App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന സംഭവങ്ങളെ കാലഗണന പ്രകാരം ക്രമീകരിക്കുക.
1) വൈക്കം സത്യാഗ്രഹം
2) ചാന്നാർ ലഹള
3) പാലിയം സത്യാഗ്രഹം
4) ക്ഷേത്ര പ്രവേശന വിളംബരം

A1, 2, 3, 4

B2, 1, 4, 3

C4, 3, 2, 1

D3, 2, 1, 4

Answer:

B. 2, 1, 4, 3

Read Explanation:

ചാന്നാർ ലഹള :

  • കേരളത്തിലെ ആദ്യ സാമൂഹിക പ്രക്ഷോഭം
  • ചാന്നാർ സമുദായത്തിലെ സ്ത്രീകൾക്ക് മാറ് മറയ്ക്കാനുള്ള അവകാശത്തിനായി തിരുവിതാംകൂറിൽ നടന്ന സമരം 
  • ചാന്നാർ ലഹളയുടെ മറ്റ് പേരുകൾ :
    • മേൽമുണ്ട് സമരം
    • മാറുമറയ്ക്കൽ സമരം
    • ശീല വഴക്ക്
    • മേൽശീല കലാപം
    • നാടാർ ലഹള
  • ഒന്നാം ചാന്നാർ ലഹള നടന്നത് : 1822
  • മേൽമുണ്ട് ധരിക്കുന്നതിനു വേണ്ടിയുള്ള സമരം ആരംഭിച്ച വർഷം 1822
  • ചാന്നാർ ലഹള നടന്ന വർഷം 1859
  • ചാന്നാർ സ്ത്രീകൾക്ക് മാറ് മറക്കാനുള്ള അനുവാദം നൽകിക്കൊണ്ട് വിളംബരം പുറപ്പെടുവിച്ചത് : ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ
  • എല്ലാ ജാതിയിൽ പെട്ട സ്ത്രീകള്ക്കും മേൽവസ്ത്രം ധരിക്കാൻ അനുവാദം നൽകിയ ദിവസം : 1859 ജൂലൈ 26
  • മദ്രാസ് ഗവർണർ ലോർഡ് ഹാരിസന്റെ  നിർദേശപ്രകാരമാണ് തിരുവിതാംകൂർ രാജാവ് ഉത്തരവിറക്കിയത്
  • ചാന്നാർ ലഹളക്ക് പ്രചോദനമായ ആത്മീയ നേതാവ് : അയ്യാ വൈകുണ്ഠ സ്വാമികൾ. 

വൈക്കം സത്യാഗ്രഹം

  • വൈക്കം മഹാദേവ ക്ഷേത്രത്തിന് ചുറ്റുമുള്ള വഴിയിലൂടെ അവർണ്ണ ഹിന്ദുക്കൾക്ക് കൂടി പ്രവേശനം അനുവദിക്കുന്നതിന് വേണ്ടി ആരംഭിച്ച സത്യാഗ്രഹം
  • ഇന്ത്യയിൽ അയിത്തത്തിന് എതിരെ നടന്ന ആദ്യത്തെ സംഘടിത സമരം 
  • വൈക്കം സത്യാഗ്രഹം നടന്ന  കാലഘട്ടം : 1924 മാർച്ച് 30  -  1925 നവംബർ 23
  • വൈക്കം സത്യാഗ്രഹം നടന്ന ജില്ല : കോട്ടയം ജില്ല
  • 1923ലെ  കാക്കിനട കോൺഗ്രസ് സമ്മേളനത്തിൽ വച്ച് ടി.കെ മാധവൻ, അയിത്തത്തിനെതിരെ അവതരിപ്പിച്ച പ്രമേയത്തെ പിന്തുടർന്ന് നടന്ന സമരം
  • ടി കെ മാധവൻ, മന്നത്ത് പത്മനാഭൻ, സി വി കുഞ്ഞിരാമൻ, കേളപ്പൻ തുടങ്ങിയ സുപ്രധാന നേതാക്കൾ ഈ സത്യാഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. 
  • 1924 മാർച്ച് 30 -ന് കുഞ്ഞാപ്പി,  ബാഹുലേയൻ,  ഗോവിന്ദപ്പണിക്കർ എന്നിവരാണ് വൈക്കം സത്യാഗ്രഹം ആരംഭിച്ചത്. 
  • സമരം 603 ദിവസം നീണ്ടുനിന്നു.
  • ക്ഷേത്രത്തിന്റെ കിഴക്കേനട ഒഴികെയുള്ള നിരത്തുകൾ ജാതിഭേദമന്യേ എല്ലാവർക്കും തുറന്നുകൊടുക്കാൻ ഉത്തരവ് വന്നതോടെ 1925 നവംബർ 23ന് സമരം  അവസാനിപ്പിച്ചു.

ക്ഷേത്ര പ്രവേശന വിളംബരം (Temple Entry Proclamation)

  • ജാതിമതഭേദമില്ലാതെ തിരുവിതാംകൂറിലെ അവർണ്ണരായ ഹൈന്ദവർക്ക് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിളംബരം 
  • ഈ വിളംബരം ശ്രീ ചിത്തിര തിരുനാൾ തന്റെ 25-ാം ജന്മദിനത്തിൽ, അതായത് 1936 നവംബർ 12-ന് പുറപ്പെടുവിച്ചു.
  • തിരുവിതാംകൂറിലും പിന്നീട് കേരളമാകെയും  സാമൂഹിക - സാംസ്‌കാരിക പുരോഗതിക്കു വഴിതെളിയിച്ച അതിപ്രധാനമായൊരു നാഴികക്കല്ലായി ഈ വിളംബരം മാറി.
  • ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിക്കാൻ ശ്രീ ചിത്തിര തിരുനാളിനെ പ്രേരിപ്പിച്ച വ്യക്തി - സർ സി.പി.രാമസ്വാമി അയ്യർ
  • ക്ഷേത്രപ്രവേശന വിളംബരം എഴുതിത്തയ്യാറാക്കിയത് - ഉള്ളൂർ എസ് പരമേശ്വരയ്യർ

  •  'ആധുനിക തിരുവിതാംകൂറിന്റെ മാഗ്നാകാർട്ട','കേരളത്തിന്റെ മാഗ്നാകാർട്ട' എന്നിങ്ങനെയെല്ലാം ക്ഷേത്രപ്രവേശന വിളംബരത്തെ വിശേഷിപ്പിക്കുന്നു 
  • 'ആധുനിക കാലത്തെ മഹാത്ഭുതം', 'ജനങ്ങളുടെ അദ്ധ്യാത്മ വിമോചനത്തിന്റെ ആധികാരികരേഖയായ സ്‌മൃതി' എന്നിങ്ങനെ വിളംബരത്തെ വിശേഷിപ്പിച്ചത് - ഗാന്ധിജി
  • ഗാന്ധിജി തന്റെ അവസാന കേരളം സന്ദർശനത്തെ "ഒരു തീർത്ഥാടനം" എന്ന് വിശേഷിപ്പിക്കാൻ കാരണം ക്ഷേത്രപ്രവേശന വിളംബരമാണ്
  • 1936-ൽ തിരുവിതാംകൂറിൽ പുറപ്പെടുവിച്ച ക്ഷേത്രപ്രവേശന വിളംബരത്തെ ആധുനികകാലത്തെ ഏറ്റവും അഹിംസാത്മകവും രക്തരഹിതവുമായ വിപ്ലവം എന്ന് വിശേഷിപ്പിച്ചത് - സി. രാജഗോപാലാചാരി
  • ഈ വിളംബരത്തെ തിരുവിതാംകൂറിന്റെ 'സ്പിരിച്വൽ മാഗ്നാകാർട്ട' എന്ന് വിശേഷിപ്പിച്ചത് - ടി.കെ.വേലുപ്പിള്ള

പാലിയം സത്യാഗ്രഹം

  • കൊച്ചിയിലെ മുഖ്യമന്ത്രിയായിരുന്ന പാലിയത്തച്ചന്റെ വീടിനടുത്തുള്ള പാലിയം ക്ഷേത്രപരിസര റോഡിൽ കൂടി അവർണ്ണർക്കും അഹിന്ദുക്കൾക്കും സഞ്ചരിക്കുന്നതിനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി നടന്ന സത്യാഗ്രഹം
  • സ്വാതന്ത്ര്യാനന്തര കേരളത്തിൽ നടന്ന ആദ്യ സത്യാഗ്രഹം 
  • 1947 ഡിസംബർ 4 ന് സി.കേശവൻ സത്യാഗ്രഹം ഉദ്‌ഘാടനം ചെയ്തു.
  • സത്യാഗ്രഹികളെ നേരിടാൻ സർക്കാർ മർദ്ദനമുറകൾ സ്വീകരിക്കുകയും. സത്യാഗ്രഹനേതാക്കളിലൊരാളായ എ.ജി.വേലായുധൻ പോലീസ് മർദ്ദനത്തിൽ കൊല്ലപെടുകയും ചെയ്തു,
  • പാലിയം സത്യാഗ്രഹത്തിനെത്തുടർന്ന് സൗഹൃദജാഥ നയിച്ച വനിത: കെ.കെ.കൗസല്യ.

Related Questions:

സഞ്ചാര സ്വാതന്ത്ര്യത്തിനായി കേരളത്തിൽ നടന്ന പ്രധാന പ്രക്ഷോഭം താഴെപറയുന്നവയിൽ ഏതാണ് ?

മലബാർ കലാപവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം ?

1.മലബാർ ലഹളയുടെ കാലത്ത് ആദ്യത്തെ സുസംഘടിതവും പ്രത്യക്ഷവുമായ ആക്രമണം പൊട്ടിപ്പുറപ്പെട്ടത് പൂക്കോട്ടൂരാണ്.. 

2.1918 ഓഗസ്റ്റിൽ നടന്ന ഈ ആക്രമണത്തിൽ 3000 കലാപകാരികൾ പങ്കെടുത്തു

3.പൂക്കോട്ടൂർ ഏറ്റുമുട്ടലിൽ നൂറുകണക്കിനു പേർ കൊല്ലപ്പെടുകയുണ്ടായി.

അഞ്ചുതെങ്ങ് കോട്ടയുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.ആറ്റിങ്ങൽ റാണിയുടെ സമ്മതത്തോടെ 1695 ൽ ബ്രിട്ടീഷുകാർ പണികഴിപ്പിച്ച കോട്ടയാണ് അഞ്ചുതെങ്ങ് കോട്ട.

2.കടൽമാർഗമെത്തുന്ന ആയുധങ്ങൾ ഒരു തുരങ്കത്തിലൂടെ കോട്ടയിലെത്തിച്ചിരുന്നു. ബ്രിട്ടീഷുകാരുടെ ആയുധപ്പുര കൂടിയായിരുന്നു അഞ്ചുതെങ്ങ് കോട്ട.

3.പശ്ചിമ തീരത്ത് ബോംബെ കഴിഞ്ഞാൽ വ്യാവസായികപരമായും സൈനികപരമായും ഇംഗ്ലീഷുകാരുടെ ഏറ്റവും പ്രധാനപ്പെട്ട സങ്കേതമായിരുന്നു അഞ്ചുതെങ്ങ് കോട്ട

Who became the self proclaimed temporary ruler after Malabar rebellion?
എം.എസ്.പി സമരം ആരംഭിച്ച വർഷം ഏത് ?