Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന സമായോജന തന്ത്രങ്ങളും ഉദാഹരണങ്ങളും ചേരുംപടി ചേർക്കുക. 

സമായോജന തന്ത്രം

                          ഉദാഹരണം 

1) യുക്തികരണം (Rationalisation) 

a) പഠനത്തിൽ വേണ്ടത്ര ശോഭിക്കാൻ കഴി യാത്ത വ്യക്തി താൻ പഠിച്ച സ്ഥാപനത്തിന്റെ പേരും പ്രശസ്തിയും പറഞ്ഞ് അതിൽ അഭി മാനം കൊള്ളുന്നു.

2) താദാത്മീകരണം (Identification)

b) സഹോദരനോ സഹോദരിയോ ജനിക്കുമ്പോൾ, മൂത്തകുട്ടി കൂടുതൽ ശ്രദ്ധ ലഭിക്കാൻ വേണ്ടി കൊച്ചു കുഞ്ഞിനെപ്പോലെ പെരുമാറുന്നു.

3) അനുപൂരണം (Compensation)

c) പരീക്ഷയിൽ പരാജയപ്പെട്ട കുട്ടി പരാജയ ത്തിന്റെ കാരണം പ്രയാസമേറിയ ചോദ്യ പേപ്പർ എന്ന് ആരോപിക്കുന്നു

4) പശ്ചാത്ഗമനം (Regression)

d) പഠനത്തിൽ മികവ് പുലർത്താൻ കഴിയാത്ത കുട്ടി സ്പോർട്സിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ ശ്രമിക്കുന്നു.


A1-c, 2-d, 3-a, 4-b

B1-c, 2-a, 3-b, 4-d

C1-c, 2-a, 3-d, 4-b

D1-d, 2-a, 3-b, 4-c

Answer:

C. 1-c, 2-a, 3-d, 4-b

Read Explanation:

സമായോജന തന്ത്രം

                          ഉദാഹരണം 

1) യുക്തികരണം (Rationalisation) 

a) പരീക്ഷയിൽ പരാജയപ്പെട്ട കുട്ടി പരാജയത്തിന്റെ കാരണം പ്രയാസമേറിയ ചോദ്യ പേപ്പർ എന്ന് ആരോപിക്കുന്നു

2) താദാത്മീകരണം (Identification)

b) പഠനത്തിൽ വേണ്ടത്ര ശോഭിക്കാൻ കഴിയാത്ത വ്യക്തി താൻ പഠിച്ച സ്ഥാപനത്തിന്റെ പേരും പ്രശസ്തിയും പറഞ്ഞ് അതിൽ അഭിമാനം കൊള്ളുന്നു.

3) അനുപൂരണം (Compensation)

c) പഠനത്തിൽ മികവ് പുലർത്താൻ കഴിയാത്ത കുട്ടി സ്പോർട്സിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ ശ്രമിക്കുന്നു.

4) പശ്ചാത്ഗമനം (Regression)

d) സഹോദരനോ സഹോദരിയോ ജനിക്കുമ്പോൾ, മൂത്തകുട്ടി കൂടുതൽ ശ്രദ്ധ ലഭിക്കാൻ വേണ്ടി കൊച്ചു കുഞ്ഞിനെപ്പോലെ പെരുമാറുന്നു.

യുക്തീകരണം (Rationalization):

       വ്യക്തി തന്റെ ബലഹീനതകൾ / പരാജയങ്ങൾ / കഴിവുകേടുകൾ തുടങ്ങിയവയെ തെറ്റായ കാരണങ്ങൾ വഴി ന്യായീകരിക്കുന്ന തന്ത്രം.

ലക്ഷ്യം:

    നിരാശാബോധം കുറയ്ക്കുക എന്നതാണ് യുക്തീകരണത്തിന്റെ പ്രധാന ലക്ഷ്യം.


താദാത്മീകരണം (Identification):

        ഒരു വ്യക്തി ഏതെങ്കിലും ഒരു വ്യക്തിയുമായോ, സംഘടനയുമായോ താദാത്മ്യം പ്രാപിച്ച്, അവരുടെ വിജയത്തിൽ സ്വയം സംതൃപ്തി നേടുന്നു.


അനുപൂരണം (Compensation):

  • ഒരു രംഗത്തുള്ള പോരായിമ, മറ്റൊരു രംഗത്ത് തനിക്കുള്ള മികവിലൂടെ മറക്കാൻ ശ്രമിക്കുന്ന തന്ത്രമാണ് അനുപൂരണം.
  • പിരിമുറുക്കം കുറച്ച്, മാനസിക ആരോഗ്യത്തെ മെച്ചപ്പെടുത്താൻ ഏറെ സഹായകമാണ് ഇത്. 


പശ്ചാത്ഗമനം (Regression):

     ആവശ്യ പൂർത്തീകരണത്തിനായി ഒരു വ്യക്തി, വീണ്ടും പഴയ അവസ്ഥയിലേക്ക് പോകുന്ന തന്ത്രമാണ് പശ്ചാത്ഗമനം.


Related Questions:

മക്കളില്ലാത്ത ധനാഢ്യനായ തോമസ്, സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നു ഇത് ഏത് തരം സംയോജകമായ തന്ത്രമാണ് ?
'ഡിഡാക്ടിക് ഉപകരണങ്ങൾ ഉപയോഗിച്ചു വേണം ശിശുക്കളെ പഠിപ്പിക്കേണ്ടത്'. ഇങ്ങനെ പറഞ്ഞത് :
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടി കായിക പ്രവർത്തനങ്ങളിലെ നേട്ടങ്ങളിലൂടെ തന്റെആത്മാഭിമാനം വീണ്ടെടുക്കുന്നത് ഏത് സമായോജനതന്ത്രത്തിന് ഉദാഹരണമാണ് ?
Which of the following is not a defense mechanism?
ക്രിയാ ഗവേഷണത്തിന്റെ ഉപജ്ഞാതാവ് ആര് ?