Challenger App

No.1 PSC Learning App

1M+ Downloads
ഭൂമധ്യരേഖയിൽ നിന്ന് 10° തെക്കും 10º വടക്കും അക്ഷാംശങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന കാലാവസ്ഥാ മേഖല :

Aമധ്യരേഖാ കാലാവസ്ഥാ മേഖല

Bസമശീതോഷ്‌ണകാലാവസ്ഥാ മേഖല

Cമിതശീതോഷ്ണ കാലാവസ്ഥാ മേഖല

Dധ്രുവീയ കാലാവസ്ഥാ മേഖല

Answer:

A. മധ്യരേഖാ കാലാവസ്ഥാ മേഖല

Read Explanation:

താപീയ മേഖലകൾ


ഭൗമോപരിതലത്തിൽ ലഭിക്കുന്ന സൗരതാപത്തിൻ്റെ അടിസ്ഥാനത്തിൽ ഭൂഗോളത്തെ മൂന്നായി തരം തിരിച്ചിരിക്കുന്നു

  1. ഉഷ്ണമേഖല (Torrid Zone)

  2. സമശീതോഷ്‌ണ മേഖല (Temperate Zone)

  3. ശൈത്യ മേഖല (Frigid Zone)


താപീയമേഖല / ഉഷ്ണമേഖല

ഉത്തരായന രേഖയ്ക്കും ( 23 1/2 deg N), ദക്ഷിണായന രേഖയ്ക്കും (23 1/2 deg  S) ഇടയിലായി കാണപ്പെടുന്ന മേഖല. 


സമശീതോഷ്‌ണ മേഖല

ഉത്തരായന രേഖയ്ക്കും (23 ½ deg N) ആർട്ടിക് വൃത്തത്തിനും (66 1/2 deg  N) ദക്ഷിണായന രേഖയ്ക്കും ( 23 1/2 deg S) അൻറാർട്ടിക് വൃത്തത്തിനും (66 1/2 deg * S) ഇടയ്ക്കുള്ള താപീയ മേഖല.

ശൈത്യമേഖല

ആർട്ടിക് വൃത്തത്തിനും (66)½° N) ഉത്തരധ്രുവത്തിനും (90°N) അൻ്റാർട്ടിക് വൃത്തത്തിനും (66¹/2° S) ദക്ഷിണ ധ്രുവത്തിനും (90°S) ഇടയ്ക്കുള്ള താപീയ മേഖല.

മധ്യരേഖാ കാലാവസ്ഥാ മേഖല (Equatorial Climatic Region)

ഭൂമധ്യരേഖയിൽ നിന്ന് 10° തെക്കും 10º വടക്കും അക്ഷാംശങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന കാലാവസ്ഥാ മേഖല.

തുന്ദ്രാ മേഖല

ഉത്തരാർദ്ധ ഗോളത്തിൽ ആർട്ടിക്ക് വൃത്തത്തിന് (66 ½ ° വടക്ക്) ഉത്തരധ്രുവത്തെ ചുറ്റി സ്ഥിതി ചെയ്യുന്ന കാലാവസ്ഥാ മേഖല



Related Questions:

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

  1. ഒരു പ്രദേശത്ത് ഒരു ദിവസം അനുഭവപ്പെട്ട കൂടിയ താപനിലയും കുറഞ്ഞ താപനിലയും തമ്മിലുള്ള വ്യത്യാസം ദൈനിക താപാന്തരം
  2. ദൈനിക താപാന്തരം =  കൂടിയ താപനില + കുറഞ്ഞ താപനില
  3. കടലിനോട് ചേർന്ന ഭാഗങ്ങളിൽ ദൈനിക താപാന്തരം കൂടുതലായിരിക്കും.
  4. ഒരു ദിവസത്തെ ശരാശരി താപനില അറിയപ്പെടുന്നത് ദൈനിക ശരാശരി താപനില
    The tropopause, the boundary between troposphere and stratosphere, has which of the following characteristics?
    തൂവൽ രൂപത്തിൽ കാണപ്പെടുന്ന മേഘങ്ങളെ പറയുന്ന പേര് എന്ത് ?
    ഘനീഭവിക്കലിനുള്ള പ്രധാന കാരണം :
    As the fine dust particles in the atmosphere help in cloud formation they are called :