App Logo

No.1 PSC Learning App

1M+ Downloads

ആം ആദ്‌മി ബീമ യോജനയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1.കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന ഇന്‍ഷ്വറന്‍സ്‌ പദ്ധതിയാണ് ആം ആദ്‌മി ബീമ യോജന

2.ഗ്രാമപ്രദേശങ്ങളിലെ ഭൂരഹിതരായ ഓരോ കുടുംബത്തിനും ഇൻഷുറൻസ് ഏർപ്പെടുത്തുന്ന പദ്ധതിയാണിത്.

3.2007 ഒക്ടോബറിലാണ് പദ്ധതി ആരംഭിച്ചത്.

4.ആം ആദ്‌മി ബീമ യോജന പദ്ധതിയുടെ ഫണ്ട് കൈകാര്യം ചെയ്യുന്നത് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ്.

A1,2,3

B1,2,4

C1,3,4

D1,2,3,4

Answer:

D. 1,2,3,4

Read Explanation:

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന ഇന്‍ഷ്വറന്‍സ്‌ പദ്ധതിയാണ് ആം ആദ്‌മി ബീമ യോജന.ഗ്രാമപ്രദേശങ്ങളിലെ ഭൂരഹിതരായ ഓരോ കുടുംബത്തിനും ഇൻഷുറൻസ് ഏർപ്പെടുത്തുന്ന പദ്ധതിയാണിത്. തൊഴില്‍, പുനരധിവാസ വകുപ്പാണ്‌ നടപ്പാക്കുക.അപേക്ഷകര്‍ 18നും 59നും ഇടയില്‍ പ്രായമുള്ള ഗൃഹനാഥനോ/നാഥയോ ആയിരിക്കണം. 2007 ഒക്ടോബറിലാണ് പദ്ധതി ആരംഭിച്ചത്. ആം ആദ്‌മി ബീമ യോജന പദ്ധതിയുടെ ഫണ്ട് കൈകാര്യം ചെയ്യുന്നത് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ്.


Related Questions:

സമ്പൂർണ്ണ ഗ്രാമീണ റോസ്ഗാർ യോജന നിലവിൽ വന്നത് ഏത് പഞ്ചവത്സര പദ്ധതി കാലത്തായിരുന്നു ?
Who was the implementing agency of PMRY scheme?
18 വയസ്സിനു മുകളിലുള്ള 99.69 % ആളുകൾക്ക് ആദ്യ ഡോസ് വാക്സിൻ നൽകിയ സംസ്ഥാനം ഏതാണ് ?
Anganwadi centres are functioning under the program ?
ഏത് സംസ്ഥാനമാണ് ഭൂഗര്‍ഭ ജലനിരപ്പ് ഉയർത്താൻ വേണ്ടി 'നീരു മീരു പദ്ധതി ' തുടങ്ങിയത് ?