Challenger App

No.1 PSC Learning App

1M+ Downloads
NEP 2020 അനുസരിച്ച് ഒരു കുട്ടിയുടെ സഞ്ചിത മസ്തിഷ്ക വികസനത്തിന്റെ (Cumulative brain development) എത്ര ശതമാനമാണ് 6 വയസ്സിന് മുമ്പ് സംഭവിക്കുന്നത്?

A85%-ൽ കൂടുതൽ

B95%-ൽ കൂടുതൽ

C75%-ൽ കൂടുതൽ

D65%-ൽ കൂടുതൽ

Answer:

A. 85%-ൽ കൂടുതൽ

Read Explanation:

Cumulative Brain Development

  • ക്യുമുലേറ്റീവ് ബ്രെയിൻ ഡെവലപ്‌മെന്റ്(സഞ്ചിത മസ്തിഷ്ക വികസനം) എന്നത് കാലക്രമേണ മനുഷ്യ മസ്തിഷ്കത്തിന്റെ പുരോഗമനപരവും തുടർച്ചയായതുമായ വളർച്ചയെയും പക്വതയെയും സൂചിപ്പിക്കുന്നു. 
  • NEP 2020 അനുസരിച്ച് ഒരു കുട്ടിയുടെ സഞ്ചിത മസ്തിഷ്ക വികസനത്തിന്റെ 85%-ൽ കൂടുതൽ 6 വയസ്സിന് മുമ്പ് സംഭവിക്കുന്നു.
  • വിദ്യാഭ്യാസത്തിൻറെ അടിസ്ഥാന ഘട്ടത്തിലൂടെയാണ് ദേശീയ വിദ്യാഭ്യാസ നയപ്രകാരം ഈ ഘട്ടത്തിൽ ഒരു കുട്ടി കടന്നു പോകേണ്ടത് 
  • അടിസ്ഥാന ഘട്ടം(Foundational Stage):

    • ഇത് രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു
    • 3 വർഷത്തെ പ്രീസ്‌കൂൾ അല്ലെങ്കിൽ അങ്കണവാടി, തുടർന്ന് പ്രൈമറി സ്കൂളിൽ 1, 2 ക്ലാസുകൾ.
    • 3-8 വയസ് പ്രായമുള്ള കുട്ടികൾ ഇതിൽ ഉൾപ്പെടുന്നു
    • ഇതിനെ Early Childhood Care and Education (ECCE) എന്നറിയപ്പെടുന്നു 
    • പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠനത്തിലായിരിക്കും പഠനത്തിന്റെ ശ്രദ്ധ.

Related Questions:

സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിനുള്ള ശുപാർശ ---- ആണ് നൽകിയത്.
വിദ്യാഭ്യാസത്തിലും ജോലിയിലും പട്ടികജാതി (SC), വർഗ (ST) സംവരണത്തിന് വരുമാന പരിധിയില്ല. സമഗ്രമായ വികസനം കൈവരിക്കുന്നതിന് ഇത് ആവശ്യമാണെന്ന് കരുതുന്നത് എന്തുകൊണ്ട്?

1948ൽ നിലവിൽ വന്ന ഡോക്ടർ രാധാകൃഷ്ണൻ കമ്മീഷന്റെ പ്രധാന ശിപാർഷകൾ ഇവയിൽ ഏതെല്ലാം ആയിരുന്നു

  1. തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുക
  2. സ്ത്രീ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുക
  3. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ രൂപീകരിക്കുക
    പഠനവൈകല്യത്തിൽ (Learning Disability) ഉൾപ്പെടുന്നത് ഏത് ?
    അധ്യാപക ദിനത്തോടനുബന്ധിച്ച് അധ്യാപകർക്ക് ആശംസകളും സമ്മാനങ്ങളും നൽകുന്നതിനായി തപാൽ വകുപ്പ് ആരംഭിച്ച പ്രചാരണ പരിപാടി ?