App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവ പൊരുത്തപ്പെടുത്തുക:

കണ്ടം ബെച്ച കോട്ട് സത്യൻ
വിഗതകുമാരൻ കെ.കെ. അരൂർ
ബാലൻ മലയാളത്തിലെ ആദ്യത്തെ കളർ സിനിമ
നീലക്കുയിൽ ജെ.സി. ഡാനിയേൽ

AA-1, B-3, C-2, D-4

BA-3, B-4, C-2, D-1

CA-3, B-2, C-1, D-4

DA-2, B-1, C-4, D-3

Answer:

B. A-3, B-4, C-2, D-1

Read Explanation:

കണ്ടം ബെച്ച കോട്ട്

  • മലയാളത്തിലെ ആദ്യ കളർ ചിത്രം - ' കണ്ടം ബെച്ച കോട്ട്'

  • ' കണ്ടം ബെച്ച കോട്ട് ' പുറത്തിറങ്ങിയ വർഷം - 1961

ജെ.സി. ദാനിയേൽ

  • 'മലയാള സിനിമയുടെ പിതാവ്' എന്നറിയപ്പെടുന്നു

  • മലയാളത്തിലെ ആദ്യത്തെ നിശ്ശബ്ദ ചലച്ചിത്രമായ 'വിഗതകുമാര'ന്റെ നിർമാതാവും സംവിധായകനുമായിരുന്നു

  • മലയാളചലച്ചിത്ര മേഖലക്ക് സമഗ്ര സംഭാവനകൾ നൽകിയ വ്യക്തികൾക്കായി  കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നൽകുന്ന പുരസ്കാരം ഇദ്ദേഹത്തിൻറെ പേരിലാണ് അറിയപ്പെടുന്നത്

ബാലൻ

  • മലയാളത്തിലെ ആദ്യത്തെ ശബ്ദചിത്രം

  • മലയാളത്തിലെ മൂന്നാമത്തെ ചലച്ചിത്രം

  • 1938-ജനുവരി 19ന് ആദ്യമായി പ്രദർശിപ്പിച്ചു

  • സംവിധായകൻ :  എസ്. നെട്ടാണി

  • നിർമ്മാണം :   ടി.ആർ. സുന്ദരം

  • "വിധിയും മിസ്സിസ് നായരും" എന്ന ചെറുകഥയെ ആസ്പദമാക്കി മുതുകുളം രാഘവൻപിള്ളയാണ് തിരക്കഥയും ഒപ്പം ഗാനങ്ങളും രചിച്ചത്.

  • ബാലനിലെ നായകൻ - കെ.കെ. അരൂർ

നീലക്കുയിൽ

  • 1954-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രം

  • പി. ഭാസ്കരനും രാമു കാര്യാട്ടും ചേർന്ന് സംവിധാനം ചെയ്ത ചിത്രം

  • മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരത്തിന് അർഹമായി

  • ഉറൂബാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്.

  • നായകകഥാപാത്രത്തെ അവതരിപ്പിച്ചത് - സത്യൻ


Related Questions:

53-ാം കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ?
പ്രേംനസീർ സാംസ്കാരിക സമുച്ചയം നിലവിൽ വരുന്നത് ?
ഡാം 999 സംവിധാനം ചെയ്തത്
കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്പ്മെന്റ് കോർപറേഷൻ പ്രവർത്തനം ആരംഭിച്ച വർഷം ?
2020ലെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയതാര് ?