App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക :

ഏറ്റവും വലിയ കോൺസ്റ്റലേഷൻ ക്രക്സ്
ഏറ്റവും ചെറിയ കോൺസ്റ്റലേഷൻ ഓറിയോൺ
പണ്ട് മരുഭൂമിയുലൂടെയും കടലിലൂടെയും സഞ്ചരിച്ചിരുന്ന ആളുകൾ ദിശയറിയാൻ ഉപയോഗിച്ചിരുന്ന നക്ഷത്രഗണം സപ്‌തർഷി
ഭൂമിയുടെ അടുത്തുനിൽക്കുന്ന സ്ഥിര നക്ഷത്രക്കൂട്ടം ഹൈഡ്ര

AA-2, B-4, C-1, D-3

BA-1, B-3, C-4, D-2

CA-4, B-1, C-2, D-3

DA-2, B-1, C-3, D-4

Answer:

C. A-4, B-1, C-2, D-3

Read Explanation:

സ്ഥിര നക്ഷത്രക്കൂട്ടങ്ങൾ (Constellations)

  • രാത്രിയിൽ ആകാശത്ത് കാണപ്പെടുന്ന ചില നക്ഷത്രക്കൂട്ടങ്ങൾ പ്രത്യേക മൃഗത്തിന്റേയോ വസ്‌തുവിന്റേയോ ആകൃതിയിൽ കാണപ്പെടുന്നു. ഇവയാണ് സ്ഥിര നക്ഷത്രക്കൂട്ടങ്ങൾ (Constellations).

  • ഗ്രീക്കുകാരും റോമാക്കാരും ഇത്തരം നക്ഷത്രക്കൂട്ടങ്ങൾക്ക് പുരാണ കഥാപാത്രങ്ങളുടെ പേരുകൾ നൽകിയിരിക്കുന്നു.

  • കോൺസ്റ്റലേഷനുകൾക്ക് പേരുകൾ നിശ്ചയിക്കുന്നത് അന്താരാഷ്ട്ര ആസ്ട്രോണമിക്കൽ യൂണിയനാണ്.

  • അന്താരാഷ്ട്ര ആസ്ട്രോണമിക്കൽ യൂണിയൻ ആകാശത്തെ 88 കോൺസ്റ്റലേഷനുകളായി തിരിച്ചിരിക്കുന്നു.

  • ഏറ്റവും വലിയ കോൺസ്റ്റലേഷനാണ് ഹൈഡ്ര (ആയില്യൻ).

  • ഏറ്റവും ചെറിയ കോൺസ്റ്റലേഷനാണ് ക്രക്സ് (തൃശങ്കു സതേൺ ക്രോക്സ്)

  • പണ്ട് മരുഭൂമിയുലൂടെയും കടലിലൂടെയും സഞ്ചരിച്ചിരുന്ന ആളുകൾ ദിശയറിയാൻ ഉപയോഗിച്ചിരുന്ന നക്ഷത്രഗണമാണ് വേട്ടക്കാരൻ (Orion).

സപ്‌തർഷി (Ursa Major)

  • ഏപ്രിൽ മാസം മുതൽ ജൂൺ മാസം വരെയുള്ള കാലയളവിൽ ദൂരദർശിനിയില്ലാതെ ദക്ഷിണേന്ത്യയിൽ നിന്നും വ്യക്തമായി നിരീക്ഷിക്കാൻ കഴിയുന്ന നക്ഷത്രക്കൂട്ടങ്ങളെയാണ് സപ്‌തർഷി മണ്ഡലം എന്ന് വിളിക്കുന്നത്. 

  • ഈ ഗണത്തിൽ ഏഴ് പ്രധാന നക്ഷത്രങ്ങളാണുള്ളത്. 

  • അവ വസിഷ്‌ഠൻ, അംഗിരസ്, അത്രി, പുലസ്ത്യൻ, പുലഹൻ, ക്രതു, ഭൃഗു എന്നിവയാണ്. 

  • ഭൂമിയുടെ അടുത്തുനിൽക്കുന്ന സ്ഥിര നക്ഷത്രക്കൂട്ടമാണ് സപ്‌തർഷികൾ. 

  • ബിഗ് ഡിപ്പർ, കലപ്പ, കരടി എന്നീ പേരുകളിൽ അറിയപ്പെടുന്നതും സപ്‌തർഷികൾ ആണ്.


Related Questions:

ക്രോമോസ്‌ഫിയറിൽ കാണപ്പെടുന്ന പ്രകാശമാനമായ പാടുകൾ അറിയപ്പെടുന്നത് ?
താഴെ പറയുന്നവയിൽ ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹം ഏത് ?
ചന്ദ്രനിലെ ഏറ്റവും വലിയ ഗർത്തം ഏത് ?
സൗരയൂഥത്തിലെ "ഗ്രീൻ പ്ലാനറ്റ് ഏതാണ്?
സൂര്യൻ്റെ 1.4 മടങ്ങിൽ താഴെ പിണ്ഡമുള്ള നക്ഷത്രങ്ങൾ അവയിലെ ഹൈഡ്രജൻ കത്തിത്തീരുമ്പോൾ പ്രാപിക്കുന്ന അവസ്ഥയാണ് :