App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക :

ഉന്നതതലമേഘങ്ങൾ സിറോസ്ട്രാറ്റസ്, സിറോക്യുമുലസ് 
മധ്യ തലമേഘങ്ങൾ ക്യുമുലസ് , ക്യൂമുലോനിബംസ്
താഴ്ന്നതല മേഘങ്ങൾ സ്ട്രാറ്റോക്യൂമുലസ്‌, നിംബോസ്ട്രാറ്റസ്
വിശാല ലംബതല വികാസമുള്ള മേഘങ്ങൾ അൾട്ടോസ്ട്രാറ്റസ്, അൾട്ടോക്കുമുലസ് 

AA-3, B-1, C-2, D-4

BA-1, B-4, C-3, D-2

CA-1, B-3, C-4, D-2

DA-3, B-4, C-1, D-2

Answer:

B. A-1, B-4, C-3, D-2

Read Explanation:

മേഘങ്ങൾ (clouds)

  • അന്തരീക്ഷത്തിൽ ഉയർന്ന തലങ്ങളിൽ ജല ബാഷ്പം ഘനീഭവിച്ച് രൂപംകൊള്ളുന്ന നേർത്ത ജല കണികകളുടെയോ ഹിമകണികകളുടെയോ സഞ്ചയമാണ് മേഘങ്ങൾ. 

  • ഭൂമുഖത്തുനിന്നും ഉയരങ്ങളിൽ രൂപം കൊള്ളുന്നതിനാൽ മേഘങ്ങൾ വിവിധ ആകൃതിയിൽ കാണപ്പെടുന്നു. 

  • ഉയരം, വിസ്തൃതി, സാന്ദ്രത, സുതാര്യത എന്നിവയുടെ അടിസ്ഥാനത്തിൽ മേഘങ്ങളെ തിരിച്ചിരിക്കുന്നു :

  1. സിറസ്

  2. ക്യുമുലസ് 

  3. സ്ട്രാറ്റസ്

  4. നിംബസ് 

സിറസ് (cirrus) 

  • 8000 മീറ്റർ മുതൽ 12000 മീറ്റർവരെ ഉയരത്തിൽ രൂപപ്പെടുന്നു. 

  • നേർത്ത തൂവലുകൾക്ക് സമാനമായി കാണപ്പെടുന്ന മേഘങ്ങളാണിത്. 

  • എല്ലായ്പ്പോഴും ഇവയ്ക്ക് വെളുപ്പു നിറമായിരിക്കും.

ക്യൂമുലസ് (cumulus) 

  • കാഴ്‌ചയിൽ ക്യൂമുലസ്‌ മേഘങ്ങൾ പഞ്ഞിക്കെട്ടു പോലെ തോന്നും. 

  • 4000 മീറ്റർ മുതൽ 7000 മീറ്റർവരെ ഉയരത്തിൽ രൂപംകൊള്ളുന്നു. 

  • പരന്ന അടിഭാഗത്തോടു കൂടി അങ്ങിങ്ങായി ചിതറിക്കിടക്കുന്ന രീതിയിൽ ഈ മേഘങ്ങൾ കാണപ്പെടുന്നു.

  • ക്വാളിഫ്ളവർ ആകൃതിയിലും ചെമ്മരിയാടിൻ്റെ രോമക്കെട്ടുകൾ പോലെയും, പഞ്ഞിക്കെട്ടുകൾ പോലെയും കാണപ്പെടുന്ന മേഘങ്ങൾ .

  • ഉയർന്ന സംവഹന പ്രക്രിയയുടെ ഫലമായി തൂവൽക്കെട്ടുകൾപോലെ രൂപം കൊള്ളുന്ന മേഘങ്ങൾ.

  • പ്രസന്നമായ കാലാവസ്ഥ പ്രദാനം ചെയ്യുന്ന മേഘങ്ങൾ.

സ്ട്രാറ്റസ് (stratus) 

  • പേര് സൂചിപ്പിക്കുന്നതുപോലെ ആകാശത്തിൻ്റെ സിംഹഭാഗവും ഉൾക്കൊള്ളുന്ന അടുക്കുകളായി കാണപ്പെടുന്നു. 

  • താപനഷ്ടം മൂലമോ വ്യത്യസ്ത ഊഷ്‌മാവിലുള്ള വായുസഞ്ചയങ്ങളുടെ സങ്കലനം മൂലമോ ആണ് ഇവ രൂപം കൊള്ളുന്നത്.

  • മോശമായ കാലാവസ്ഥയിലും മഴച്ചാറ്റലുള്ള അവസരങ്ങളിലും കാണപ്പെടുന്ന മേഘങ്ങൾ 

  • ശൈത്യകാല മേഘങ്ങൾ എന്നറിയപ്പെടുന്നത് .

  • ഭൗമോപരിതലത്തെ സ്‌പർശിക്കുന്ന സ്ട്രാറ്റസ് മേഘങ്ങൾ അറിയപ്പെടുന്നത്  മൂടൽമഞ്ഞ് .

നിംബസ് (nimbus)

  • കറുപ്പ് അഥവാ ഇരുണ്ടചാരനിറമാണ് നിംബസ് മേഘങ്ങൾക്ക്. 

  • ഭൂമിയുടെ ഉപരിതലത്തിനോട് വളരെയടുത്താണ് ഇവ കാണുന്നത്. 

  • സാന്ദ്രത കൂടിയ അതാര്യമായ ഈ മേഘങ്ങൾ സൂര്യപ്രകാശത്തെ കടത്തിവിടുന്നില്ല. 

  • ചിലപ്പോൾ ഈ മേഘങ്ങൾ ഭൗമോപരിതലത്തിൽ സ്പർശിക്കുംവിധം വളരെ താഴെയായി കാണപ്പെടുന്നു. 

  • പ്രത്യേക ആകൃതിയൊന്നുമില്ലാതെ കാണുന്ന ജലകണികകളുടെ കൂമ്പാരമാണ് നിംബസ് മേഘങ്ങൾ.

മുകളിൽ സൂചിപ്പിച്ച് നാലുതരം അടിസ്ഥാനമേഘങ്ങളും കുടിക്കലർന്ന് താഴെ പറയുന്ന മേഘങ്ങൾ രൂപപ്പെടുന്നു: 

(i) ഉന്നതതലമേഘങ്ങൾ (high clouds) - സിറസ്, സിറോസ്ട്രാറ്റസ്, സിറോക്യുമുലസ് 

(ii) മധ്യ തലമേഘങ്ങൾ (middle clouds) - അൾട്ടോസ്ട്രാറ്റസ്, അൾട്ടോക്കുമുലസ് 

(iii) താഴ്ന്നതല മേഘങ്ങൾ (low clouds) - സ്ട്രാറ്റോക്യൂമുലസ്‌, നിംബോസ്ട്രാറ്റസ്

(iv) വിശാല ലംബതല വികാസമുള്ള മേഘങ്ങൾ (clouds with extensive vertical development) - ക്യുമുലസ് , ക്യൂമുലോനിബംസ്.


സിറോസ്ട്രാറ്റസ് മേഘം

  • തെളിഞ്ഞ ആകാശത്തിൽ ചന്ദ്രന് ചുറ്റും കാണപ്പെടുന്ന മഞ്ഞ വലയത്തിന് കാരണം സിറോസ്ട്രാറ്റസ് മേഘം.

ആൾട്ടോസ്ട്രാറ്റസ്

  • നേർത്ത പാടപോലെ ആകാശത്തെ മൂടി കാണപ്പെടുന്ന മേഘങ്ങൾ ആൾട്ടോസ്ട്രാറ്റസ്

  • ആകാശത്തിന് നീല, ചാര നിറങ്ങൾ നൽകുന്ന മേഘങ്ങൾ


ആൾട്ടോക്യുമുലസ്

  • ആകാശത്ത് തിരമാലകൾ പോലെ കാണപ്പെടുന്ന മേഘങ്ങൾ

  • കൊടുങ്കാറ്റിൻ്റെ സൂചനയായി പരിഗണിക്കപ്പെടുന്ന മേഘങ്ങൾ



Related Questions:

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

  1. ഒരു നിശ്ചിത സ്ഥലത്ത് നിശ്ചിത സമയത്ത് അനുഭവപ്പെടുന്ന വായുവിന്റെ ഭാരമാണ് അന്തരീക്ഷമർദ്ദം. 
  2. വായു ഭൗമോപരിതലത്തിൽ ചെലുത്തുന്ന ഭാരമാണ് അന്തരീക്ഷമർദ്ദം.
  3. ഭൗമോപരിതലം മുതൽ അന്തരീക്ഷത്തിന്റെ മുകൾപരപ്പു വരെ ഒരു നിശ്ചിത സ്ഥലത്ത് ഉൾക്കൊണ്ടിരിക്കുന്ന വായുവിന്റെ ഭാരമാണ് അന്തരീക്ഷമർദ്ദം.
    ചെമ്മരിയാടിന്റെ രോമക്കെട്ടുകൾ പോലെ കാണപ്പെടുന്ന മേഘം :
    Which is the second most abundant gas in Earth's atmosphere?
    തിരശ്ചീനതലത്തിലുള്ള വായുവിന്റെ ചലനത്തിലൂടെ താപം കൈമാറ്റം ചെയ്യപ്പെടുന്ന പ്രക്രിയ :
    ട്രോപ്പോസ്ഫിയറിന്റെ ഉയരം ധ്രുവപ്രദേശത്ത് ഭൂമധ്യരേഖാ പ്രദേശത്തേക്കാൾ ?