App Logo

No.1 PSC Learning App

1M+ Downloads
സാമ്പത്തിക പ്രവർത്തനങ്ങളിൽ ഗവൺമെന്റിന്റെ ഇടപെടൽ പരിമിതപ്പെടുത്തണമെന്നും വ്യക്തി സ്വാതന്ത്രത്തിനു പ്രാധാന്യം നൽകണമെന്നുമുള്ള ആശയമാണ് ?

Aദി തിയറി ഓഫ് മോറൽ സെറ്റിൽമെന്റ്

Bലെയ്‌സെസ് - ഫെയർ

Cമോറൽ ഹസാർഡ്

Dകോംപറേറ്റിവ് അഡ്വാൻറ്റേജ്

Answer:

B. ലെയ്‌സെസ് - ഫെയർ

Read Explanation:

ലെയ്‌സെസ് - ഫെയർ സിദ്ധാന്തം (laissez-faire) 

  • സാമ്പത്തിക പ്രവർത്തനങ്ങളിൽ രാഷ്ട്രത്തിന്റെ  ഇടപെടലുകൾ പരിമിതപ്പെടുത്തിക്കൊണ്ട് വ്യക്തിസ്വാതന്ത്ര്യത്തിന് പ്രാധാന്യം നൽകണം  എന്നുവാദിക്കുന്ന ഒരു സാമ്പത്തിക സിദ്ധാന്തം.
  • ഈ സിദ്ധാന്തമനുസരിച്ച് ആഭ്യന്തര സമാധാനം കാത്തു സൂക്ഷിക്കുക, വിദേശ ആക്രമണങ്ങളിൽ നിന്ന് രാജ്യത്തെ രക്ഷിക്കുക എന്നതു മാത്രമാണ് സർക്കാരിന്റെ കടമ. 
  • 'വ്യക്തിയാണ്  സമൂഹത്തിലെ അടിസ്ഥാന ഘടക'മെന്നും അതിനാൽ വ്യക്തിസ്വാതന്ത്ര്യത്തിനാണ് ഏറ്റവും പ്രാധാന്യം നൽകേണ്ടതെന്നും ഈ സിദ്ധാന്തം വാധിക്കുന്നു.
  • അതിനാൽ 'വ്യക്തിവാദം' എന്നും ഈ സിദ്ധാന്തത്തിന് പേര് നൽകപ്പെട്ടിരിക്കുന്നു.
  • 'ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്' എന്നറിയപ്പെടുന്ന ആഡം സ്മിത്ത് ഈ സിദ്ധാന്തത്തിന്റെ പ്രധാനവക്താക്കളിൽ ഒരാളായിരുന്നു.

Related Questions:

' വെൽത്ത് ഓഫ് നേഷൻ ' എന്ന പുസ്തകം എഴുതിയത് ആരാണ് ?
Liquidity Preference Theory of interest was propounded by :
സാമ്പത്തിക വളർച്ചയിലൂടെ സമൂഹത്തിലെ എല്ലാവര്ക്കും ഒരുപോലെ വികസനം സാധ്യമാകുന്ന ആശയം ?
കംപാരറ്റീവ് കോസ്റ്റ് അഡ്വാൻറ്റേജ് എന്ന സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവ് ആരാണ്?
2024 മാർച്ചിൽ അന്തരിച്ച ലോകപ്രശസ്ത മനഃശാസ്ത്രജ്ഞനും സാമ്പത്തിക വിദഗ്ദ്ധനും 2002 ലെ സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാര ജേതാവുമായ വ്യക്തി ആര് ?