ഡൽഹി നഗരത്തിൽ 2012 ഡിസംബർ 16 നു രാത്രിയിൽ സുഹൃത്തിനൊപ്പം ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന ജ്യോതി സിംഗ് പാണ്ഡേ എന്ന വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവമാണ് നിർഭയ കേസ്.
2012 ഡിസംബറിലെ നിർഭയ സംഭവത്തിന് ശേഷം ജസ്റ്റിസ് ജെ എസ് വർമ കമ്മിറ്റി രൂപീകരിക്കുകയും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള നിയമങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ശുപാർശകൾ സമർപ്പിക്കുകയും ചെയ്തു.