Challenger App

No.1 PSC Learning App

1M+ Downloads
ജലോപരിതലത്തിലൂടെ ചില ചെറുപ്രാണികൾക്ക് സഞ്ചരിക്കാൻ കഴിയുന്നത് ഏത് ശാസ്ത്രീയ സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയാണ്?

Aഅപവർത്തനം

Bസാന്ദ്രത

Cഅനുരണനം

Dപ്രതലബലം

Answer:

D. പ്രതലബലം

Read Explanation:

  • ജലോപരിതലത്തിലെ കണികകൾ ആകർഷിക്കുന്നതു മൂലം ജലോപരിതലം, ഒരു പാട പോലെ വലിഞ്ഞു നിൽക്കുന്നതിന് കാരണമായ ബലമാണ്, പ്രതലബലം.

  • പ്രതലബലം, S = ബലം / നീളം പ്രതലബലം എന്നാൽ യൂണിറ്റ് നീളത്തിലെ ബലം, അഥവാ യൂണിറ്റ് പരപ്പളവിലെ പ്രതലോർജമാണ്.

  • പ്രതലബലം ദ്രാവകത്തിന്റേയോ, മറ്റേതെങ്കിലും വസ്തുക്കളുടെയോ സമ്പർക്കതലത്തിൽ പ്രവർത്തിക്കുന്നു.

  • സമ്പർക്കതലത്തിലെ തന്മാത്രകൾക്ക് ഉൾഭാഗത്തെ തന്മാത്രകളെ അപേക്ഷിച്ചുള്ള അധിക ഊർജവുമാണിത്.


Related Questions:

ഒരു നിശ്ചിത മാസ് പദാർത്ഥത്തിന് ഉപരിതല പരപ്പളവ് ഏറ്റവും കുറഞ്ഞിരിക്കുന്നത് ഏത് ആകൃതിയിലാണ്?
ഒരു സിലിണ്ടറിന്റെ ഛേദതലപരപ്പളവിന് ലംബമായി രണ്ട് തുല്യ ബലമുപയോഗിച്ച് വലിച്ചു നീട്ടുമ്പോൾ, സിലിണ്ടറിന്റെ യൂണിറ്റ് പരപ്പളവിലുണ്ടാകുന്ന പുനഃസ്ഥാപന ബലം അറിയപ്പെടുന്നതെന്ത്?
വോളിയം സ്ട്രെയിന്റെ ഗണിത സങ്കല്പം ഏതാണ്?
ലോഞ്ചിട്യൂഡിനൽ സ്ട്രെയിൻ അറിയപ്പെടുന്ന മറ്റൊരു പേരെന്ത്?
താഴെ കൊടുത്തിരിക്കുന്നവയിൽ സംരക്ഷിത ബലത്തിന്റെ നിർവചനങ്ങളിൽ പെടുന്നത് ഏതാണ് ?