App Logo

No.1 PSC Learning App

1M+ Downloads
  1. സ്വാതന്ത്രത്തിന്റെ 50 -ാം വാർഷികത്തിൽ ആരംഭിച്ച പഞ്ചവൽസരപദ്ധതി
  2. കുടുംബശ്രീ , അന്ത്യോദയ അന്നയോജന , അന്നപൂർണ എന്നി പദ്ധതികൾ ആരംഭിച്ചു 

ഏത് പഞ്ചവത്സര പദ്ധതിയെക്കുറിച്ചാണ് പറയുന്നത് ? 

A9 -ാം പദ്ധതി

B10 -ാം പദ്ധതി

C8 -ാം പദ്ധതി

D7 -ാം പദ്ധതി

Answer:

A. 9 -ാം പദ്ധതി

Read Explanation:

ഒമ്പതാം പഞ്ചവത്സര പദ്ധതി

  • സ്വാതന്ത്രത്തിന്റെ 50 -ാം വാർഷികത്തിൽ ആരംഭിച്ച പഞ്ചവൽസരപദ്ധതി
  •  1997-ല്‍ ആരംഭിച്ച പഞ്ചവത്സര പദ്ധതി 
  • ദാരിദ്ര്യം നിർമാർജനത്തിനും, സാമ്പത്തിക വികസനത്തിനുമായി പൊതു-സ്വകാര്യ മേഖലകളുടെ സംയുക്ത ശ്രമങ്ങൾക്ക് പ്രാധാന്യം നൽകി
  • സ്ത്രീ ശാക്തീകരണം നടപ്പിലാക്കാൻ ലക്ഷ്യമിട്ട പദ്ധതി
  • "ജനകീയ പദ്ധതി” എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി
  • കുടുംബശ്രീ (1998) ആരംഭിച്ച പഞ്ചവത്സരപദ്ധതി
  • അന്ത്യോദയ അന്നയോജന , അന്നപൂർണ എന്നി പദ്ധതികൾ ആരംഭിച്ച പഞ്ചവത്സര പദ്ധതി.
  • ഗ്രാമീണ വികസനവും വികേന്ദ്രീകൃതാസൂത്രണവും ഉപലക്ഷ്യങ്ങളായിട്ടുള്ള പഞ്ചവത്സരപദ്ധതി
  • ലക്ഷ്യമിട്ട വളർച്ചാ നിരക്ക് 7.1% ആയിരുന്നു, എന്നാൽ നേടിയത് വളർച്ചാ നിരക്ക് 6.8% ആയിരുന്നു

Related Questions:

ശരിയായ പ്രസ്താവന ഏത് ?

  1. നാലാം പ‍‍ഞ്ചവത്സര പദ്ധതി കാലയളവിൽ ഇന്ദിരാ ഗാന്ധി ആയിരിന്നു പ്രധാനമന്ത്രി.
  2. 5.6% വളർച്ച ലക്ഷ്യം വച്ച നാലാം പ‍‍ഞ്ചവത്സര പദ്ധതി 3.3% വളർച്ചയാണ് കൈവരിച്ചത്.

    രണ്ടാം പഞ്ചവത്സര പദ്ധതി ശ്രദ്ധ കേന്ദ്രീകരിച്ചത് താഴെപറയുന്നതിൽ ഏതെല്ലാം?

    1.കനത്ത വ്യവസായം 

    2.ഡാമുകളുടെ നിർമ്മാണം 

    3.ഇൻഷുറൻസ് 

     4.രാജ്യസുരക്ഷ 

    ഹരോഡ്-ഡോമർ മോഡലിൽ രൂപകൽപ്പന ചെയ്ത ഇന്ത്യൻ പഞ്ചവത്സര പദ്ധതി ഏത്?
    ഇന്ത്യ പിൻതുടരുന്ന ആസൂത്രണ മാതൃക ഏത് രാജ്യത്തിന്റേതാണ് ?
    ഇന്ത്യയുടെ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ (2012-17) പ്രധാന ആശയം താഴെപ്പറയുന്നവയിൽ ഏതാണ് ?