Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക.


(a) മിടുക്കർ കൈരണ്ടും ചേർത്ത് കൊട്ടിയാൽ നഗരങ്ങൾ തകർന്നേക്കും മടിയർ മടിയരോട് കൈ കോർക്കുമ്പോൾ കാലം അട്ടിമറിയും

(i) അസീം താന്നിമൂട്

(b) അറ്റമില്ലാതെഴുന്ന ഭൂമിക്ക് മേൽ ഒറ്റഞാണായ് വലിഞ്ഞു മുറുകി ഞാൻ

(ii) പി രാമൻ

(c) റയിൽവക്കത്തുനിന്നൊന്നേ രണ്ടെന്നെണ്ണുന്ന കുട്ടിയിൽ അവസാനത്തെ പൂതത്തിൽ ആനന്ദം പുഞ്ചിരിച്ചിടും

(iii) അനിത തമ്പി

(d) അവരോരുത്തരുടേയും ജീവിതങ്ങളുടെ ആകെ തുകയും ജീവിച്ചിരിക്കുന്ന കുട്ടികൾ കണ്ടു കൂട്ടുന്ന കനവുകളുടെ ആകെ തുകയും തമ്മിൽ കൂട്ടിയാൽ കിട്ടുന്നതാണ് നക്ഷത്രങ്ങളുടെ കിറുകൃത്യമായ എണ്ണം

(iv) പി എൻ ഗോപീകൃഷ്ണൻ


(v) മോഹനകൃഷ്ണൻ കാലടി


A(a)-(iv), (b)-(iii), (c)-(ii), (d)-(i)

B(a)-(ii), (b)-(i), (c)-(iv), (d)-(iii)

C(a)-(i), (b)-(iii), (c)-(iv), (d)-(v)

D(a)-(iii), (b)-(iv), (c)-(v), (d)-(ii)

Answer:

A. (a)-(iv), (b)-(iii), (c)-(ii), (d)-(i)

Read Explanation:

• പി എൻ ഗോപികൃഷ്ണൻ്റെ കവിതകൾ - മടിയരുടെ മാനിഫെസ്റ്റോ, ദൈവത്തെ മാറ്റിയെഴുതുമ്പോൾ, അതിരപ്പള്ളിക്കാട്ടിൽ, കവിത മാംസഭോജിയാണ് • അനിതാ തമ്പിയുടെ കൃതികൾ - മുറ്റമടിക്കുമ്പോൾ, അഴകില്ലാത്തവയെല്ലാം, ആലപ്പുഴവെള്ളം • പി രാമൻ്റെ കൃതികൾ - കനം, തുരുമ്പ്, ഭാഷയും കുഞ്ഞും, രാത്രി പന്ത്രണ്ടരക്ക് ഒരു താരാട്ട്, പിന്നിലേക്ക് വീശുന്ന കാറ്റ്, മായപ്പൊന്ന് • അസീം താന്നിമൂടിൻ്റെ കൃതികൾ - കാണാതായ വാക്കുകൾ, മരത്തിനെ തിരിച്ചുവിളിക്കുന്ന വിത്ത്, അന്ന് കണ്ട കിളിയുടെ മട്ട് • മോഹനകൃഷ്ണൻ കാലടിയുടെ കൃതികൾ - പാലിസെ, മഴപൊട്ടൻ, മാമ്പഴപ്പാത, മിനുക്കം, ഭൂതക്കട്ട


Related Questions:

1922 ൽ ബ്രിട്ടീഷ് രാജകുമാരനിൽ നിന്ന് ബഹുമാനാർത്ഥം പുരസ്‌കാരം ലഭിച്ച സാഹിത്യകാരൻ ആര് ?
"മരണ വംശം" എന്ന നോവൽ എഴുതിയത് ?
ജ്ഞാനപീഠ പുരസ്‌കാരത്തിന് അർഹനായ രണ്ടാമത്തെ മലയാളി ആരാണ് ?
കേരളത്തിലെ പ്രളയത്തെ സംബന്ധിച്ച് കേരള സാഹിത്യ അക്കാദമി സ്വരൂപിച്ചു തൃശ്ശൂർ ജില്ല അഡ്മിനിസ്ട്രേഷൻ പ്രചരിപ്പിച്ചതുമായ പുസ്തകം ഏതാണ് ?
കേരള കലാമണ്ഡലത്തിൻ്റെ സ്ഥാപിതവുമായി ബന്ധപ്പെട്ട വ്യക്തി ആര് ?