App Logo

No.1 PSC Learning App

1M+ Downloads
M.P. മാർ അവരുടെ മണ്ഡലത്തിൽ നിന്നും ഓരോ ഗ്രാമപഞ്ചായത്തുകൾതിരഞ്ഞെടുക്കുകയും അവിടെ വിവിധ പദ്ധതികൾ ഏകോപിപ്പിച്ച് നടപ്പാക്കി അതിലൂടെ ആ പ്രദേശത്തിന്റെ വികസനം ഉറപ്പുവരുത്തുന്നു. ഏതാണ് പദ്ധതി ?

Aപ്രധാനമന്ത്രി ആവാസ് യോജന

Bശ്യാമപ്രസാദ് മുഖർജി റർബൻ മിഷൻ

Cസൻസദ് ആദർശ് ഗ്രാമ യോജന

Dമഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി

Answer:

C. സൻസദ് ആദർശ് ഗ്രാമ യോജന

Read Explanation:

സൻസദ് ആദർശ് ഗ്രാം യോജന

  • 2014 ഒക്ടോബർ 11 ന് ജയപ്രകാശ് നാരായണിന്റെ ജന്മവാർഷികത്തിൽ  കേന്ദ്രഗവൺമൻ്റ് ആരംഭിച്ച പദ്ധതിയാണ് സൻസദ് ആദർശ് ഗ്രാം യോജന.
  • വിവിധതലങ്ങളിലെ വികസനത്തിലൂടെ ഒരു ഗ്രാമത്തിനെ മാതൃകാഗ്രാമമാക്കി മാറ്റിയെടുക്കുക എന്നതാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. 

  • ഇതിനായി M.P. മാർ അവരുടെ മണ്ഡലത്തിൽ നിന്നും ഓരോ ഗ്രാമപഞ്ചായത്തുകൾതിരഞ്ഞെടുക്കുകയും അവിടെ വിവിധ പദ്ധതികൾ ഏകോപിപ്പിച്ച് നടപ്പാക്കി ആ പ്രദേശത്തിന്റെ വികസനം ഉറപ്പുവരുത്തുന്നു.
  • കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, മാലിന്യ നിർമാർജ്ജനം, പ്രകൃതി സംരക്ഷണം തുടങ്ങിയ മേഖലകളിലെ സംയോജിത വികസനത്തിലൂടെയാണ് ഇത് സാധ്യമാകുന്നത്.

Related Questions:

തൊഴിൽ രഹിതരായ യുവാക്കൾക്ക് അവസരങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള "മുഖ്യമന്ത്രി സിഖോ കാമാവോ യോജന" ആരംഭിക്കുന്ന സംസ്ഥാനം ?
ദേശീയ മനുഷ്യവകാശ സംരക്ഷണ നിയമ ഭേദഗതി ബിൽ രാഷ്‌ട്രപതി ഒപ്പുവെച്ചതെന്ന് ?
സ്വയം സഹായ സംഘങ്ങളിൽ സംഘടിപ്പിക്കപ്പെട്ട സ്ത്രീകൾക്ക് ഈടില്ലാതെ വായ്പ നൽകാൻ ബാങ്കുകൾ തയ്യാറാവുകയും എന്നാൽ വ്യക്തിഗത സ്ത്രീകൾക്ക് നൽകാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട് ?

ആം ആദ്‌മി ബീമ യോജനയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1.കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന ഇന്‍ഷ്വറന്‍സ്‌ പദ്ധതിയാണ് ആം ആദ്‌മി ബീമ യോജന

2.ഗ്രാമപ്രദേശങ്ങളിലെ ഭൂരഹിതരായ ഓരോ കുടുംബത്തിനും ഇൻഷുറൻസ് ഏർപ്പെടുത്തുന്ന പദ്ധതിയാണിത്.

3.2007 ഒക്ടോബറിലാണ് പദ്ധതി ആരംഭിച്ചത്.

4.ആം ആദ്‌മി ബീമ യോജന പദ്ധതിയുടെ ഫണ്ട് കൈകാര്യം ചെയ്യുന്നത് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ്.

ഇന്ത്യയുടെ കിഴക്കൻ സംസ്ഥാനങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ആരംഭിച്ച കേന്ദ്ര സർക്കാർ പദ്ധതി ?