App Logo

No.1 PSC Learning App

1M+ Downloads

i.നിയമലംഘന പ്രസ്ഥാനം നിസ്സഹകരണ പ്രസ്ഥാനത്തിൽ നിന്ന് വ്യത്യസ്ഥമാണ്.

ii. നിയമലംഘന പ്രസ്ഥാനത്തിൽ ഏർപ്പെട്ട ജനങ്ങൾ ബ്രിട്ടീഷുകാരോട് സഹകരിക്കാതിരിക്കുക മാത്രമല്ല അവർ കൊണ്ടുവന്ന നിയമങ്ങൾ എതിർക്കുകയും ചെയ്തു.

ശരിയായത് തെരഞ്ഞെടുക്കുക.

Aരണ്ടും ശരിയാണ്

Bരണ്ടും തെറ്റാണ്

Ci ശരിയാണ്, ii തെറ്റാണ്

Di തെറ്റാണ്, ii ശരിയാണ്

Answer:

A. രണ്ടും ശരിയാണ്

Read Explanation:

നിസ്സഹകരണപ്രസ്ഥാനം

  • ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തിയ ബഹുജന സമരമായിരുന്നു നിസ്സഹകരണസമരം.
  • 1920-ൽ കൽക്കത്തയിൽ ചേർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ പ്രത്യേക സമ്മേളനമാണ് നിസ്സഹകരണ സമരത്തിന് അംഗീകാരം നൽകിയത്.
  • നിസ്സഹകരണസമരത്തിനു മുന്നോടിയായി ഗാന്ധിജി വൈസ്രോയിക്ക് ഇപ്രകാരം കത്തെഴുതി: "ഭരണാധികാരി അധികാരം ദുർവിനിയോഗം ചെയ്‌താൽ അവനെ അനുസരിക്കാതിരിക്കാൻ പുരാതനകാലം മുതലേ പ്രജകൾക്ക് അവകാശമുണ്ട്".
  • നിസ്സഹകരണസമരം രണ്ടുതരം കർമ്മപരിപാടികളിൽ അധിഷ്ഠിതമായിരുന്നു. ബഹിഷ്ക്കരണ പ്രവർത്തനങ്ങളും ക്രിയാത്മക പ്രവർത്തനങ്ങളുമായിരുന്നു അവ.

നിസ്സഹകരണസമരത്തിന്റെ ബഹിഷ്ക്കരണ പ്രവർത്തനങ്ങൾ :

  • വിദേശവസ്ത്ര ബഹിഷ്‌കരണം
  • നികുതി നിഷേധം
  • പദവികളും ഉദ്യോഗങ്ങളും ഉപേക്ഷിക്കൽ
  • കോടതി ബഹിഷ്ക്കരണം

നിയമലംഘന പ്രസ്ഥാനം

  • 1929-ൽ ലാഹോറിൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ സമ്മേളനം ഗാന്ധിജിയുടെ നേതൃത്വത്തിൽ നിയമലംഘന പ്രസ്ഥാനം തുടങ്ങാൻ തീരുമാനിച്ചു.
  • ജനവിരുദ്ധമായ ബ്രിട്ടീഷ് നിയമങ്ങളെ ലംഘിക്കുക എന്നതായിരുന്നു ഇതിൻ്റെ ലക്ഷ്യം.
  • ഉപ്പ് ഉണ്ടാക്കുന്നതിന് ഇന്ത്യാക്കാർ നികുതി നൽകേണ്ടിയിരുന്നു.
  • ഈ നികുതി ബ്രിട്ടീഷ് സർക്കാർ ഇരട്ടിയാക്കിയത് ജനരോഷം വർദ്ധിപ്പിച്ചു.
  • അതുകൊണ്ടുതന്നെ ഉപ്പിനെ സമരായുധമാക്കിയാൽ ബഹുജനപ്ര ക്ഷോഭം കൂടുതൽ ശക്തിയാർജ്ജിക്കുമെന്ന് ഗാന്ധിജി തിരിച്ചറിഞ്ഞു.
  • 78 അനുയായികളുമായി ഗാന്ധിജി സബർമതി ആശ്രമത്തിൽനിന്ന് യാത്ര പുറപ്പെട്ടു.
  • 375 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് ദണ്ഡിക്കടപ്പുറത്ത് എത്തിച്ചേർന്നു.
  • 1930 ഏപ്രിൽ 6ന് ഒരു പിടി ഉപ്പ് ശേഖരിച്ചുകൊണ്ട് നിയമ ലംഘന പ്രക്ഷോഭത്തിന് ഗാന്ധിജി തുടക്കം കുറിച്ചു

Related Questions:

ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ചു ബ്രിട്ടീഷ് ഗവണ്മെന്റ് നൽകിയ ' സർ ' പദവി തിരികെ നൽകിയത് ആരാണ് ?
പൂനാ പാക്‌ട് ഏതു വർഷം ആയിരുന്നു ?
മലബാർ കലാപവുമായി ബന്ധപ്പെട്ടിരിക്കുന്ന 1920ലെ കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം ?
ഗാന്ധിജി നേതൃത്വപരമായി പങ്കു വഹിച്ച ആദ്യ സമരമായ ചമ്പാരൻ സത്യാഗ്രഹം നടന്ന വർഷം ?
സവർണ്ണ ജാഥയോടു അനുബന്ധിച്ചു , വൈക്കം ക്ഷേത്രത്തിന്റേയും മറ്റു ക്ഷേത്രങ്ങളുടേയും ചുറ്റുമുള്ള വഴികൾ, ജാതിമതഭേദമെന്യേ എല്ലാവർക്കുമായി തുറന്നു കൊടുക്കണമെന്ന അഭ്യർത്ഥിച്ചു നിവേദനം സമർപ്പിച്ചത് ആർക്കാണ് ?