App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക :

പ്രസന്നമായ വരണ്ട കാലത്തോടുകൂടിയ മൺസൂൺ കാലാവസ്ഥ പശ്ചിമ രാജസ്ഥാൻ
വരണ്ട ശൈത്യകാലത്തോടുകൂടിയ മൺസൂൺ ഗോവക്ക് തെക്കുള്ള ഇന്ത്യയുടെ പശ്ചിമതീരം
ഉഷ്ണമരുഭൂമി ഗംഗാസമതലം, കിഴക്കൻ രാജസ്ഥാൻ, വടക്കൻ മധ്യപ്രദേശ്, വട ക്കുകിഴക്കൻ ഇന്ത്യയുടെ മിക്കവാറും ഭാഗങ്ങൾ
ചെറുവേനലോടുകൂടിയ തണുത്ത ആർദ്ര ശൈത്യകാലം അരുണാചൽപ്രദേശ്

AA-1, B-4, C-3, D-2

BA-1, B-4, C-2, D-3

CA-4, B-2, C-1, D-3

DA-2, B-3, C-1, D-4

Answer:

D. A-2, B-3, C-1, D-4

Read Explanation:

വ്ളാഡിമർ കെപ്പന്റെ കാലാവസ്ഥാവർഗീകരണം

  • കെപ്പൻ മാതൃക പ്രതിമാസ ഊഷ്‌മാവിന്റെയും മഴ ലഭ്യതയുടെയും അളവ് അടിസ്ഥാനമാക്കിയാണ് തയാറാക്കപ്പെട്ടത്.

  • കെപ്പൻ അഞ്ച് പ്രധാന കാലാവസ്ഥാ ഉപവിഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്.


(i) ഉഷ്ണ‌മേഖലാ കാലാവസ്ഥ (Tropical climates)

ശരാശരി പ്രതിമാസ ഊഷ്‌മാവ് വർഷം മുഴുവൻ 18° സെൽഷ്യസിൽ കൂടുതലുള്ള പ്രദേശങ്ങൾ

(ii) വരണ്ട കാലാവസ്ഥ (Dry climates)

വരണ്ട അവസ്ഥ കുറവാണെങ്കിൽ അർധമരുഭൂമി (semi-arid) കാലാവസ്ഥയും (S), വരൾച്ച കൂടുതലാണെങ്കിൽ മരുഭൂമി (arid) കാലാവസ്ഥയുമായിരിക്കും (W).


iii) ഉഷ്‌ണമിതോഷ്‌ണ കാലാവസ്ഥ (Warm Temperate climate)

ശൈത്യമേറിയ മാസത്തിൽ ശരാശരി ഊഷ്‌മാവ് 18° സെൽഷ്യസിനും മൈനസ് 30° സെൽഷ്യസിനും ഇടയിലുമാണ്.

(iv) ശീത മിതോഷ്‌ണ കാലാവസ്ഥ (Cool Temperate climate) 

ഉഷ്ണമേറിയ മാസത്തിലെ ശരാശരി താപനില 10° സെൽഷ്യസിൽ കൂടുതലും ശൈത്യമേറിയ മാസത്തിലെ ശരാശരി താപനില മൈനസ് 30 സെൽഷ്യസിൽ കുറവുമായിരിക്കും.


(v) ഹിമാവൃത കാലാവസ്ഥ (Ice climate)

 ഉഷ്ണമേറിയ മാസത്തിലെ ശരാശരി താപനില 10° സെൽഷ്യസിൽ താഴെയായിരിക്കും.


Related Questions:

മൺസൂണിന്റെ പിൻവാങ്ങൽ കാലഘട്ടം ?

തെക്കു-പടിഞ്ഞാറൻ മൺസൂണുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :

  1. പ്രധാനമായും കരയിൽ നിന്ന് കടലിലേക്കാണ് വീശുന്നത്.
  2. അറബിക്കടൽ ശാഖ, ബംഗാൾ ഉൾക്കടൽ ശാഖ എന്നിങ്ങിനെ രണ്ട് ശാഖകളായി ഇന്ത്യയിൽ വീശുന്നു
  3. തെക്കുപടിഞ്ഞാറൻ മൺസൂൺകാലത്ത് മഴ വളരെ പെട്ടെന്നുതന്നെ ആരംഭിക്കുകയും ആദ്യമഴയോടെതന്നെ താപനില കുറയാൻ തുടങ്ങും.
    Which of the following places receives the highest rainfall in the world?

    Which of the following statements are correct?

    1. Winter rainfall in Punjab is brought by Mediterranean cyclones.

    2. The precipitation from these cyclones is important for Rabi crops.

    3. These cyclones originate in the Bay of Bengal.

    Choose the correct statement(s) regarding the cold weather season.

    1. Freezing temperatures can occur in parts of Northern India during this season.
    2. The cold weather season begins during June.