Question:

കുടുംബശ്രീ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ :

(i) ദാരിദ്ര്യ നിർമ്മാർജ്ജനം

(ii) ശിശു പോഷകാഹാരം

(iii) വനിതാ ശാക്തീകരണം

(iv) വായ്പാ വിതരണം 

Ai & ii

Bii & iii

Ciii & iv

Di & iii

Answer:

D. i & iii

Explanation:

ജന പങ്കാളിത്തത്തോടെ ദാരിദ്ര്യം ഇല്ലാതാക്കാനും സ്ത്രീ ശാക്തീകരണത്തിനുമായി കേരള സർക്കാർ ആരംഭിച്ച പദ്ധതിയാണ് കുടുംബശ്രീ.

  • 1998 മെയ് 17 നു പ്രധാനമ്രന്തി അടല്‍ ബിഹാരി വാജ്പേയിയാണ്‌ മലപ്പുറത്തു കുടുംബ്രശീയുടെ ഉദ്‌ഘാടനം നിര്‍വഹിച്ചത്‌.
  • ഇതിൻറെ ഓർമ്മയ്ക്കായി എല്ലാവർഷവും മെയ് 17 കുടുംബശ്രീ ദിനമായി ആചരിക്കുവാൻ തീരുമാനിച്ചു
  • നഗരപ്രദേശങ്ങളില്‍ കുടുംബശ്രീ പദ്ധതി പ്രവര്‍ത്തനമാരംഭിച്ചത്‌ - 1999 ഏപ്രില്‍ 1
  • കുടുംബശ്രീ പദ്ധതി ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്‌  State Poverty Eradication Mission (SPEM) എന്ന പേരിലാണ്.
  • തദ്ദേശ സ്വയംഭരണ വകുപ്പ്‌ മന്ത്രിയാണ് കുടുംബശ്രീയുടെ ഗവേണിംഗ്‌ ബോഡിയുടെ അധ്യക്ഷന്‍.
  • 'സ്ത്രീകളിലൂടെ കുടുംബങ്ങളിലേയ്ക്ക്‌, കുടുംബങ്ങളിലൂടെ സമുഹത്തിലേയ്ക്ക്‌' എന്നതാണ് കുടുംബശ്രീയുടെ ആപ്തവാക്യം.

Related Questions:

2021-ൽ പൊതുജനാരോഗ്യ മേഖലയിൽ രാജ്യത്തെ മികച്ച മാതൃകാ പദ്ധതിയായി കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തത് ?

കേരള സർക്കാറിന്റെ നിരാമയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഏത് വിഭാഗക്കാർക്കുള്ളതാണ് ?

കുട്ടികളുടെ വികസനത്തിനു വേണ്ടി പ്രവർത്തിക്കുന്ന അങ്കണവാടികൾ ഏത് വകുപ്പിനു കീഴിലാണ് പ്രവർത്തിക്കുന്നത് ?

The main feature/s of the state government scheme THALOLAM is/are :

(1) Venture implemented to provide free treatment to children affected with chronicdiseases.

(2) To encourage families to live their children within the family set up rather thansending them to orphanages.

(3) This scheme has come into effect from January

 (4) Assisting the care givers of physically and mentally disabled bed-ridden patients. 

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച വർഷം ?