App Logo

No.1 PSC Learning App

1M+ Downloads
പ്രകൃതിദത്തവും മനുഷ്യനിർമ്മിതവുമായ എല്ലാ സവിശേഷതകളെയും വളരെ സൂക്ഷ്മമായി ചിത്രീകരിക്കുന്ന ഭൂപടങ്ങളാണ് ?

Aഗ്ലോബ്

Bധരാതലീയ ഭൂപടം

Cഭൂപടം

Dകൊണ്ടൂർ രേഖ

Answer:

B. ധരാതലീയ ഭൂപടം

Read Explanation:

ധരാതലീയ ഭൂപടങ്ങൾ

  • സമഗ്രമായ ഭൂസർവ്വേയുടെ അടിസ്ഥ‌ാനത്തിൽ തയ്യാറാക്കുന്നവയാണ് ധരാതലീയ ഭൂപടങ്ങൾ.
  • പ്രകൃതിദത്തവും മനുഷ്യനിർമ്മിതവുമായ എല്ലാ സവിശേഷതകളെയും വളരെ വിശദമായി ചിത്രീകരിക്കുന്ന ഭൂപടങ്ങളാണിവ.
  • ഭൂപ്രദേശങ്ങളുടെ ഉയരം, ഭൂപ്രകൃതി, നദികൾ, വനങ്ങൾ, കൃഷിയിടങ്ങൾ, പട്ടണങ്ങൾ, ഗതാഗതവാർത്താവിനിമയ മാർഗ്ഗങ്ങൾ,ജനവാസകേന്ദ്രങ്ങൾ തുടങ്ങിയവയെ കുറിച്ചുള്ള സൂക്ഷ്മമായ വിവരങ്ങൾ ഈ ഭൂപടങ്ങളിൽ ചിത്രീകരിക്കുന്നു.
  • ഇന്ത്യയിൽ ധരാതലീയ ഭൂപടനിർമ്മാണത്തിന്റെ ചുമതലയുള്ളത്- സർവ്വേ ഓഫ് ഇന്ത്യ,ഡെറാഡൂൺ

Related Questions:

1818 - ൽ ലാംറ്റണിയുടെ സഹായിയായി വന്ന് പിന്നിട് മുഖ്യ ചുമതലക്കാരനായി വ്യക്തി ?
ഇന്ത്യയിൽ ആദ്യ കാലങ്ങളിൽ ഭൂ സർവ്വേക്ക് ഉപയോഗിച്ചിരുന്ന ഉപകരണമേത് ?
പാർപ്പിടങ്ങൾ, റോഡ്, പാതകൾ, ഗ്രിഡ് ലൈനുകൾ (ഈസ്റ്റിങ് സും നോർ ത്തിങ്സും അവയുടെ നമ്പറുകളും) എന്നിവയെ സൂചിപ്പിക്കുന്ന നിറം ഏത് ?
താരതമ്യേന വലുപ്പം കുറഞ്ഞ ഭൂസവി ശേഷതകൾ സ്ഥാന നിർണയം നടത്തു വാനുപയോഗിക്കുന്ന ഗ്രിഡ് റഫറൻസ് ഏത് ?
ചുവടെ തന്നിരിക്കുന്നവയിൽ മില്ല്യൺഷിറ്റുകളുടെ തോത് ഏത്?