Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ സൂചിപ്പിച്ചിരിക്കുന്ന സംഭവങ്ങളെയും വ്യക്തികളെയും മനസ്സിലാക്കി ചേരുംപടി ചേർക്കുക:

അമേരിക്കൻ സ്വാതന്ത്ര്യ സമരം തോമസ് പെയ്ൻ
ഫ്രഞ്ച് വിപ്ലവം ട്രോട്സ്കി
ലാറ്റിനമേരിക്കൻ വിപ്ലവം വോൾട്ടയർ
റഷ്യൻ വിപ്ലവം സൈമൺ ബോളിവർ

AA-2, B-4, C-3, D-1

BA-1, B-3, C-4, D-2

CA-3, B-2, C-1, D-4

DA-3, B-2, C-4, D-1

Answer:

B. A-1, B-3, C-4, D-2

Read Explanation:

തോമസ് പെയ്‌ൻ 

  • അമേരിക്കൻ  സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് സുപ്രധാനമായ 'കോമൺ സെൻസ്' എന്ന ലഘുരേഖ തയാറാക്കിയ വ്യക്തി 
  • 1776 ജനുവരിയിലാണ്  കോമൺ സെൻസ് എന്ന ലഘുരേഖ തോമസ് പെയ്‌ൻ  പ്രസിദ്ധീകരിച്ചത് 
  • ഈ ലേഖനത്തിലൂടെ കോളനികളെ ബ്രിട്ടനിൽ നിന്നും സ്വതന്ത്രമാക്കാൻ പെയിൻ അമേരിക്കൻ ദേശാഭിമാനികളെ ഉദ്ബോധിപ്പിച്ചു.
  • "ഇംഗ്ലണ്ടിൽ നിന്നും വേർപിരിയുകയാണ് അമേരിക്കക്കാരെ സംബന്ധിച്ച് വിവേകപൂർവ്വമായ പ്രവർത്തി "എന്ന് ലേഖനം പ്രസ്താവിച്ചു
  • ' കോമൺ സെൻസ് എഴുതിയ തൂലികയില്ലായിരുന്നെങ്കിൽ ജോർജ് വാഷിംഗ്ടണിന്റെ വാൾ വ്യർത്ഥമായിപ്പോയേനേ ' എന്ന് ജോൺ ആഡംസ് ഒരിക്കൽ നിരീക്ഷിക്കുകയുണ്ടായി.
  • ഈ ലഘുരേഖ വിപ്ലവത്തിനെക്കുറിച്ചുള്ള പൊതുജനാഭിപ്രായം വർദ്ധിപ്പിക്കുകയും, നിരവധി അമേരിക്കക്കാരെ സ്വാതന്ത്ര്യത്തിനായി പോരാടുവാൻ പ്രേരിപ്പിക്കുകയും ചെയ്തു.

വോൾട്ടയർ

  • ഫ്രഞ്ച് വിപ്ലവത്തെ സ്വാധീനിച്ച പ്രധാന ചിന്തകൻമാരിൽ പ്രധാനി 
  • ഫ്രഞ്ച് വിപ്ലവത്തിന്റെ പിതാവ് എന്ന് പോലും വിശേഷിപ്പിക്കപ്പെടുന്നു 
  • പുരോഹിതന്മാരുടെ ചൂഷണത്തെ പരിഹസിച്ചു.
  • യുക്തിചിന്ത, സമത്വം, മനുഷ്യസ്നേഹം എന്നിവയെ പ്രോത്സാഹിപ്പിച്ചു.
  • വോൾട്ടയറിന്റെ പ്രശസ്തമായ രചന -കാൻഡിഡ്  

സൈമൺ ബൊളിവർ

  • തെക്കൻ അമേരിക്കൻ വൻ‌കരയിലെ ഒട്ടേറെ രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിനു വഴിയൊരുക്കിയ സൈനിക നേതാവും രാഷ്ട്രതന്ത്രജ്ഞനുമായ വ്യക്തി.
  • 1811നും 1825നുമിടയിൽ ബൊളിവർ യുദ്ധങ്ങൾ എന്നറിയപ്പെടുന്ന പോരാ‍ട്ടങ്ങളിലൂടെ തെക്കേ അമേരിക്കൻ വൻ‌കരയിലെ രാജ്യങ്ങളിൽ തദ്ദേശീയ ഭരണകൂടങ്ങൾ സ്ഥാപിച്ചു.
  • ലാറ്റിനമേരിക്കയുടെ വിമോചന നായകൻ എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
  • കൊളംബിയയുടെയും ബൊളീവിയയുടെയും ആദ്യത്തെ പ്രസിഡൻറ്.

ബൊളിവറുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യം നേടിയ രാജ്യങ്ങൾ:

  1. ബൊളീവിയ
  2. ഇക്വഡോർ
  3. പനാമ
  4. കൊളംബിയ
  5. പെറു
  6. വെനസ്വേല

ലിയെഫ് ഡേവിഡോവിച് ട്രോട്സ്കി

  • റഷ്യൻ വിപ്ലവകാരിയും,കമ്മ്യൂണിസ്റ്റും, ചിന്തകനുമായിരുന്ന വ്യക്തി 
  • മാർക്‌സിസ്റ്റ് ആശയങ്ങളിൽ അധിഷ്‌ഠിതമായ സോഷ്യൽ ഡെമോക്രാറ്റിക് വർക്കേഴ്സ് പാർട്ടി രണ്ടായി പിരിഞ്ഞപ്പോൾ  ലെനിനോടൊപ്പം ബോൾഷെവിക് വിഭാഗത്തിന് നേതൃത്വം നൽകി.
  • ഒക്‌ടോബർ വിപ്ലവത്തിൽ അധികാരം പിടിച്ചെടുക്കുന്നതിനു ബോൾഷെവിക്കുകൾക്ക് നേതൃത്വം നല്കി

 


Related Questions:

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തതേത് ?

  1. ഫ്രഞ്ച് വിപ്ലവുമായി ബന്ധപ്പെട്ടതായിരുന്നു രേയ്ൻ ഓഫ് ടെറർ
  2. ബ്ലഡി സൺഡേ അമേരിക്കൻ വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു
  3. 1688-ൽ ഇംഗ്ലണ്ടിൽ മഹത്തായ വിപ്ലവം നടന്നു.
  4. 1949-ൽ ചൈനയിൽ ദേശീയ വിപ്ലവം പൊട്ടിപ്പുറപ്പെട്ടു

    ചൈനയെ ആധുനീകരിക്കാൻ സൻയാത് സെൻ മുന്നോട്ട് വെച്ച ആശയങ്ങൾ രേഖപ്പെടുത്തുക :

    1. മഞ്ചു രാജവംശത്തേയും സാമ്രാജ്യശക്തികളെയും പുറത്താക്കുക
    2. ജനാധിപത്യഭരണം സ്ഥാപിക്കുക
    3. മൂലധനം നിയന്ത്രിക്കുകയും ഭൂമി വിതരണം നടത്തുകയും ചെയ്യുക

      ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട ശരിയായ ഉത്തരം തെരഞ്ഞെടുത്തെഴുതുക:

      (i) ഞാനാണ് രാഷ്ട്രം - ലൂയി പതിനൊന്നാമൻ

      (ii) എനിക്ക് ശേഷം പ്രളയം - ലൂയി പതിനഞ്ചാമൻ

      (iii) നിങ്ങൾക്ക് റൊട്ടിയില്ലെങ്കിലെന്താ, കേക്ക് കഴിച്ചുകൂടേ - മേരി ആൺറായിനെറ്റ്

      ടെന്നീസ് കോർട്ട് പ്രതിജ്ഞ ഏത് വിപ്ലവവുമായി ബന്ധപ്പെട്ടതാണ് ?
      'ബാസ്റ്റിലിന്റെ പതനം' ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?