Challenger App

No.1 PSC Learning App

1M+ Downloads

NITI ആയോഗിനെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക.

  1.  ഇന്ത്യയുടെ രാഷ്ട്രപതിയാണ് നീതി ആയോഗിന്റെ ചെയർമാൻ
  2. നീതി ആയോഗ് 2005-ൽ നിലവിൽ  വന്നു

 

A1 മാത്രം ശരി

B2 മാത്രം ശരി

C1 , 2 ശരി

D1 , 2 ശരിയല്ല

Answer:

D. 1 , 2 ശരിയല്ല

Read Explanation:

നീതി ആയോഗ് (നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ട്രാൻസ്‌ഫോമിങ് ഇന്ത്യ)

  • ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് നീതി ആയോഗിന്റെ ചെയർമാൻ
  • നീതി ആയോഗ് 2015 ജനുവരി 1ന് നിലവിൽ  വന്നു
  • 65 വർഷം നിലവിലുണ്ടായിരുന്ന ആസൂത്രണ കമ്മീഷനു പകരം വന്ന സ്ഥാപനമാണ് നീതി ആയോഗ് (നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ട്രാൻസ്‌ഫോമിങ് ഇന്ത്യ).  
  •  നീതി ആയോഗിന്റെ ആദ്യ അധ്യക്ഷൻ - നരേന്ദ്രമോദി
  • നീതി ആയോഗിന്റെ ആദ്യ വൈസ് ചെയർമാൻ - അരവിന്ദ് പനഗരിയ
  • നീതി ആയോഗിന്റെ ആദ്യ സി.ഇ.ഒ - സിന്ധുശ്രീ ഖുള്ളർ 
  • നീതി ആയോഗിന്റെ ആസ്ഥാനം? - ന്യൂഡൽഹി 

Related Questions:

രാജ്യത്തെ യുവാക്കൾക്കായി പ്രധാൻ മന്ത്രി വികാസ് ഭാരത് റോജ്ഗർ യോജന (PMVBRY) ആരംഭിച്ചത്
താഴെപ്പറയുന്നവയിൽ ആരാണ് ഇന്ത്യയുടെ മുഖ്യ വിവരാവകാശ കമ്മീഷണർ ക്കുള്ള സെലക്ഷൻ കമ്മിറ്റിയിലെ അംഗം?
ഒരു ജീവി ജീവിക്കുമെന്ന് പ്രതീക്ഷിക്കുന്ന ശരാശരി സമയത്തിൻ്റെ സ്ഥിതി വിവരകണക്കാണ്
നിയുക്ത നിയമ നിർമാണത്തെ തലക്കാട്ടിന്റെ അടിസ്ഥാനത്തിലുള്ള വർഗ്ഗീകരണത്തിൽ ഏതെല്ലാം പേരുകളുടെ അടിസ്ഥാനത്തിൽ തരംതിരിക്കുന്നു?
നിയുക്ത നിയമ നിർമാണത്തെ അറിയപ്പെടുന്നത്?