Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
നിഷേധം, ധമനം, യുക്തീകരണം, തഥാത്മീകരണം, ആക്രമണം തുടങ്ങിയവ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aജീവിത നൈപുണികൾ

Bസമായോജനം

Cവികാസ ഘട്ടങ്ങൾ

Dപാരമ്പര്യം

Answer:

B. സമായോജനം

Read Explanation:

പ്രതിരോധ തന്ത്രങ്ങൾ / സമായോജന ക്രിയാതന്ത്രങ്ങൾ (Defence Mechanism/ Adjustment Mechanism):

     മാനസിക സംഘർഷങ്ങളിൽ നിന്നും, മോഹ ഭംഗങ്ങളിൽ നിന്നും രക്ഷ നേടാനായിട്ട്, വ്യക്തി സ്വയം സ്വീകരിക്കുന്ന തന്ത്രങ്ങളെയാണ്, സമായോജന തന്ത്രങ്ങൾ (Adjustment mechanism) എന്ന് വിളിക്കുന്നത്.

 

പ്രതിരോധ തന്ത്രങ്ങളുടെ പൊതു സവിശേഷതകൾ:

  1. അവ യാഥാർത്ഥ്യത്തെ നിഷേധിക്കുന്നു / വളച്ചൊടിക്കുന്നു.
  2. അവ അബോധമായി പ്രവർത്തിക്കുന്നതിനാൽ എന്താണ് നടക്കുന്നതെന്ന് വ്യക്തിക്ക് ധാരണയുണ്ടാവില്ല.


പ്രധാനപ്പെട്ട പ്രതിരോധ തന്ത്രങ്ങൾ:

  • യുക്തീകരണം (Rationalization)
  • താദാത്മീകരണം (Identification)
  • ഉദാത്തീകരണം (Sublimation)
  • അനുപൂരണം (Compensation)
  • ആക്രമണം (Aggression)
  • പ്രക്ഷേപണം (Projection)
  • പ്രതിസ്ഥാപനം (Substitution)
  • ദമനം (Repression)
  • പശ്ചാത്ഗമനം (Regression)
  • നിഷേധം (Denial)
  • നിഷേധവൃത്തി (Negativism)
  • സഹാനുഭൂതി പ്രേരണം (Sympathism)
  • ഭ്രമകല്പന (Fantasy)
  • പ്രതിക്രിയാവിധാനം (Reaction Formation)
  • അന്തർക്ഷേപണം (Introjection)
  • വൈകാരിക അകൽച (Emotional insulation)
  • അഹം കേന്ദ്രിതത്വം (Egocentrism)
  • ശ്രദ്ധാഗ്രഹണം (Attention Getting)
  • ഒട്ടകപക്ഷി മനോഭാവം (Ostrich Method)
  • പിൻവാങ്ങൽ (Withdrawal)

Related Questions:

നിങ്ങളുടെ ക്ലാസിലെ ഒരു കുട്ടി സ്വന്തം പിഴവുകൾ മറ്റു വ്യക്തികളുടെ പേരിൽ ആരോപിക്കുന്നു. ഈ സമായോജന (Adjustment) രീതിയെ എന്തു പറയാം ?
താഴെ പറയുന്നവയിൽ പ്രക്ഷേപണ രീതിക്ക് (Projective Technique) ഉദാഹരണം അല്ലാത്തത് ഏത് ?
Which of the following is not a defense mechanism?
റിഫ്ലക്ടീവ് നിരീക്ഷണം, അബ്സ്ട്രാക് കോൺസെപ്റ്റ് ലൈസേഷൻ എന്നീ പദങ്ങൾ ആവിഷ്കരിച്ചത് ആര് ?

മനഃശാസ്ത്ര ഗവേഷണത്തിന് ഉപയോഗിക്കുന്ന രീതികൾ, ലഭ്യമാകുന്ന വിവരങ്ങൾ എന്നിവ ക്രമപ്പെടുത്തി എഴുതുക.

a. പ്രക്ഷേപണ രീതി

i) ഗ്രൂപ്പിനുള്ളിലെ സാമൂഹികബന്ധത്തിൻ്റെ തോത്

b. ചെക്ക് ലിസ്റ്റ്

ii) അവബോധമനസ്സിലുള്ള അടിച്ചമർത്തപ്പെട്ട വികാരങ്ങൾ

C. സോഷ്യോഗ്രാം

iii) വ്യക്തിത്വ സവിശേഷതകളെ കുറിച്ചുള്ള ലളിതമായ വിവരങ്ങൾ