App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൗണ്ട് K2 സ്ഥിതി ചെയ്യുന്നത്

Aലഡാക്ക്

Bസസ്കാർ

Cകാരക്കോറം

Dഡൽഹി

Answer:

C. കാരക്കോറം

Read Explanation:

കാരക്കോറം

  • ഇന്ദിരാകോൾ സ്ഥിതിചെയ്യുന്ന മലനിര

  • അഫ്ഗാനിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് അതിർത്തിയായി നിലകൊള്ളുന്ന പർവതനിര

  • ഇന്ത്യയ്ക്കും തുർക്കിസ്ഥാനും ഇടയിലായി വാട്ടർഷെഡായി നിലകൊള്ളുന്ന പർവതനിര

  • ലോകത്തിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ കൊടുമുടിയായ മൗണ്ട് K2 (ഗോഡ്‌വിൻ ആസ്റ്റിൻ) കാരക്കോറം പർവത നിരകളിലാണ്.

  • ഗോഡ്‌വിൻ ആസ്റ്റിന്റെ ഉയരം 8611 മീറ്ററാണ്.

  • 'കൃഷ്ണഗിരി' എന്ന് സംസ്കൃത കൃതികളിൽ പരാമർശിച്ചിരിക്കുന്ന പർവതനിര

  • കാരക്കോറം പർവതനിരയുടെ തുടർച്ചയായി ടിബറ്റിൽ സ്ഥിതിചെയ്യുന്ന കൊടുമുടി - കൈലാസം

  • റുഡ്യാർഡ് കിപ്ലിംഗിന്റെ 'കിം' എന്ന നോവലിൽ പരാമർശിച്ചിരിക്കുന്ന പർവതനിര


Related Questions:

തന്നിരിക്കുന്ന സംസ്ഥാനങ്ങളിൽ ഉത്തരപർവത മേഖലയുടെ ഭാഗമല്ലാത്ത സംസ്ഥാനങ്ങൾ ഏതെല്ലാമാണ് ?

  1. ത്രിപുര
  2. ഉത്തരാഖണ്ഡ്
  3. ഗുജറാത്ത്
  4. സിക്കിം
  5. മധ്യപ്രദേശ്
    താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ആരവല്ലി പർവ്വതവുമായി ബന്ധ മില്ലാത്തത് കണ്ടെത്തുക.

    തന്നിരിക്കുന്ന വിവരണങ്ങളിൽ നിന്ന് ഉത്തരം കണ്ടെത്തുക:

    1.ഹിമാദ്രിക്ക് തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന പർവ്വത നിര.

    2.ഹിമാദ്രിക്കും സിവാലിക്കിനും ഇടയിലായി സ്ഥിതി ചെയ്യുന്നത്.

    3.ലെസ്സർ ഹിമാലയ എന്നറിയപ്പെടുന്ന പർവ്വതനിര

    പീർപാഞ്ചൽ പർവതനിര സ്ഥിതി ചെയ്യുന്നത്‌ എവിടെ ?
    ഹിമാലയൻ അതിർത്തികൾ ഏത് രാജ്യത്തിൻ്റെ സൈനിക ഭീഷണിയിൽ നിന്ന് ഇന്ത്യയെ സംരക്ഷിക്കുന്നു?