Challenger App

No.1 PSC Learning App

1M+ Downloads
ഇവയിൽ അറ്റോമിക നമ്പർ 1 മുതൽ 92 വരെയുള്ള മൂലകങ്ങളിൽ, --- & --- എന്നിവ ഒഴികെയുള്ളവ, പ്രകൃതിയിൽ കാണപ്പെടുന്നവയാണ്.

Aറ്റെല്ലുരിയം, പോളോണിയം

Bഅസ്റ്റാറ്റിൻ, റാഡോൺ

Cബിസ്മത്ത്, പ്ലൂട്ടോണിയം

Dടെക്നീഷിയം, പ്രൊമിത്തിയം

Answer:

D. ടെക്നീഷിയം, പ്രൊമിത്തിയം

Read Explanation:

ട്രാൻസറേനിയം മൂലകങ്ങൾ:

  • കണ്ടുപിടിക്കപ്പെട്ടിട്ടുള്ള 118 മൂലകങ്ങളെ, ആധുനിക പീരിയോഡിക് ടേബിളിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

  • ഇവയിൽ അറ്റോമിക നമ്പർ 1 മുതൽ 92 വരെയുള്ള മൂലകങ്ങളിൽ, ടെക്നീഷിയം (അറ്റോമിക നമ്പർ 43), പ്രൊമിത്തിയം (അറ്റോമിക നമ്പർ 61) എന്നിവ ഒഴികെയുള്ളവ പ്രകൃതിയിൽ കാണപ്പെടുന്നവയാണ്.

  • അറ്റോമിക നമ്പർ 92-ന് ശേഷമുള്ള മൂലകങ്ങൾ കൃത്രിമമായി നിർമിക്കപ്പെടുന്നവയാണ്.

  • കൃത്രിമ മൂലകങ്ങൾ സ്ഥിരത കുറഞ്ഞവയും, റേഡിയോആക്ടീവ് സ്വഭാവം പ്രദർശിപ്പിക്കുന്നവയുമാണ്.

  • അറ്റോമിക നമ്പർ 92 ആയ യുറേനിയത്തിനു ശേഷം വരുന്ന മൂലകങ്ങൾ, ട്രാൻസ്യുറേനിയം മൂലകങ്ങൾ എന്നറിയപ്പെടുന്നു.


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. 4 മുതൽ 12 വരെ ഉള്ള ഗ്രൂപ്പുകളിലെ മൂലകങ്ങൾ സംക്രമണ ലോഹങ്ങൾ എന്നറിയപ്പെടുന്നു
  2. 15 ാം ഗ്രൂപ്പ് മൂലകങ്ങൾ നൈട്രജൻ കുടുംബം എന്നും അറിയപ്പെടുന്നു
  3. 14 ാം ഗ്രൂപ്പ് മൂലകങ്ങൾ ബോറോൺ കുടുംബം എന്നും അറിയപ്പെടുന്നു
  4. ആൽക്കലൈൻ എർത്ത് ലോഹങ്ങൾ ഉൾപ്പെടുന്നത് ഗ്രൂപ്പ് - 2 ൽ ആണ്
    ഒരു പീരിയഡിൽ ഇടത്തു നിന്ന് വലത്തോട്ട് പോകുംതോറും, ഷെല്ലുകളുടെ എണ്ണം ----.
    ആധുനിക പീരിയോഡിക് നിയമം ആവിഷ്ക്കരിച്ച ശാസ്ത്രജ്ഞൻ ആര് ?
    പീരിയോഡിക് ടേബിളിലെ ആകെ ഗ്രൂപ്പുകളുടെ എണ്ണം എത്ര ?

    താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. പീരിയോഡിക്‌ ടേബിളിൽ കുത്തനെയുളള കോളങ്ങളെ പീരിയഡുകൾ എന്നു വിളിക്കുന്നു
    2. വിലങ്ങനെയുളള കോളങ്ങളെ ഗ്രൂപ്പുകൾ എന്നുവിളിക്കുന്നു
    3. ഗ്രൂപ്പുകളിലെ മൂലകങ്ങൾ രാസ-ഭൗതിക സ്വഭാവങ്ങളിൽ സമാനത പ്രകടിപ്പിക്കുന്നു