App Logo

No.1 PSC Learning App

1M+ Downloads
മാതാപിതാക്കളുടെ മരണം മൂലം സാമ്പത്തിക പരാധീനത അനുഭവിക്കുന്ന കുട്ടി കളെ വിദ്യാഭ്യാസം നൽകി സമുഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് കേരള സാമൂഹ്യ സുരക്ഷാമിഷൻ ഏർപ്പെടുത്തിയിരിക്കുന്ന ധനസഹായ പദ്ധതി

Aസ്നേഹപൂർവ്വം പദ്ധതി

Bആശ്വാസകിരണം പദ്ധതി

Cകാരുണ്യാ പദ്ധതി

Dഅക്ഷയ പദ്ധതി

Answer:

A. സ്നേഹപൂർവ്വം പദ്ധതി

Read Explanation:

സ്നേഹപൂര്‍വ്വം പദ്ധതി

  • മാതാപിതാക്കള്‍ ആരെങ്കിലും ഒരാള്‍ മരിച്ച് പോകുകയും ജീവിച്ചിരിക്കുന്ന ആള്‍ക്ക് ആരോഗ്യപരമായും സാമ്പത്തികപരമായും കുട്ടിയെ സംരക്ഷിക്കാന്‍ കഴിയാതെ വരുന്ന അവസ്ഥയിലെത്തുകയും ചെയ്തവരുടെ കുട്ടികള്‍ക്ക് ഒന്നാം ക്ലാസുമുതല്‍ ഡിഗ്രി തലം വരെ പഠനസഹായം നല്‍കുന്ന പദ്ധതി.

കേരള സര്‍ക്കാരിന്റെ സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിലുള്ള കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ ആണ് ഈ പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിയുടെ ലക്ഷ്യങ്ങള്‍

  • സമൂഹത്തില്‍ സംരക്ഷിക്കപ്പെടാനില്ലാതെ ഒറ്റപ്പെട്ട ജീവിതം നയിക്കേണ്ടി വരുന്ന കുട്ടികളെ കണ്ടെത്തുക.
  • സാമൂഹ്യ സുരക്ഷ ആവശ്യമുള്ള കുട്ടികളുടെ ആവശ്യകതകള്‍ മനസിലാക്കി കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും സ്നേഹവും സംരക്ഷണവും ലഭിക്കുന്ന ജീവിതത്തിന് സഹായിക്കുക.
  • സംരക്ഷിക്കാന്‍ ആരുമില്ലാതെ വരുന്ന കുട്ടികളുടെ സംരക്ഷണത്തിന് സന്മനസുകാട്ടുന്നവര്‍ക്ക് അധിക ഭാഗം അടിച്ചേല്‍പ്പിക്കാതെ കുട്ടികളെ സംരക്ഷിക്കുന്നതിന് സാമ്പത്തിക സഹായം നല്‍കുക.
  • കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസം, ആരോഗ്യ പോഷണം, ദൈനംദിന കാര്യങ്ങള്‍ എന്നിവ തടസം കൂടാതെ മുന്നോട്ടു പോകുന്നതിനും സാമൂഹ്യ പ്രതിബദ്ധതയുള്ളവരും ഉത്തമ പൌരന്മാരായും വളര്‍ത്തിയെടുക്കുക.

പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നിബന്ധനകള്‍

  • കുട്ടികള്‍ സര്‍ക്കാര്‍ സ്കൂളില്‍ ഒന്നു മുതല്‍ 12 വരെ ക്ളാസുകളില്‍ പഠിക്കുന്നവരായിരിക്കണം.
  • കുട്ടിയെ സംരക്ഷിക്കുന്ന കുടുംബം ബിപിഎല്‍ വിഭാഗത്തില്‍ പെട്ടവരായിരിക്കണം.
  • കുടുംബ വാര്‍ഷിക വരുമാനം ഗ്രാമങ്ങളില്‍ 20,000ല്‍ താഴെയും, നഗരത്തില്‍ 23,500ല്‍ താഴെയും.
  • സ്കോളര്‍ഷിപ്പോ മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങളോ ലഭിക്കാത്ത കുട്ടികളായിരിക്കണം.

Related Questions:

Of the following schemes of Kerala Government which acts as a relief measure for the endosulfan victims in the state?
പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവർക്ക് തൊഴിലും ജീവനോപാധിയും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതി
വേനൽക്കാലത്ത് വിഷരഹിത തണ്ണിമത്തൻ ലഭ്യമാക്കുന്നതിന് വേണ്ടി കുടുംബശ്രീ ആരംഭിച്ച പദ്ധതി ?
കുട്ടികളുടെ മുഖം കണ്ട് അവർ നേരിടുന്ന പ്രശ്നങ്ങൾ അദ്ധ്യാപകർ മനസിലാക്കി പരിഹാരം കാണുന്നതിന് വേണ്ടി ആരംഭിച്ച പദ്ധതി ഏത് ?
കേരളത്തിൽ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് തുടർ വിദ്യാഭ്യാസത്തിന് അവസരമൊരുക്കുന്ന സംസ്ഥാന സർക്കാർ പദ്ധതിയുടെ പേര്