Aഹരിതവിപ്ലവം
Bധവള വിപ്ലവം
Cരജത വിപ്ലവം
Dമഞ്ഞ വിപ്ലവം
Answer:
A. ഹരിതവിപ്ലവം
Read Explanation:
ഹരിതവിപ്ലവം - 1940 -1970 കാലഘട്ടങ്ങളിൽ കാർഷിക മേഖലയിൽ നിലനിന്നിരുന്ന മാന്ദ്യം കുറക്കുവാനായി ഉത്പാദനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആഗോള തലത്തിൽ നടപ്പിലാക്കിയ കാർഷിക മുന്നേറ്റം
ഹരിതവിപ്ലവം ആരംഭിച്ച രാജ്യം - മെക്സിക്കോ
ഹരിതവിപ്ലവത്തിന്റെ പിതാവ് - നോർമൻ ബോർലോഗ്
ഇന്ത്യയിൽ ഹരിത വിപ്ലവം ആരംഭിച്ചത് - 1967 -68
ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ്- എം. എസ്. സ്വാമിനാഥൻ.
ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ നായകൻ- ഡോക്ടർ: എം. പി.സിംങ്.
ഇന്ത്യയിലെ ഹരിതവിപ്ലവം ആരംഭിച്ച സമയത്തെ കേന്ദ്ര കൃഷി മന്ത്രി: സി. സുബ്രഹ്മണ്യം
എം.എസ്. സ്വാമിനാഥൻ: പ്രധാന സംഭാവനകൾഎം.എസ്. സ്വാമിനാഥൻ ഒരു പ്രമുഖ സസ്യ ജനിതകശാസ്ത്രജ്ഞനും (plant geneticist) കൃഷി ശാസ്ത്രജ്ഞനുമായിരുന്നു. ഇന്ത്യയെ ഭക്ഷ്യ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്.
ഹരിത വിപ്ലവം (Green Revolution):
1960-കളിൽ ഇന്ത്യ കടുത്ത ഭക്ഷ്യക്ഷാമം നേരിട്ടിരുന്ന സമയത്താണ് സ്വാമിനാഥൻ നിർണായകമായ ഇടപെടലുകൾ നടത്തിയത്.
നോർമൻ ബോർലോഗ് വികസിപ്പിച്ചെടുത്ത ഉയർന്ന വിളവ് നൽകുന്ന ഗോതമ്പ് വിത്തുകളും (High-Yielding Varieties - HYV) അതുപോലെ അരി വിത്തുകളും ഇന്ത്യൻ സാഹചര്യങ്ങൾക്കനുസരിച്ച് മാറ്റിയെടുക്കുന്നതിലും അവ കർഷകർക്കിടയിൽ പ്രചരിപ്പിക്കുന്നതിലും അദ്ദേഹം വലിയ പങ്കുവഹിച്ചു.
ആധുനിക കൃഷിരീതികൾ, രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗം, മെച്ചപ്പെട്ട ജലസേചനം എന്നിവയെല്ലാം സംയോജിപ്പിച്ച് നടപ്പിലാക്കിയത് ഭക്ഷ്യോത്പാദനം ഗണ്യമായി വർദ്ധിപ്പിക്കാൻ സഹായിച്ചു. ഇതിലൂടെ ഇന്ത്യ ഭക്ഷ്യധാന്യങ്ങൾ ഇറക്കുമതി ചെയ്യുന്ന അവസ്ഥയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന നിലയിലേക്ക് മാറി.