Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാന സർക്കാർ ആരംഭിച്ച ജീവിതശൈലീ രോഗനിയന്ത്രണ പദ്ധതിയുടെ പേര്

Aഅമൃതം ആരോഗ്യം

Bശലഭം

Cശ്രുതിതരംഗം

Dസുകൃതം

Answer:

A. അമൃതം ആരോഗ്യം

Read Explanation:

അമൃതം ആരോഗ്യം:


  • ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധം ലക്ഷ്യമിട്ട് കേരള ആരോഗ്യവകുപ്പും ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യവും (NRHM ഉം) ചേർന്നു, 2011ൽ തുടങ്ങിയ പദ്ധതിയാണ് "അമൃതം ആരോഗ്യം.
  • കുടുംബക്ഷേമ ഉപകേന്ദ്രങ്ങളിൽ ജീവിതശൈലീരോഗ പരിശോധന നടത്തുകയും, രോഗമുള്ളവരെ വിദഗ്ധ ചികിൽസയ്ക്കായി PHC യിലേക്ക് റഫർ ചെയ്യുകയും ചെയ്യും.
  • ലക്ഷ്യം വർധിച്ചു കൊണ്ടിരിക്കുന്ന ജീവിതശൈലീ രോഗങ്ങൾ 2030 ആകുമ്പോഴേക്കും നിയന്ത്രണത്തിലാക്കുക എന്ന വലിയ ദൗത്യത്തിലേക്കുള്ള ചുവടുവയ്പാണ് അമൃതം ആരോഗ്യം'.
  • 30 വയസ്സിൽ കൂടുതലുള്ള വ്യക്തികളിൽ രക്തസമ്മർദം, പ്രമേഹം, അമിതവണ്ണം എന്നിവയുണ്ടോ എന്നു പരിശോധിക്കുക. അതുവഴി ജീവിതശൈലീ രോഗങ്ങളെ തുടക്കത്തിലെ കണ്ടെത്തുക, നിയന്ത്രിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.


Note:

  • ബധിരരായ കുട്ടികളുടെ കോക്ലിയ മാറ്റിവക്കൽ ശസ്ത്രക്രിയക്ക് ധനസഹായം നൽകുന്ന കേറള സർക്കാർ പദ്ധതി - ശ്രുതിതരഗം 
  • കേരള സർക്കാരിന്റെ സൗജന്യ കാൻസർ ചികിത്സാ പദ്ധതി - സുകൃതം 

Related Questions:

താഴെപ്പറയുന്നവയിൽ ഒരു ജീവിതശൈലി രോഗം അല്ലാത്തത് ഏത് ?
ഇൻസുലിൻ ഹോർമോണിൻ്റെ അളവ് കുറഞ്ഞ് രക്തത്തിലെ ഗ്ലുക്കോസിൻ്റെ അളവ് വർധിക്കുന്ന രോഗാവസ്ഥ ഏത് ?
കാൻസർ രോഗികൾക്ക് അവരുടെ രോഗപ്രതിരോധ ശേഷി സജീവമാക്കുന്നതിനും ട്യൂമർ നശിപ്പിക്കുന്നതിനുമായി നൽകുന്ന പദാർത്ഥം?
എക്സിമ രോഗം ബാധിക്കുന്ന ശരീരഭാഗം ഏത്?

തെറ്റായ പ്രസ്താവന ഏത് ?

1.ക്യാൻസർ കോശങ്ങളിൽ രൂപപ്പെടുന്ന പുതിയ പ്രോട്ടീനുകളുടെ സാന്നിധ്യം മനസ്സിലാക്കാൻ  മാസ്സ് സ്പെക്ട്രോമെട്രി ഇമേജിങ് ഉപയോഗിക്കുന്നു.

2.എൻഡോസ്കോപ്പി, ഗ്യാസ്ട്രോ സ്കോപ്പി,എന്നീ പരിശോധനകളിലൂടെ ആമാശയ കാൻസർ കണ്ടെത്തുന്നു.