App Logo

No.1 PSC Learning App

1M+ Downloads

കയ്യൂർ സമരവുമായി ബന്ധപ്പെട്ട് കൊണ്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1.കാസര്‍കോഡ്‌ ജില്ലയിലെ കയ്യൂരില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള കര്‍ഷകര്‍ ജന്മിത്വത്തിനെതിരെ നടത്തിയ സമരമാണിത്‌.

2.1942ലാണ് കയ്യൂർ സമരം നടന്നത്.

3.സമരകാലത്ത് കാസർഗോഡിലെ ഹോസ്ദുർഗ് സബ് താലൂക്കിലാണ് കയ്യൂർ ഗ്രാമം സ്ഥിതി ചെയ്തിരുന്നത്.

A1,2

B2,3

C1,3

D1,2,3

Answer:

C. 1,3

Read Explanation:

ജന്മിത്തത്തിനും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും എതിരെ കാസർകോഡ് ജില്ലയിലെ കയ്യൂർ ഗ്രാമത്തിൽ, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന കർഷക സമരമാണ് കയ്യൂർ സമരം. 1941ലാണ് കയ്യൂർ സമരം നടന്നത്. ബ്രിട്ടീഷ് ഭരണകാലത്തെ സൗത്ത് കാനറ ജില്ലയിലെ കാസർഗോഡ് താലൂക്കിലെ ഹോസ്ദുർഗ് എന്ന സബ് താലൂക്കിലാണ് കയ്യൂർ എന്ന ഗ്രാമം സ്ഥിതിചെയ്തിരുന്നത്. ഈ സ്ഥലം ഇപ്പോൾ കാസർഗോഡ് ജില്ലയിലെ ചീമേനി ഗ്രാമപഞ്ചായത്തിലാണ്.


Related Questions:

ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി മലബാറിൽ നേതൃത്വം നൽകിയ വനിതയാര്?
ഗുരുവായൂർ സത്യാഗ്രഹത്തിൻ്റെ വളണ്ടിയർ ക്യാപ്റ്റൻ ?

മൊറാഴ സമരവുമായി ബന്ധപ്പെട്ട് താഴെ തന്നിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. രണ്ടാം ലോകമഹായുദ്ധ കാലത്തെ സാധനങ്ങളുടെ അമിത വിലയ്ക്കും ബ്രിട്ടീഷ് ഗവൺമെന്റിന്റെ മർദ്ദനമുറകൾക്കുമെതിരെ നടന്ന സമരമാണ് മൊറാഴ സമരം.
  2. 1940ലാണ് മൊറാഴ സമരം ആരംഭിച്ചത്.
  3. കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വം വഹിച്ച കേരളത്തിലെ ആദ്യ സമരമാണ് മൊറാഴ സമരം.
  4. ഇന്നത്തെ കൊല്ലം ജില്ലയിലാണ് മൊറാഴ സമരം നടന്നത്.

    ഇവയിൽ ശരിയായ ജോഡികൾ ഏതെല്ലാമാണ് ?

    1.പഴശ്ശി സ്മാരകം  - കോഴിക്കോട്

    2.പഴശ്ശി മ്യൂസിയം    - കണ്ണൂർ 

    3.പഴശ്ശി ഡാം             - മാനന്തവാടി 

    പഴശ്ശി യുദ്ധങ്ങളുടെ പ്രധാന കേന്ദ്രം :