മാധ്യമങ്ങളും പൊതുജനാഭിപ്രായ രൂപീകരണവും (Media &Public Opinion Formation )
തിരഞ്ഞെടുപ്പ് സമയങ്ങളിലും അന്തർദേശീയ നയരൂപീകരണത്തിലും മാധ്യമങ്ങളിലൂടെ പൊതുജനാഭിപ്രായം രൂപീകരിക്കാറുണ്ട്.
ഇത്തരത്തിൽ ജനങ്ങളുടെ അഭിപ്രായ രൂപീകരണത്തിനും ജനസമ്മതി നേടുന്നതിന് മാധ്യമങ്ങൾ പ്രധാന ഉപാധിയായി പ്രവർത്തിക്കുന്നു.
മാധ്യമവും ഉപഭോഗ സ്വഭാവവും (Media and Consumption Behaviour )
ഭക്ഷ്യവസ്തുക്കളുടെ പരസ്യങ്ങളുടെയും, പാചക പരിപാടികളുടെയും കലവറയാണ് മാധ്യമങ്ങൾ.
ഇത്തരത്തിൽ ധാരാളം മേഖലകളുമായി ബന്ധപ്പെട്ട പരസ്യങ്ങൾ മാധ്യമങ്ങളിൽ കാണുന്നു.
ഇവയിൽ പരസ്യങ്ങൾ നൽകുന്നതിലൂടെയും, തൊഴിൽ അവസരങ്ങൾ അറിയിക്കുന്നതിലൂടെയും, ഉപഭോക്തൃത്വം വർദ്ധിപ്പിക്കുന്നതിലൂടെയും ആഗോള സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്ക് മാധ്യമങ്ങൾ ആക്കം കൂട്ടുന്നു.
മാധ്യമങ്ങളിലൂടെയുള്ള പരസ്യങ്ങളും, മറ്റു പരിപാടികളും നമ്മുടെ ഉപഭോഗസ്വഭാവത്തെ രൂപീകരിക്കുന്നതിൽ സ്വാധീനം ചെലുത്തുന്നുണ്ട്.
മാധ്യമങ്ങളും വാർപ്പുമാതൃകകളും (Media and Stereotypes )
സാമാന്യവൽക്കരിച്ച മുൻധാരണകളോടുകൂടിയ പ്രസ്താവനകളാണ് വാർപ്പ് മാതൃകകൾ (Stereotypes) .
വർഗം, ലിംഗപദവി, സംസ്കാരം, നിറം മുതലായവയുടെ അടിസ്ഥാനത്തിൽ വ്യക്തികളെക്കുറിച്ചുള്ള ലളിതവും, സാമാന്യവൽക്കരിച്ചതുമായ വിശ്വാസങ്ങളോ, ആശയങ്ങളോ ആണ് വാർപ്പുമാതൃകകൾ.
വിവിധ രൂപത്തിലുള്ള മാധ്യമങ്ങളായ ചലച്ചിത്രം, വാർത്തകൾ, സാമൂഹിക മാധ്യമങ്ങൾ എന്നിവ സാമൂഹിക മനോഭാവങ്ങളെ രൂപീകരിക്കുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു.
മാധ്യമങ്ങൾ പൊതുജനങ്ങളുടെ കാഴ്ചപ്പാടിനെ സ്വാധീനിക്കുകയും, സാമൂഹികവഴക്കങ്ങൾ ബലപ്പെടുത്തുകയും ചെയ്യുന്നു.
ഇതിലൂടെ വാർപ്പുമാതൃകകളെ രൂപീകരിക്കുന്നതിലും നിലനിർത്തുന്നതിലും ഇവ പ്രധാന പങ്കുവഹിക്കുന്നു.