ഒരേസമയത്ത് 'കലകളുടെ രാജാവും', 'രാജാക്കന്മാരുടെ കലയും' എന്നറിയപ്പെടുന്ന കലാരൂപം
കഥകളിയുടെ ഉപജ്ഞാതാവ് - കൊട്ടാരക്കരത്തമ്പുരാൻ
കഥകളിയുടെ ആദിരൂപം - രാമനാട്ടം
രാമനാട്ടത്തിന്റെ ഉപജ്ഞാതാവ് ആരാണ് - കൊട്ടാരക്കരത്തമ്പുരാൻ
കഥകളി ആരംഭിക്കുന്ന ചടങ്ങ് - അരങ്ങുകേളി
കൈമുദ്രകളെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥം - ഹസ്തലക്ഷണദീപിക
കഥകളിയിലെ മുദ്രകളുടെ എണ്ണം - 24
കേരള കലാമണ്ഡലം കഥകളിയുടെ പരിപോഷണവുമായിട്ടാണ് മുഖ്യമായും ബന്ധപ്പെട്ടിരിക്കുന്നത്
കഥകളിയുടെ സാഹിത്യരൂപം - ആട്ടക്കഥ
കഥകളി നടക്കുന്ന അരങ്ങിൽ കൊളുത്തിവയ്ക്കുന്ന വിളക്ക് - ആട്ടവിളക്ക്
കഥകളിയിലെ പ്രധാനപ്പെട്ട അഞ്ച് വേഷങ്ങൾ - പച്ച, കത്തി, കരി, താടി, മിനുക്ക്
കഥകളിയിൽ സൽഗുണമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വേഷത്തിന്റെ പേര് - പച്ച
രാക്ഷസന്മാർക്കും അസുരന്മാർക്കും നൽകുന്ന വേഷം - ചുവന്ന താടി
വെള്ളത്താടി'യുടെ മറ്റൊരു പേര് - വട്ടമുടി
ഹനുമാന് ഉപയോഗിക്കുന്ന വേഷം - വെള്ളത്താടി
ക്രൂരന്മാരായ രാക്ഷസന്മാർക്കും അസുരന്മാർക്കും ഏതുതരം വേഷമാണ് കഥകളിയിലുള്ളത് - ചുവന്ന താടി
വേടന്മാരും നായാട്ടുകാരുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വേഷം - കറുത്ത താടി
തമോഗുണം നിറഞ്ഞ കഥാപാത്രങ്ങൾക്ക് നൽകുന്ന വേഷം - 'കരിവേഷം'
നന്മയും തിന്മയും ഇടകലർന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വേഷം - കത്തി
'രാജോഗുണ' പ്രധാനമായ കഥാപാത്രങ്ങൾക്ക് ഉപയോഗിക്കുന്ന 'കത്തി'വേഷങ്ങൾ 2 തരമാണ് ഉള്ളത്: നെടുങ്കത്തി, കുറുങ്കത്തി
സ്ത്രീകളെയും മഹർഷിമാരെയും പ്രതിനിധീകരിക്കുന്ന കഥകളിയിലെ വേഷം - മിനുക്ക്
കേരളത്തിന്റെ തനത് ലാസ്യനൃത്ത രൂപം
എ.ഡി പതിനാറാം ശതകത്തിലാണ് ഈ കലാരൂപം ഉണ്ടായതെന്നു കരുതുന്നു.
ഇതിനൊരു പ്രധാന കാരണം ആ നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഴമംഗലത്തു നാരായണൻ നമ്പൂതിരിയുടെ 'വ്യവഹാരമാല' എന്ന കൃതിയിലാണ് മോഹിനിയാട്ടം എന്ന പദം ആദ്യമായി പരാമർശിച്ചിട്ടുള്ളത്.
തമിഴ്‌നാട്ടിലെ ദേവദാസി നൃത്തമായിരുന്ന ഭരതനാട്യവുമായി ഇതിനു ബന്ധമുണ്ട്.
ദേവദാസി സമ്പ്രദായത്തിൽ നിന്നും ഉടലെടുത്ത് പിന്നീട് ക്ലാസിക്കൽ പദവിയിലേക്കുയർത്തപ്പെട്ട നൃത്തരൂപം.
മോഹിനിയാട്ടത്തെക്കുറിച്ച് പരാമർശിക്കുന്ന കുഞ്ചൻ നമ്പ്യാരുടെ തുള്ളൽക്കഥ - ഘോഷയാത്ര
തിരുവിതാംകൂറിലെ ക്ഷേത്രങ്ങളിൽ മോഹിനിയാട്ടം നിരോധിച്ച തിരുവിതാംകൂർ ഭരണാധികാരി - റാണി പാർവ്വതി ഭായി
മോഹിനിയാട്ടത്തിന്റെ പുനരുജ്ജീവനത്തിന് മുഖ്യ പങ്ക് വഹിച്ച തിരുവിതാംകൂർ ഭരണാധികാരി - സ്വാതി തിരുനാൾ
മോഹിനിയാട്ടത്തിന്റെ സംഗീതം - മണിപ്രവാള ഭാഷയിലെ ചൊല്ലുകള്‍
മോഹിനിയാട്ടത്തിലെ മുദ്രകളെക്കുറിച്ച് (24) പരാമർശിക്കുന്ന ഗ്രന്ഥം - ഹസ്തലക്ഷണദീപിക
മോഹിനിയാട്ടക്കച്ചേരിയിലെ ആദ്യത്തെ ഇനം അറിയപ്പെടുന്നത് - ചൊൽക്കെട്ട്
മോഹിനിയാട്ടത്തിന് തൊപ്പിമദ്ദളത്തിനു പകരമായി മൃദംഗം എന്ന വാദ്യോപകരണം നടപ്പിൽ വരുത്തിയ വ്യക്തി - വള്ളത്തോൾ നാരായണ മേനോൻ
മോഹിനിയാട്ടത്തിന്റെ മാതാവ് എന്നറിയപ്പെടുന്നത് - കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ.
'മോഹിനിയാട്ടം - ചരിത്രവും ആട്ടപ്രകാരവും' എന്ന ഗ്രന്ഥം രചിച്ചത് - കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ
മോഹിനിയാട്ടത്തിൽ ആദ്യത്തെ എം.എ നേടിയത് - ഡോ. സുനന്ദ നായർ