സൂര്യൻറെ 20 മടങ്ങിലേറെ പിണ്ഡമുള്ള നക്ഷത്രങ്ങൾ അവയുടെ ന്യൂക്ലിയാർ ഇന്ധനം എരിഞ്ഞു തീരുമ്പോൾ പ്രാപിക്കുന്ന അവസ്ഥയാണ് തമോഗർത്തങ്ങൾ (Black Holes).
ഉയർന്ന ഗുരുത്വാകർഷണം മൂലം പ്രകാശത്തിന് പോലും പുറത്തുകടക്കാനാകാത്ത മേഖലയാണ് തമോഗർത്തങ്ങൾ.
പ്രകാശം പ്രതിഫലിപ്പിക്കുകയോ പുറത്തുവിടുകയോ ചെയ്യാത്തതിനാൽ തമോഗർത്തങ്ങൾ പുറംലോകത്തിന് അദൃശ്യമായിരിക്കും.
തമോഗർത്തങ്ങളെ ആദ്യമായി നിർവചിച്ചത് 1939-ൽ റോബർട്ട് ഓപ്പൺ ഹൈമർ ആണ്.
തമോഗർത്തങ്ങൾക്ക് ആ പേര് നൽകിയത് 1969-ൽ ജോൺ വീലർ എന്ന ഭൗതിക ശാസ്ത്രജ്ഞനാണ്.
ആദ്യമായി കണ്ടെത്തപ്പെട്ട തമോഗർത്തമാണ് സൈഗ്നസ് (Cygnus).
തമോഗർത്തങ്ങളുടെ ഉള്ളറകൾ തേടാൻ ജപ്പാൻ വിക്ഷേപിച്ച ഉപഗ്രഹമാണ് ASTRO - H (Hitomi 2017).
തമോഗർത്തങ്ങളെക്കുറിച്ചുള്ള സിദ്ധാന്തങ്ങളിലൂടെ പ്രശസ്‌തനായ ശാസ്ത്രജ്ഞനാണ് സ്റ്റീഫൻ ഹോക്കിൻസ്
സ്റ്റീഫൻ ഹോക്കിൻസിൻ്റെ തമോഗർത്ത സിദ്ധാന്തങ്ങൾക്കെതിരെ രംഗത്തുവന്ന ഇന്ത്യൻ ശാസ്ത്രജ്ഞനാണ് ആഭാസ് മിത്ര.