Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
മിഫെന ആറാം ക്ലാസിൽ പഠിക്കുന്നു. കമ്പ്യൂട്ടർ ഗ്രാഫിക്സ‌ിലും ചിത്ര രചനയിലും അവൾക്ക് അതീവ സാമർത്ഥ്യമുണ്ട്. ഇതിനെ ഏതു തരത്തിലുള്ള ബുദ്ധിയുമായി ബന്ധപ്പെടുത്താവുന്നതാണ് ?

Aശാരീരിക ചലനപര ബുദ്ധി

Bദൃശ്യ സ്ഥലപര ബുദ്ധി

Cപ്രകൃതിപര ബുദ്ധി

Dയുക്തി - ഗണിതപര ബുദ്ധി

Answer:

B. ദൃശ്യ സ്ഥലപര ബുദ്ധി

Read Explanation:

  • ഹോവാർഡ് ഗാർഡ്നറുടെ (Howard Gardner) ബഹുതര ബുദ്ധി സിദ്ധാന്തം (Multiple Intelligence Theory) പ്രകാരമാണ് ഈ വർഗ്ഗീകരണം നടത്തിയിരിക്കുന്നത്.

ദൃശ്യ സ്ഥലപര ബുദ്ധി (Visual-Spatial Intelligence)

  • ദൃശ്യങ്ങളെയും രൂപങ്ങളെയും മനസ്സിൽ കാണാനും അവ കൃത്യമായി ആവിഷ്കരിക്കാനുമുള്ള കഴിവാണ് ഇതിൽ ഉൾപ്പെടുന്നത്.

  • മിഫെനയുടെ കാര്യത്തിൽ: കമ്പ്യൂട്ടർ ഗ്രാഫിക്സ്, ചിത്രരചന എന്നിവയ്ക്ക് ദൃശ്യമായ കൃത്യതയും ഭാവനയും ആവശ്യമാണ്. നിറങ്ങൾ, വരികൾ, രൂപങ്ങൾ എന്നിവ സ്ഥലകാല ബോധത്തോടെ ഉപയോഗിക്കുന്നതിനാൽ ഇത് ദൃശ്യ സ്ഥലപര ബുദ്ധിയുടെ ലക്ഷണമാണ്.

  • ഉദാഹരണം: ചിത്രകാരന്മാർ, ശില്പികൾ, ആർക്കിടെക്റ്റുകൾ, ഗ്രാഫിക് ഡിസൈനർമാർ.

ബഹുതര ബുദ്ധി സിദ്ധാന്തം (Theory of Multiple Intelligence):

  • 1983-ൽ അമേരിക്കൻ ജ്ഞാനനിർമ്മിതിവാദിയായ ഹൊവാർഡ് ഗാർഡ്നർ (Howard Gardner) ആണ് ബഹുതര ബുദ്ധി സിദ്ധാന്തം ആവിഷ്കരിച്ചത്.

  • 1983 ൽ, മനസിന്റെ ചട്ടക്കൂട് (Frames of mind) എന്ന ഗ്രന്ഥത്തിലാണ്, ഗാർഡ്നർ ഈ സിദ്ധാന്തം പരാമർശിക്കുന്നത്.

  • ബഹുതര ബുദ്ധി സിദ്ധാന്ത പ്രകാരം, ഓരോ വ്യക്തിയും 7 തരം മാനസിക ശേഷിയുടെ ഉടമയാണെന്ന് അദ്ദേഹം വാദിച്ചു.

  1. ദൃശ്യ / സ്ഥലപര ബുദ്ധി (Visual/ Spatial Intelligence)

  2. വാചിക / ഭാഷാപര ബുദ്ധി (Verbal / Linguistic Intelligence)

  3. യുക്തി ചിന്തന / ഗണിതപര ബുദ്ധി (Logical/ Mathematical Intelligence)

  4. കായിക / ചാലകപരമായ ബുദ്ധി (Bodily / Kinesthetic Intelligence)

  5. താളാത്മക / സംഗീതാത്മക ബുദ്ധി (Rhythmic / Musical Intelligence)

  6. വ്യക്ത്യാന്തര ബുദ്ധി (Interpersonal Intelligence)

  7. ആന്തരിക വൈയക്തിക ബുദ്ധി (Intrapersonal Intelligence)

 

ഗാർഡ്നർ കൂട്ടി ച്ചേർത്ത ബുദ്ധി ശക്തികൾ:

 

 

  • ബുദ്ധി ശക്തിയുമായി ബന്ധപ്പെട്ട 'Intelligence Reframed' എന്ന ഗ്രന്ഥത്തിൽ 2 തരം ബുദ്ധി ശക്തി കൂടി ഗാർഡ്നർ കൂട്ടി ച്ചേർത്തു.

  1. പ്രകൃതിപര ബുദ്ധി (Naturalistic Intelligence)

  2. അസ്തിത്വപര ബുദ്ധി (Existential Intelligence)

 


Related Questions:

Gardner's Multiple Intelligence theory aims at :
A child whose mental age is much lower than his chronological age can be considered as:
താഴെ കൊടുത്തവയിൽ 70-85 നിടയിൽ ബുദ്ധിമാനം കാണിക്കുന്ന ഒരു കുട്ടി ഏത് വിഭാഗത്തിൽ പെടുന്നു ?
ആധുനിക രീതിയിലുള്ള ബുദ്ധിമാപനത്തിന് തുടക്കം കുറിച്ചത്
താഴെ തന്നിട്ടുള്ളവയിൽ "ആത്മബുദ്ധിമാന'വുമായി ബന്ധമുള്ളത്.