App Logo

No.1 PSC Learning App

1M+ Downloads

കാൾ മാർക്സുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.ഉൽപാദന പ്രക്രിയയിൽ തൊഴിലാളികളുടെ പങ്കാളിത്തത്തിന് ഏറ്റവും പ്രാധാന്യം നൽകിയ സാമ്പത്തിക ശാസ്ത്രജ്ഞൻ.

2.'ദാസ് ക്യാപിറ്റൽ' എന്ന പുസ്തകത്തിൻറെ രചയിതാവ്.

3.'മിച്ചമൂല്യം' എന്ന ആശയം അവതരിപ്പിച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ.

A1,2

B2,3

C1,3

D1,2,3

Answer:

D. 1,2,3

Read Explanation:

ഉൽപാദന പ്രക്രിയയിൽ തൊഴിലാളികളുടെ പങ്കാളിത്തത്തിന് ഏറ്റവും പ്രാധാന്യം നൽകിയ ചിന്തകനായിരുന്നു കാൾ മാർക്സ്. 'അഖില ലോക തൊഴിലാളികളെ സംഘടിക്കുവിൻ' എന്ന മുദ്രാവാക്യവും, മുതലാളിത്ത ഗവൺമെന്റുകളെ അട്ടിമറിക്കുവാനുള്ള ആഹ്വാനവും അടങ്ങിയ 1848-ൽ മാർക്‌സും എംഗൽസും ചേർന്ന് രചിച്ച കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ അടിമകളെപ്പോലെ അദ്ധ്വാനിച്ചിരുന്ന തൊഴിലാളികൾ ഉണർത്തിയ വർഗ്ഗബോധവും, വിപ്ലവാവേശവും ആഗോളമായി തൊഴിൽ ബന്ധങ്ങളുടെ മാറ്റത്തിന് കാരണമായി. കമ്യൂണിസത്തിന്റെ അടിസ്ഥാനമായ സാമ്പത്തിക തത്ത്വങ്ങൾ എഴുതപ്പെട്ടിട്ടുള്ള ഗ്രന്ഥമാണ് മൂലധനം (ദസ് ക്യാപ്പിറ്റൽ). കാൾ മാക്സ്, ഫ്രെഡറിക് ഏംഗൽസ് എന്നിവർ ചേർന്നാണ് ഈ ഗ്രന്ഥം രചിച്ചത്. സാമ്പത്തികരാഷ്ട്രീയത്തെ വളരെ വിശദമായി പരിശോധിക്കുന്ന ഒരു ഗ്രന്ഥമാണിത്. കാൾ മാക്സ് ആണ് ഇതിന്റെ രചന പ്രധാനമായും നിർവഹിച്ചത്. ഏംഗൽസ് ഇതിനാവശ്യമായ തിരുത്തലുകൾ നടത്തി.മുതലാളിത്തത്തിനോടുള്ള ശക്തമായ വിമർശനമാണ് ഈ ഗ്രന്ഥം. 1867-ൽ ആണ് ഇതിന്റെ ആദ്യ വാല്യം പുറത്തിറക്കിയത്. ഉൽപ്പന്നത്തിൻ്റെ വിലയുടെ ഒരു ഭാഗം മാത്രം തൊഴിലാളിക്ക് പ്രതിഫലമായി നൽകുകയും ബാക്കി ഭാഗം മുതലാളിമാർ ലാഭമാക്കി മാറ്റുകയും ചെയ്യുന്നതിനെയാണ് കാൾ മാർക്സ് മിച്ചമൂല്യം എന്ന് വിളിച്ചത്.


Related Questions:

പി .സി മഹലനോബിസ് ആരംഭിച്ച പ്രസിദ്ധീകരണം ഏത് ?
' വെൽത്ത് ഓഫ് നേഷൻ ' എന്ന പുസ്തകം എഴുതിയത് ആരാണ് ?
“ ബാഡ് മണി ഡ്രൈവ്സ് ഗുഡ് മണി ഔട്ട് '' എന്ന നിയമത്തിന്റെ ഉപജ്ഞാതാവ് ആരാണ് ?
Which economic system is known as the Keynesian Economic system?
The time element in price analysis was introduced by