ഉദ്ദീപന ദിശക്ക് അനുസൃതമായ ചലനങ്ങളാണ് ________?
Aട്രോപ്പിക ചലനങ്ങൾ
Bരാസിക ചലനം
Cപ്രകാശ ചലനം
Dജലചലനം
Answer:
A. ട്രോപ്പിക ചലനങ്ങൾ
Read Explanation:
.ട്രോപ്പിക ചലനങ്ങൾ :ഉദ്ദീപന ദിശക്ക് അനുസൃതമായ ചലനങ്ങളാണ് ട്രോപ്പിക ചലനങ്ങൾ എ.പ്രകാശ ട്രോപ്പിക ചലനം :ഉദാഹരണം - കാണ്ഡം പ്രകാശ ദിശക്ക് നേരെയും വേര് എതിരായും വളരുന്നത് ബി.ഭൂഗുരുത്വ ട്രോപ്പിക ചലനം :ഉദാഹരണം -വേര് ഭൂഗുരുത്വ ദിശക്ക് നേരെയും കാണ്ഠം എതിരായും വളരുന്നു സി.ജല ട്രോപ്പിക ചലനം : ഉദാഹരണം-വേര് ജലത്തിന് നേർക്കും കാണ്ഡം എതിരായും വളരുന്നത് മറ്റുതരം ട്രോപ്പിക ചലനങ്ങൾ : സ്പർശന ട്രോപ്പിക ചലനം :ഉദാഹരണം-വള്ളികൾ അവ സ്പർശിക്കുന്ന വസ്തുവിന് നേരെയോ അതിനെ ചിട്ടിയോ ചലിക്കുന്നത് രാസ ട്രോപ്പിക ചലനം :ഉദാഹരണം -അണ്ഡശയത്തിലെ രാസവസ്തുവിന്റെ നേർക്ക് പരാഗനാളം വളരുന്നത്