App Logo

No.1 PSC Learning App

1M+ Downloads
ചമ്പാരനിലെ നീലം കർഷകരുടെ സമര കേന്ദ്രം

Aഗുജറാത്ത്

Bബീഹാർ

Cപഞ്ചാബ്

Dഹരിയാന

Answer:

B. ബീഹാർ

Read Explanation:

ബിഹാറിലെ ചമ്പാരന്‍ മേഖലയിലെ നീലം കുഷിക്കാരുടെ പ്രശ്നങ്ങള്‍ നേരിട്ടറിയുന്നതിനുവേണ്ടി 1917 ഏപ്രില്‍ രണ്ടാംവാരമാണ് ഗാന്ധിജി ചമ്പാരനില്‍ എത്തുന്നത്. ബ്രിട്ടീഷ് തോട്ടമുടമകള്‍ ഇവിടത്തെ കര്‍ഷകരെക്കൊണ്ട് നിര്‍ബന്ധിച്ച് നീലം കൃഷി ചെയ്യിക്കുകയായിരുന്നു. കൈവശമുള്ള ഭൂമിയുടെ 20ല്‍ മൂന്ന് ശതമാനത്തില്‍ നിര്‍ബന്ധമായും നീലം കൃഷി ചെയ്യണമെന്നായിരുന്നു ബ്രിട്ടീഷ് തീട്ടൂരം.'തീന്‍കാതിയ' എന്ന പേരിലുള്ള ഈ സമ്പ്രദായത്തിനെതിരെ കര്‍ഷകരുടെ പ്രതിഷേധം 19-ാം നൂറ്റാണ്ടില്‍ ത്തന്നെ ഉയര്‍ന്നിരുന്നു. ദിനബന്ധുമിത്രയുടെ 'നീലദര്‍പ്പണ്‍' എന്ന നാടകം ഇക്കാര്യങ്ങള്‍ സമഗ്രമായിത്തന്നെ പ്രതിപാദിക്കുന്നുണ്ട്.

Related Questions:

ചിറ്റഗോംഗ് വിമതരുടെ പ്രവർത്തനങ്ങൾ

1. കൊളോണിയൽ സ്റ്റേറ്റിനെ ലക്ഷ്യമിട്ടുള്ള ഗ്രൂപ്പ് പ്രവർത്തനം.

ii. യുവതികളുടെ പങ്കാളിത്തം.

iii. മുകളിൽ പറഞ്ഞവയെല്ലാം.

ഇന്ത്യ റിപ്പബ്ലിക് ആയത് എന്ന് ?

താഴെ തന്നിരിക്കുന്നവ കാലഗണനാക്രമത്തില്‍ എഴുതുക.

1.ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ രൂപീകരണം

 2.ബംഗാള്‍ വിഭജനം

3.കുറിച്യ കലാപം

4.ഒന്നാം സ്വാതന്ത്ര്യ സമരം

കൊച്ചിയിൽ ദിവാനായിരുന്ന ആർ കെ ഷൺമുഖം ചെട്ടിക്കെതിരെ വൈദ്യുതി സമരം നടന്ന വർഷം?
നാട്ടുരാജ്യങ്ങളെ ഏകീകരിക്കുന്നതിനായി രൂപം കൊണ്ട ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ്സിന്റെ തലവനായിരുന്ന മലയാളി ആര് ?