Challenger App

No.1 PSC Learning App

1M+ Downloads
യു.എൻ. രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളുടെ എണ്ണം : '

A7

B10

C12

D5

Answer:

D. 5

Read Explanation:

യു.എൻ രക്ഷാസമിതി

  • യു.എൻ. രക്ഷാസമിതി (UN Security Council) എന്നത് ഐക്യരാഷ്ട്രസഭയുടെ ആറ് പ്രധാന ഘടകങ്ങളിൽ ഒന്നാണ്. ലോകമെമ്പാടും സമാധാനവും സുരക്ഷയും നിലനിർത്തുന്നതിനുള്ള പ്രാഥമിക ഉത്തരവാദിത്തം ഈ സമിതിക്കാണ്.

  • രക്ഷാസമിതിയിൽ 5 സ്ഥിരാംഗങ്ങളും 2 വർഷ കാലാവധിയിൽ തിരഞ്ഞെടുക്കുന്ന 10 താത്കാലിക അംഗങ്ങളും ഉണ്ടാവും

  • സ്ഥിരാംഗങ്ങൾ - ചൈന , ഫ്രാൻസ് , റഷ്യ , ബ്രിട്ടൻ , U S A

  • ജനാധിപത്യ വിരുദ്ധ ഘടകം എന്നും അറിയപ്പെടുന്നു

  • രക്ഷാസമിതിയിൽ സ്ഥിരാംഗങ്ങൾക്കുള്ള പ്രത്യേക അധികാരമാണ് - വീറ്റോ

  • രണ്ട് വർഷ കാലാവധിയിൽ 10 താത്കാലിക അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് - പൊതുസഭയാണ്

  • ഏറ്റവും കൂടുതൽ തവണ താത്കാലിക അംഗമായത് - ജപ്പാൻ


Related Questions:

സാർക്ക് രാജ്യങ്ങളിൽ പെടാത്തത് ഏത്?

ശരിയായ പ്രസ്താവന കണ്ടെത്തുക :

  1. അംഗരാഷ്ട്രങ്ങള്‍ സമർപ്പിക്കുന്ന പ്രശ്‌നങ്ങള്‍ അന്തർദേശീയ നിയമവും ഐക്യരാഷ്ട്ര സഭയുടെ ലക്ഷ്യപ്രമാണങ്ങള്‍ക്കും അനുസൃതമായി പരിശോധിച്ച്‌ തീർപ്പു കല്‌പിക്കുന്ന സംവിധാനമാണ്‌ ലോകനീതിന്യായ കോടതി.
  2. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആസ്ഥാനം ജനീവയാണ്.
  3. 15 ജഡ്ജിമാരടങ്ങുന്നതാണ് അന്താരാഷ്ട്ര നീതിന്യായ കോടതി.
  4. 15 വർഷമാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ജഡ്ജിമാരുടെ പരമാവധി കാലാവധി.
    ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ (IMF) പുതിയ ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായി നിയമിതയാകുന്നത് ?
    90 -ാ മത് ഇന്റർപോൾ ജനറൽ അസ്സംബ്ലിക്ക് വേദിയാകുന്ന രാജ്യം ഏതാണ് ?
    അംഗരാജ്യങ്ങളുടെ മാനവശേഷിയും ജീവിത നിലവാരവും വിലയിരുത്തുന്നതിന് ആവശ്യമായ സ്ഥിതിവിവരണ കണക്കുകൾ ശേഖരിച്ച് സൂചിക തയ്യാറാക്കുന്ന അന്താരാഷ്‌ട്ര സംഘടന ഏത് ?