App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ രോഗാണുക്കൾ ഇല്ലാതെയുണ്ടാകുന്ന രോഗങ്ങൾ ഏവ?

  1. സിക്കിൾ സെൽ അനീമിയ
  2. ഹിമോഫീലിയ
  3. ഡിഫ്തീരിയ
  4. എയിഡ്സ്

A(1), (2) എന്നിവ

B(1), (3) എന്നിവ

C(2), (3) എന്നിവ

D(3), (4) എന്നിവ

Answer:

A. (1), (2) എന്നിവ

Read Explanation:

സിക്കിൾ സെൽ അനീമിയയും, ഹീമോഫീലിയയും ജനതിക രോഗങ്ങൾ ആണ്. അവ രോഗാണുക്കൾ മൂലം ഉണ്ടാകുന്നവയല്ല.


Note:


സിക്കിൾ സെൽ അനീമിയ (Sickle Cell Anaemia):

  • സിക്കിൾ സെൽ അനീമിയ ഒരു ജനിതക രക്ത വൈകല്യമാണ്.
  • ഈ രോഗത്തിൽ ചുവന്ന രക്താണുക്കൾ, അരിവാൾ രൂപത്തിൽ വികലമാകുന്നു.

ഹീമോഫീലിയ (Haemophilia):

  • രക്തം കട്ട പിടിക്കാത്ത ഒരു ജനിതക വൈകല്യമാണ് ഹീമോഫീലിയ.
  • രക്തം കട്ടപിടിക്കുന്ന പ്രോട്ടീനുകളുടെ അഭാവം മൂലമോ, കട്ടപിടിക്കുന്നതിനുള്ള ഘടകങ്ങളുടെ അഭാവം മൂലമോ ഉണ്ടാകുന്ന രക്തവുമായി ബന്ധപ്പെട്ട രോഗാവസ്ഥ

ഡിഫ്തീരിയ (Diphtheria):

  • കോറിൻ ബാക്ടീരിയം ഡിഫ്തീരിയ (Coryne Bacteria Diphtheria) എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണ് ഡിഫ്തീരിയ.
  • തൊണ്ടയിലെയും മൂക്കിലെയും ശ്ലേഷമ സ്തരത്തെ ബാധിക്കുന്ന ബാക്ടീരിയൽ അണുബാധയാണ് ഇത്

സിലിക്കോസിസ് (Silicosis):

  • ക്രിസ്റ്റൽ രൂപത്തിലുള്ള സിലിക്ക പൊടി, ശ്വസിക്കുന്നതിലൂടെ ഉണ്ടാകുന്ന ഒരു തൊഴിൽ അധിഷ്ഠിത ശ്വാസകോശ രോഗമാണ് സിലിക്കോസിസ്.
  • സിലിക്ക പൊടി ശ്വാസകോശത്തിലെയും, നെഞ്ചിലെയും ലിംഫ് നോഡുകളിൽ വീക്കം ഉണ്ടാക്കുന്നു.

Related Questions:

റാബിസിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്വഭാവ ലക്ഷണം ഏതാണ്?
നിരീക്ഷിക്കൽ എന്ന പ്രക്രിയാശേഷിയുടെ സൂചകമല്ലാത്തത് ഏതാണ് ?

അന്തരീക്ഷ പാളിയായ ട്രോപോസ്ഫിയറുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ഭൂമിയുടെ പ്രതലത്തോട് ഏറ്റവും ചേർന്നുള്ള അന്തരീക്ഷപാളി
  2. ജൈവമണ്ഡലം സ്ഥിതിചെയ്യുന്ന അന്തരീക്ഷ പാളി
  3. മാനവരാശിയുടെ ഭവനം എന്നറിയപ്പെടുന്ന അന്തരീക്ഷപാളി
  4. ഭൗമാന്തരീക്ഷ പിണ്ഡത്തിന്റെ 80% വും കാണപ്പെടുന്ന അന്തരീക്ഷ പാളി.
    വംശനാശഭീഷണി നേരിടുന്ന "ഗ്ലൂട്ടാ ട്രാവൻകോറിക്ക എന്ന അപൂർവ്വമരത്തിന്റെ സംരക്ഷണത്തിനായി കേരളത്തിലുള്ള വന്യജീവി സങ്കേതമാണ് :
    കോവിഡ് ഒമിക്രോൺ വേരിയന്റിനുള്ള വാക്സിൻ ആദ്യമായി അംഗീകരിക്കുന്ന രാജ്യം ?