Challenger App

No.1 PSC Learning App

1M+ Downloads
"ഒലിയം' എന്നത് ഏത് ആസിഡിന്റെ ഗാഢത കൂടിയ രൂപം ആണ് ?

Aസൾഫ്യൂറിക് ആസിഡ്

Bനൈട്രിക് ആസിഡ്

Cഅസറ്റിക് ആസിഡ്

Dഹൈഡ്രോക്ലോറിക് ആസിഡ്

Answer:

A. സൾഫ്യൂറിക് ആസിഡ്

Read Explanation:

സൾഫ്യൂരിക് ആസിഡ് 

  • ഓയിൽ ഓഫ് വിട്രിയോൾ എന്നറിയപ്പെടുന്നു 
  • രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നു 
  • സൾഫ്യൂരിക് ആസിഡ് നിർമ്മിക്കുന്ന പ്രക്രിയ - സമ്പർക്ക പ്രക്രിയ (കോൺടാക്ട് പ്രോസസ് )
  • 'ഒലിയം' എന്നത് സൾഫ്യൂരിക് ആസിഡിന്റെ ഗാഢത കൂടിയ രൂപം ആണ്
  • സമ്പർക്ക പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം - വനേഡിയം പെൻ്റോക്സൈഡ്
  • സമ്പർക്ക പ്രക്രിയ വഴി ലഭിക്കുന്ന സൾഫ്യൂരിക് ആസിഡിന്റെ ശുദ്ധതയുടെ ശതമാനം - 96-98 %
  • നിറമില്ലാത്ത എണ്ണ പോലുള്ള ദ്രാവകമാണ് സൾഫ്യൂരിക് ആസിഡ് 

സവിശേഷതകൾ 

  • താഴ്ന്ന ബാഷ്പീകരണം 
  • തീവ്ര അമ്ലസ്വഭാവം 
  • ജലത്തോടുള്ള തീവ്രമായ ആകർഷണം 
  • ഓക്സീകാരിയായി പ്രവർത്തിക്കാനുള്ള കഴിവ് 

ഉപയോഗങ്ങൾ 

  • രാസവളങ്ങൾ നിർമ്മിക്കാൻ 
  • പെട്രോളിയം ശുദ്ധീകരണം 
  • ഡിറ്റർജന്റ് വ്യവസായം 
  • ഇനാമലിങ് ,വൈദ്യുത ലേപനം ,ഗാൽവനൈസിങ് എന്നിവയ്ക്ക് മുൻപായി ലോഹ പ്രതലം വൃത്തിയാക്കുന്നതിന് 
  • സംഭരണ സെല്ലുകളിൽ ഉപയോഗിക്കുന്നു 

 


Related Questions:

സ്വർണ്ണം ലയിക്കുന്ന ' അക്വാറീജിയ ' ഏതൊക്കെ ചേരുന്നതാണ്?
ലൂയിസ് സിദ്ധാന്ത പ്രകാരം ആസിഡ് ആയിട്ടുള്ളത്
ഫിനോഫ്തലിന് ആസിഡിലുള്ള നിറം
The ratio of HCl to HNO3 in aqua regia is :
താഴെ പറയുന്നവയിൽ ഏത് ആസിഡാണ് സ്വർണ്ണാഭരണങ്ങൾ ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്നത്?