App Logo

No.1 PSC Learning App

1M+ Downloads
NAM (Non Alignment Movement ) എന്ന ആശയം ആദ്യമായി പ്രചരിപ്പിച്ചത് ആര് ?

Aജവഹർലാൽ നെഹ്‌റു

Bവി.കെ കൃഷ്ണമേനോൻ

Cസർദാർ വല്ലഭായ് പട്ടേൽ

Dഇന്ദിരാഗാന്ധി

Answer:

B. വി.കെ കൃഷ്ണമേനോൻ

Read Explanation:

ചേരി ചേരാ പ്രസ്ഥാനം (Non Alignment Movement - NAM)

  • രാജ്യാന്തര ശാക്തികചേരികളിലൊന്നും ഉൾപ്പെടുന്നില്ല എന്നു സ്വയം വിശേഷിപ്പിക്കുന്ന രാഷ്ട്രങ്ങളുടെ കൂട്ടായ്മയാണ് ചേരിചേരാ പ്രസ്ഥാനം.
  • നൂറിലേറെ അംഗരാജ്യങ്ങളുള്ള ഈ പ്രസ്ഥാനം ഐക്യരാഷ്ട്ര സഭ കഴിഞ്ഞാൽ ഏറ്റവും അംഗസംഖ്യയുള്ള സാർവദേശീയ പ്രസ്ഥാനമാണ്. 

ചേരിചേരാ പ്രസ്ഥാനത്തിന്റെ ചരിത്രം

  • ഇന്ത്യയടക്കമുള്ള പല ഏഷ്യൻ രാജ്യങ്ങളും ആഫ്രിക്കയിലെ പല രാജ്യങ്ങളും ഒരുകാലത്ത് ബ്രിട്ടന്റെയും ഫ്രാൻസിന്റെയുമൊക്കെ കോളനികളായിരുന്നു.

  • സ്വാതന്ത്ര്യത്തിനു ശേഷം ഈ രാജ്യങ്ങളുടെ പൊതുതാല്പര്യങ്ങൾക്കായി രൂപംകൊണ്ട കൂട്ടായ്‌മയാണ്‌ ചേരിചേരാ പ്രസ്ഥാനം.

  • രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിൽ ഉണ്ടായ ശീതയുദ്ധമാണ് വാസ്തവത്തിൽ ചേരിചേരാ പ്രസ്ഥാനത്തിൻറെ രൂപീകരണത്തിൽ മുഖ്യ പങ്കു വഹിച്ചത്.

  • ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയനും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളും ചേരുന്ന കമ്മ്യൂണിസ്റ്റ് ചേരിയും അമേരിക്കയും പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളും ചേരുന്ന പാശ്ചാത്യ ചേരിയും എന്നിങ്ങനെ ലോകരാജ്യങ്ങൾ രണ്ടായി തിരിഞ്ഞു

  • 1960-കളിലാണ് ഇരു ചേരികളിലും പെടാത്ത രാജ്യങ്ങളുടെ കൂട്ടായ്മയെപ്പറ്റി ആലോചന തുടങ്ങിയത്

  • ചേരി ചേരാ പ്രസ്ഥാനം എന്ന ആശയം ആദ്യമായി പ്രചരിപ്പിച്ചത് ഇന്ത്യയുടെ മുൻപ്രതിരോധ മന്ത്രിയും നയതന്ത്രജ്ഞനുമായ വി.കെ.കൃഷ്ണമേനോൻ ആയിരുന്നു.

  • 1957 മാർച്ചിൽ നടന്ന ഏഷ്യൻ റിലേഷൻസ് കോൺഫറൻസിൽ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു ഈ ആശയം അവതരിപ്പിച്ചു

  • 1955 ഏപ്രിലിൽ ഇൻഡോനീഷ്യയിലെ ബന്ദുംഗിൽ ചേർന്ന സമ്മേളനമാണ് ഈ ചേരിചേരാ ആശയത്തിന് അടിത്തറയിട്ടത്.

ബന്ദുംഗ് സമ്മേളനത്തിൽ ചേരിചേരാ പ്രസ്ഥാനത്തിന്റെ പൊതു തത്വങ്ങളായി സ്വീകരിച്ചത് ഇവയാണ് :

  • ഓരോ അംഗരാജ്യത്തിന്റെയും പരമാധികാരത്തോടുള്ള പരസ്പരബഹുമാനം നിലനിർത്തുക
  • പരസ്പരം അക്രമിക്കാതിരിക്കുക
  • മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കുക
  • തുല്യതയും പരസ്പര നേട്ടവും ഉറപ്പാക്കുക
  • സമാധാനപരമായ സഹവർത്തിത്വം പാലിക്കുക 

ഇവ പഞ്ചശീല തത്വങ്ങൾ എന്നും അറിയപ്പെടുന്നു

  • 1956 ജൂലൈയിൽ യുഗോസ്ലാവിയയിലെ ബ്രിയോണിയിൽ ജവാഹർലാൽ നെഹ്‌റു (ഇന്ത്യ), മാർഷൽ ടിറ്റോ (യുഗോസ്ലാവിയ), ഗമാൽ അബ്ദുൾ നാസർ (ഈജിപ്ത്), അഹമ്മദ് സുക്കാർണോ (ഇന്തോനേഷ്യ) എന്നിവർ യോഗം ചേർന്ന് കൂട്ടായ്‌മയ്‌ക്ക് ഒരു രൂപരേഖയുണ്ടാക്കി.

  • ചേരി ചേരാ പ്രസ്ഥാനം രൂപംകൊണ്ട വർഷം - 1961
  • ചേരി ചേരാ പ്രസ്ഥാനത്തിന്റെ ആദ്യ സമ്മേളനം നടന്നത് - ബൽഗ്രേഡ് (യുഗോസ്ലാവിയ, 1961) 

ചേരിചേരാ പ്രസ്ഥാനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ താഴെപ്പറയുന്നവയാണ് :

  • കോളനിവൽക്കരണവും സാമ്രാജ്യത്വവും അവസാനിപ്പിക്കുക.
  • സാർവദേശീയ സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കുകയും നിരായുധീകരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
  • വംശീയതയും വർണവിവേചനവും അവസാനിപ്പിക്കുക.
  • ഒരു പുതിയ സാർവദേശീയ സാമ്പത്തിക ക്രമം കെട്ടിപ്പടുക്കുക.

Related Questions:

Who among the following was/were associated with the introduction of Ryotwari Settlement in India during the British rule?

  1. Lord Cornwallis

  2. Alexander Read

  3. Thomas Munro

Select the correct answer using the code given below:

Name the Prime Minister who announced the Communal Award in August 1932.
ഇന്ത്യയുടെ വാണിജ്യ ചരിത്രത്തിൽ ഇതു പോലൊരു ദുരിതം കാണാനില്ല.പരുത്തി നെയ്ത്തുകാരുടെ എല്ലുകൾ ഇന്ത്യൻ സമതലങ്ങളെ വെളുപ്പിക്കുന്നു എന്നു പറഞ്ഞത് ആര് ?
Warren Hastings is known as which of the following?
ചിറ്റഗോങ് ആയുധപ്പുര റെയ്ഡ് നടക്കുമ്പോൾ ഇന്ത്യയിലെ വൈസ്രോയി ആരായിരുന്നു?