Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക

ലെഡ് വിഷബാധ പഠന പ്രക്രിയയുടെ തകരാറ്
മെർക്കുറി വിഷബാധ "മാഡ് ഹാറ്റർ" സിൻഡ്രോം
കാഡ്മിയം വിഷബാധ ഇത്തായ് ഇത്തായ് രോഗം
ആർസനിക് വിഷബാധ മിസ് ലൈൻസ്

AA-4, B-2, C-1, D-3

BA-1, B-2, C-3, D-4

CA-4, B-1, C-3, D-2

DA-2, B-3, C-1, D-4

Answer:

B. A-1, B-2, C-3, D-4

Read Explanation:

ലെഡ് വിഷബാധ

  • മനുഷ്യ ശരീരത്തിൽ ഈയം മൂലമുണ്ടാകുന്ന ഒരുതരം ലോഹ വിഷബാധയാണ് ലെഡ് വിഷബാധ
  • മസ്തിഷ്കമാണ് ഇതിനോട് ഏറ്റവും കൂടുതൽ പ്രതികരിക്കുന്നത്.
  • വയറുവേദന, മലബന്ധം, തലവേദന, ക്ഷോഭം, ഓർമ്മ പ്രശ്നങ്ങൾ, വന്ധ്യത, പാരെസ്തേഷ്യ എന്നിവയാണ് ഈ വിഷബാധയുടെ ലക്ഷണങ്ങൾ
  • ഇതുമൂലം ബൗദ്ധിക വൈകല്യത്തിന് കാരണമാവുകയും പെരുമാറ്റ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു.

"മാഡ് ഹാറ്റർ" സിൻഡ്രോം

  • മെർക്കുറി വിഷബാധയിൽ നിന്ന് ഉണ്ടാകുന്ന മുഴുവൻ കേന്ദ്ര നാഡീവ്യവസ്ഥയെയും ബാധിക്കുന്ന ഒരു ന്യൂറോളജിക്കൽ ഡിസോഡർ ആണ് മാഡ് ഹാറ്റർ" സിൻഡ്രോം.
  • എറെത്തിസ്മസ് മെർക്കുറിയലിസ് എന്നും അറിയപ്പെടുന്നു.

ഇത്തായ് ഇത്തായ് രോഗം

  • കാഡ്മിയം (Cd) ഇത്തായ്-ഇത്തായ് രോഗത്തിന് കാരണമാകുന്നു.
  • 1960 കളിൽ ജപ്പാനിലാണ് ഇത് ആദ്യമായി കണ്ടെത്തിയത്.
  • വ്യവസായവൽക്കരണവുമായി ബന്ധപ്പെട്ട മനുഷ്യപ്രവർത്തനങ്ങളുടെ ഫലമാണിത്.
  • കഠിനമായ അസ്ഥി വേദനയോട് കൂടിയ  ഓസ്റ്റിയോമലാസിയ ഇത്തായ്-ഇത്തായ് രോഗത്തിന്റെ ലക്ഷണമാണ്.
  • വൃക്കാ നളികകളുടെ തകരാറിനും ഇത് ഒരു കാരണമാണ്.

മീസ് ലൈൻസ്

  • വിരലുകളുടെയും കാൽവിരലുകളുടെയും നഖങ്ങളിൽ നിറവ്യത്യാസത്തോടെ കൂടിയ വെളുത്ത വരകൾ ആണ് മിസ് ലൈൻസ്.
  • ആർസെനിക് വിഷബാധക്ക് ശേഷം ബാധിതനായ വ്യക്തിയുടെ നഖങ്ങളിൽ മിസ് ലൈൻസ് പ്രത്യക്ഷപ്പെടുന്നു

Related Questions:

ബ്ലൂ റവല്യൂഷൻ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

താഴെ പറയുന്നവയിൽ നിന്നും ശരിയായവ തെരഞ്ഞെടുക്കുക.

  1. ചില പ്രോട്ടീനുകളാണ് ആന്റിബോഡികൾ
  2. ആന്റിബോഡികളെ ഇമ്മ്യൂണോ ഗ്ലോബുലിനുകൾ എന്ന് വിളിക്കുന്നു
  3. വാക്സിനുകൾക്കെതിരെ ശരീരം ആന്റിബോഡികൾ നിർമ്മിച്ച് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു
  4. ചില സൂക്ഷ്മ ജീവികളിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഔഷധങ്ങളാണ് ആന്റിബോഡികൾ.
    ഇന്ത്യ ഉൾപ്പെടുന്ന സുജിയോഗ്രഫിക്കൽ റെലം ഏത്?
    മെർക്കുറി കൊണ്ട് മലിനമായ ഒരു ജല ആവാസവ്യവസ്ഥയിൽ,താഴെപ്പറയുന്നവയിൽ ഏത് ജീവിയിലാണ് ഏറ്റവും കൂടുതൽ വിഷാംശം അടങ്ങിയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നത്?
    വസൂരി വാക്സിൻ കണ്ടെത്തിയത്?