App Logo

No.1 PSC Learning App

1M+ Downloads

ഇടനാടുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.ലാറ്ററൈറ്റ് കുന്നുകൾ വടക്കൻ കേരളത്തിലെ ഇടനാടുകളിൽ പ്രധാനമായും കാണപ്പെടുന്നു.

2.ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ജിയോളജിക്കൽ സ്മാരകമായി പ്രഖ്യാപിച്ച ലാറ്ററേറ്റ് കുന്നാണ് അങ്ങാടിപ്പുറം ലാറ്ററേറ്റ്  കുന്ന്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

C. 1ഉം 2ഉം

Read Explanation:

കെട്ടിട നിര്‍മാണത്തിനുപയോഗിക്കുന്ന ചെങ്കല്ല് (വെട്ടുകല്ല്); അതിന്റെ ജന്മദേശം അങ്ങാടിപ്പുറമാണ്. അങ്ങാടിപ്പുറത്തും പരിസര പ്രദേശങ്ങളിലും പരക്കെ കാണപ്പെടുന്ന ഈ മണ്ണ്/പാറ; ഈസ്റ്റ് ഇന്‍ഡ്യാ കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഡോ. ഫ്രാന്‍സിസ് ഹാമില്‍ട്ടണ്‍ ബുക്കാനന്‍ ആണ് ആദ്യമായി തിരിച്ചറിഞ്ഞത്.ഈ പാറ നനവുള്ളപ്പോള്‍ മുറിച്ചെടുക്കാമെന്നും ഉണങ്ങിയാല്‍ ഉറപ്പുകൂടുമെന്നും ആ കട്ടകള്‍ കെട്ടിടനിര്‍മാമത്തിനായി ഉപയോഗിക്കാമെന്നും ലോകത്ത് ആദ്യമായി കണ്ടെത്തിയത് ഒരു സ്‌കോട്ടിഷ് ശസ്ത്രക്രിയ വിദഗ്ധന്‍ കൂടിയായിരുന്ന ഇദ്ദേഹമാണ്. ഹാമില്‍ട്ടണിന്റെ ഈ കണ്ടുപിടുത്തം 1807ല്‍ ആയിരുന്നു.ഇഷ്ടിക (ചെങ്കല്ല്) എന്നര്‍ത്ഥം വരുന്ന ലാറ്റരിറ്റി സെന്‍സ് എന്ന ലാറ്റിന്‍ പദത്തെ ആസ്പദമാക്കി ഇദ്ദേഹം അതിനെ ലാറ്ററൈറ്റ് എന്നു നാമകരണം ചെയ്തു. ഈര്‍പ്പമേറിയ ഉഷണമേഖലാ പ്രദേശങ്ങളില്‍ പാറകളുടെ അപക്ഷയം മൂലമാണ് ലാറ്ററൈറ്റ് ഉണ്ടാകുന്നത്. സാധാരണയായി ചുവന്നതും ദ്വാരങ്ങളോടു കൂടിയുള്ളവയുമാണവ. അതില്‍ സിലിക്കയും ഇരുമ്പ്, അലുമിനിയം, നിക്കല്‍ തുടങ്ങി മൂലകങ്ങളും അടങ്ങിയിരിക്കുന്നു.


Related Questions:

ഡക്കാൻ പീഠഭൂമിയുടെ ഭാഗമായ കേരളത്തിലെ പ്രദേശം ഏത് ?.

താമരശ്ശേരി ചുരവും ആയി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്നവയിൽ തെറ്റായ പ്രസ്താവനകൾ ഏത് ?

1.വയനാട് ചുരം എന്നും താമരശ്ശേരി ചുരം അറിയപ്പെടുന്നു.

2.വയനാട് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയപാത  NH 766 ആണ്.

Consider the following about Meesapulimala:

  1. It is the second-highest peak in South India.

  2. It lies between the Anamala and Palanimala ranges.

  3. It is located in Wayanad district.

താഴെപ്പറയുന്നവയിൽ കേരളത്തിൻ്റെ ഭൂപ്രകൃതി വിഭാഗത്തിൽ ഉൾപ്പെടാത്തത് ഏതാണ് ?
കേരളത്തിന്റെ അതിരുകൾ തിരിച്ചറിയുന്നതിന് അനുയോജ്യമായ പഠന പ്രവർത്തനം :