App Logo

No.1 PSC Learning App

1M+ Downloads

ഝലം നദിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക:

1.കശ്മീരിലെ വെരിനാഗ്‌ ജലധാരയിൽ നിന്നാണ് ഉദ്ഭവിക്കുന്നത്‌. 

2.ഝലം നദിയുടെ ഏറ്റവും പ്രധാന പോഷകനദിയാണ് കിഷൻഗംഗ.

3.ശ്രീനഗർ ഝലം നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു.

4.'വിതസ്ത' എന്ന് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന നദിയാണ് ഝലം.

A1,2,3

B2,3

C1,3

D1,2,3,4

Answer:

D. 1,2,3,4

Read Explanation:

  • കാശ്മീരിലെ വെരിനാഗ് എന്ന സ്ഥലത്താണ് ഝലം നദിയുടെ ഉദ്ഭവസ്ഥാനം.
  • ഝലം നദിയുടെ ഇരുകരകളിലുമായി ആണ് ശ്രീനഗർ സ്ഥിതിചെയ്യുന്നത്.
  • ശ്രീനഗറിലൂടെയും വൂളാർ തടാകത്തിലൂടെയും ഒഴുകിയശേഷമാണ് ഝലം പാകിസ്താനിൽ പ്രവേശിക്കുന്നത്.
  • ഋഗ്വേദത്തിൽ പലതവണ പരാമർശിക്കപ്പെടുന്ന സപ്ത സിന്ധു എന്ന ഏഴു നദികളിൽ ഒന്നാണ് ഝലം എന്ന് വിശ്വസിക്കപ്പെടുന്നു.
  • പുരാതന ഗ്രീക്കിൽ ഝലത്തെ ഒരു ദേവനായാണ് കണക്കാക്കിയിരുന്നത്.
  • 'വിതസ്ത' എന്ന പേരിലാണ് പ്രാചീനകാലത്ത് ഝലം അറിയപ്പെട്ടിരുന്നത്.
  • ഝലം നദിയുടെ ഏറ്റവും പ്രധാന പോഷകനദിയാണ് കിഷൻഗംഗ.

Related Questions:

താഴെ പറയുന്നവയിൽ സിന്ധുനദിയുടെ പോഷകനദിയല്ലാത്തത് ഏത്?
The Narmada river rises near?
ഇന്ത്യയെ വടക്കേ ഇന്ത്യ തെക്കേ ഇന്ത്യ എന്ന് വേര്‍തിരിക്കുന്ന നദിയേതാണ്?
Which among the following river islands is not located on the banks of river Brahmaputra?
"രവി ഏത് നദിയുടെ പോഷകനദിയാണ്?