App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക - കലയും കലാകാരനും

അടൂർ ഗോപാലകൃഷ്ണൻ കേരള പീപ്പിൾസ് ആട്സ് ക്ലബ്ബ്
ജെ.സി. ഡാനിയൽ ദേശീയ അവാർഡുകൾ നേടിയ മികച്ച സംവിധായകൻ
റസൂൽ പൂക്കുട്ടി ഓസ്കാർ നേടിയ ആദ്യ മലയാളി
തോപ്പിൽ ഭാസി മലയാള സിനിമയുടെ പിതാവ്

AA-2, B-4, C-3, D-1

BA-4, B-2, C-1, D-3

CA-3, B-2, C-1, D-4

DA-4, B-2, C-3, D-1

Answer:

A. A-2, B-4, C-3, D-1

Read Explanation:

അടൂർ ഗോപാലകൃഷ്ണൻ

  • മലയാള സിനിമയ്ക്ക് മികച്ച സംഭാവനകൾ നൽകിയ പ്രശസ്ത സംവിധായകനാണ് അടൂർ ഗോപാലകൃഷ്ണൻ.
  • കേരളത്തിൽ സമാന്തര സിനിമയുടെ തുടക്കക്കാരൻ എന്നറിയപ്പെടുന്നു

  • അടൂർ സംവിധാനം ചെയ്ത പ്രധാന ചലച്ചിത്രങ്ങൾ :
    • സ്വയംവരം (1972) 
    • കൊടിയേറ്റം (1977) 
    • എലിപ്പത്തായം (1981)
    • മുഖാമുഖം (1984)
    • അനന്തരം (1987‌‌)
    • മതിലുകൾ (1989) 
    • വിധേയൻ (1993)
    • കഥാപുരുഷൻ (1995)
    • നിഴൽക്കുത്ത് (2003) 
    • നാല്‌ പെണ്ണുങ്ങൾ (2007)

  • ലഭിച്ച ദേശീയ പുരസ്ക്കാരങ്ങൾ : 
    • പത്മശ്രീ പുരസ്കാരം
    • ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം
    • മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം
    • മികച്ച സംവിധായകർക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം

ജെ.സി. ദാനിയേൽ

  • 'മലയാള സിനിമയുടെ പിതാവ്' എന്നറിയപ്പെടുന്നു
  • മലയാളത്തിലെ ആദ്യത്തെ നിശ്ശബ്ദ ചലച്ചിത്രമായ 'വിഗതകുമാര'ന്റെ നിർമാതാവും സംവിധായകനുമായിരുന്നു
  • മലയാളചലച്ചിത്ര മേഖലക്ക് സമഗ്ര സംഭാവനകൾ നൽകിയ വ്യക്തികൾക്കായി  കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നൽകുന്ന പുരസ്കാരം ഇദ്ദേഹത്തിൻറെ പേരിലാണ് അറിയപ്പെടുന്നത്

റസൂൽ പൂക്കുട്ടി

  • ഓസ്കാർ നേടിയ ആദ്യ മലയാളി
  • 2008ലെ ചിത്രമായ സ്ലംഡോഗ് മില്യണേറിലെ ശബ്ദമിശ്രണത്തിനാണ് ഇദ്ദേഹത്തിന് ഓസ്കാർ ലഭിച്ചത് 
  • ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയ ആദ്യ ഇന്ത്യക്കാരൻ 

തോപ്പിൽ ഭാസി

  • മലയാളത്തിലെ പ്രശസ്ത നാടകകൃത്തും തിരക്കഥാകൃത്തും ചലച്ചിത്രസം‌വിധായകനും.
  • ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും നിയമസഭാ സാമാജികനും കൂടിയായിരുന്നു.
  • കേരളത്തിലെ പ്രൊഫഷണൽ നാടക സംഘമായ കേരള പീപ്പിൾസ് ആട്സ് ക്ലബ്ബിൻ്റെ സ്ഥാപകപ്രവർത്തകരിലൊരാൾ കൂടിയായിരുന്നു ഇദ്ദേഹം 
  • 1950 ലാണ് ഈ നാടകസംഘം രൂപീകരിച്ചത്.

Related Questions:

പൂർണ്ണമായും എAI സാങ്കേതികവിദ്യയിൽ നിർമ്മിച്ച ലോകത്തിലെ ആദ്യത്തെ സിനിമ ?
When Malayalam film is an adaptation of Othello?
ഇന്ത്യയിലെ ആദ്യ നിയോ റിയലിസ്റ്റിക് ചിത്രം എന്ന ബഹുമതി ഒരു മലയാള ചിത്രത്തിനാണ്. ഏതു ചിത്രം?
മലയാള സിനിമാ ചരിത്രത്തിൽ ആഗോള തലത്തിൽ ഏറ്റവും വേഗത്തിൽ 200 കോടി രൂപ കളക്ഷൻ നേടിയ ആദ്യ ചലച്ചിത്രം ഏത് ?
താഴെ നൽകിയ ഏത് മലയാള സിനിമയുടെ വിനോദ നികുതിയാണ് ഒഴിവാക്കിയത് ?