Challenger App

No.1 PSC Learning App

1M+ Downloads
അരുണാചൽ ഹിമാലയത്തിലെ പ്രധാന കൊടുമുടി :

Aനന്ദാദേവി

Bകങ്തു

Cകാഞ്ചൻ ജംഗ

Dധർമശാല

Answer:

B. കങ്തു

Read Explanation:

അരുണാചൽ ഹിമാലയം

  • ഭൂട്ടാൻ ഹിമാലയത്തിനു കിഴക്കുമുതൽ കിഴക്ക് ദിഫു ചുരം വരെ വ്യാപിച്ചു കിടക്കുന്നു. 

  • പർവതനിര പൊതുവെ തെക്കുപടിഞ്ഞാറ് മുതൽ വടക്ക് ദിശയിലാണ്. 

  • കങ്തു, നംചബർവ എന്നിവയാണ് പ്രധാന കൊടുമുടികൾ. വടക്കുനിന്നും തെക്കോട്ട് ഇവയെ മുറിച്ചുകൊണ്ടൊഴുകുന്ന 

  • വേഗതയേറിയ നദികൾ ഇവയ്ക്ക് കുറുകെ ആഴമേറിയ ഗിരികന്ദരങ്ങൾ സൃഷ്ടിക്കുന്നു. 

  • ബ്രഹ്മപുത്രനദി നംചബർവ പർവതത്തെ കീറിമുറിച്ചു കൊണ്ട് ആഴമേറിയ ഗിരികന്ദരത്തിലൂടെ ഒഴുകുന്നു. 

  • കാമെങ്, സുബൻസിരി, ദിഹാങ്, ദിബാങ്. ലൂഹിത് എന്നിവയാണ്  പ്രധാന നദികളാണ്

  • അരുണാചൽഹിമാലയ പ്രദേശത്ത് ധാരാളം തനത് ഗോത്രസമൂഹങ്ങൾ അധിവസിക്കുന്നു. 

  • മോൺപ, ഡഫ്ള, അബോർ, മിഷ്മി, നിഷി, നാഗന്മാർ എന്നിവയാണ് പ്രധാന ഗോത്രസമൂഹങ്ങൾ. 

  • മിക്ക ഗോത്രസമുഹങ്ങളും ത്സുമ്മിങ് കൃഷി പിൻതുടരുന്നു. 

  • ഇത് സ്ഥാനാന്തര കൃഷി അഥവാ വെട്ടിച്ചുട്ട് കൃഷിയുടെ വകഭേദമാണ്. 

  • തദ്ദേശീയ സമൂഹം സംരക്ഷിച്ചുവരുന്ന ജൈവവൈവിദ്ധ്യങ്ങളാൽ സമ്പുഷ്ടമാണ് ഈ പ്രദേശം. 


Related Questions:

നീലഗിരിയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയേത് ?
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ?

ഇനിപ്പറയുന്നവയിൽ ഏതാണ് ശരിയായ പ്രസ്താവന?

  1. ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൗണ്ട് K2 കാരക്കോറം ശ്രേണിയിലാണ്.
  2. ടിബറ്റിലെ കൈലാസ പർവതനിരകൾ കാരക്കോറം പർവതനിരയുടെ തുടർച്ചയാണ്.
  3. ലിപു, ലേഖ് ചുരങ്ങൾ ശ്രീനഗറിലെ കാർഗിൽ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നു.
    Which is the highest mountain in the Nilgiri Hills?
    The highest peak in the Eastern Ghats is?