App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക : ഇന്ത്യൻ ഉപഭൂഖണ്ഡവും അതിർത്തിയും

വടക്ക് ഇന്ത്യൻ മഹാസമുദ്രം
കിഴക്ക് അരക്കൻ പർവത നിര
പടിഞ്ഞാറ് ഹിമാലയ പർവതം
തെക്ക് ഹിന്ദുകുഷ് പർവത നിര

AA-3, B-2, C-4, D-1

BA-1, B-3, C-4, D-2

CA-2, B-3, C-4, D-1

DA-2, B-3, C-1, D-4

Answer:

A. A-3, B-2, C-4, D-1

Read Explanation:

ഇന്ത്യൻ  ഉപഭൂഖണ്ഡം

  • ഭൂഖണ്ഡങ്ങളിലേത് പോലെ തന്നെ വൈവിധ്യമാർന്ന ഭൂപ്രകൃതി വിഭാഗങ്ങളും കാലാവസ്ഥയും ഉള്ള വിശാല ഭൂഖണ്ഡ ഭാഗങ്ങളെ 'ഉപഭൂഖണ്ഡ'ങ്ങൾ (Subcontinents) എന്ന് വിശേഷിപ്പിക്കുന്നു. 

  • പാമീർ പീഠഭൂമിയാണ് ഏഷ്യ ഭൂഖണ്ഡത്തിൻ്റെ തെക്കുഭാഗത്തെ, ഇതര ഭാഗങ്ങളിൽ നിന്നും ഭൂമിശാസ്ത്രപരമായി വേറിട്ട് നിർത്തുന്നത്. 

  • ഉന്നതമായ പർവത ശിഖരങ്ങൾ, വിശാലമായ സമതലങ്ങൾ, മരുഭൂമി പ്രദേശങ്ങൾ, കാഠിന്യമേറിയ ശിലകളാൽ നിർമ്മിതമായ പീഠഭൂമി പ്രദേശങ്ങൾ, തീരസമതലങ്ങൾ, ദ്വീപുകൾ ഇവയൊക്കെ ഉൾപ്പെടുന്നതാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൻ്റെ ഭൂപ്രകൃതി.

  • 'ലോകത്തിന്റെ മേൽക്കുര' എന്ന് വിശേഷിപ്പിക്കുന്ന പാമീർ പീഠഭൂമി ടിയാൻ ഷാൻ, കാരക്കോറം, കുൻലൂൺ, ഹിന്ദുകുഷ് എന്നീ പർവത നിരകളുടെ സംഗമസ്ഥാനമാണ്.

  • ഇന്ത്യൻ ഉപഭൂഖണ്ഡത്തിൻ്റെ വടക്കേ അതിർത്തിയിൽ ഹിമാലയ പർവതവും കിഴക്കേ അതിർത്തിയിൽ അരക്കൻ പർവത നിരകളും 

  • പടിഞ്ഞാറേ അതിർത്തിയിൽ ഹിന്ദുകുഷ് പർവത നിരയും സ്ഥിതിചെയ്യുന്നു. 

  • ഇന്ത്യൻ ഉപഭൂഖണ്ഡത്തിൻ്റെ തെക്കേ അതിർത്തി ഇന്ത്യൻ മഹാസമുദ്രമാണ്.


Related Questions:

ഇന്ത്യയിലെ എത്ര സംസ്ഥാനങ്ങളിലൂടെ ഉത്തരായനരേഖ കടന്നുപോകുന്നു?
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ എല്ലാ രാജ്യങ്ങളുമായും അതിർത്തി പങ്കിടുന്ന ഏക രാജ്യം ?
The natural western boundary of the Indian Subcontinent :
Indian subcontinent is the part of which plate ?
ഇന്ത്യന്‍ ഉപദ്വീപിന്റെ തെക്കേയറ്റം ഏതാണ് ?