Question:

പൊതുവ്യത്യാസം പൂജ്യം അല്ലാത്ത ഒരു സമാന്തര ശ്രേണിയുടെ നൂറാം പദത്തിന്റെ നൂറുമടങ്ങ് അമ്പതാം പദത്തിന്റെ 50 മടങ്ങിന് തുല്യമാണ് . എങ്കിൽ ശ്രേണിയുടെ 150-ാം പദം എത്ര?

A150

B- 150

C0

D- 100

Answer:

C. 0

Explanation:

ആദ്യപദം = a , പൊതുവ്യത്യാസം = d n-ാം പദം = a + (n - 1)d 100 -ാം പദം = a + 99d 50 -ാം പദം = a + 49d 100(a + 99d) = 50(a + 49d) 2(a + 99d) = a + 49d 2a + 198d = a + 49d a + 149d = 0 150 -ാം പദം = a + (150 - 1)d = a + 149d = 0


Related Questions:

ഒരു മീറ്റിംഗ് ഹാളിൽ ആദ്യ നിരയിൽ 20 സീറ്റുകളും രണ്ടാം നിരയിൽ 24 സീറ്റുകളും മൂന്നാം നിരയിൽ 28 സീറ്റുകളും എന്ന ക്രമത്തിൽ നിരത്തിയിരിക്കുന്നു. 30 വരികളിലായി മീറ്റിംഗ് ഹാളിൽ എത്ര സീറ്റുകളുണ്ട്?

2,6,10,....എന്ന ശ്രേണിയുടെ അറുപത്തിയെട്ടാം പദവും എഴുപത്തിരണ്ടാം പദവുംതമ്മിലുള്ള വ്യത്യാസം എത്രയാണ് ?

ഒരു സമാന്തരശ്രണിയുടെ തുടർച്ചയായി മൂന്ന് പദങ്ങളുടെ തുക 48 ആയാൽ മധ്യപദം ഏത് ?

ഒരു സമാന്തര ശ്രേണിയിലെ 7-ാമത്തെയും 5-ാമത്തെയും പദങ്ങൾ തമ്മിലുള്ള വ്യത്യാസം 12 ആയാൽ പൊതുവ്യത്യാസം എത്ര?

First term of an arithmatic sequence is 8 and common difference is 5. Find its 20th terms