App Logo

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ നിന്നു നവോത്ഥാന നായകനെ തിരിച്ചറിയുക:

1.ബാംഗ്ലൂരിലും കൊൽക്കത്തയിലും പോയി പഠിക്കാൻ കുമാരനാശാന് സാമ്പത്തിക സഹായം നൽകിയ നവോത്ഥാന നായകൻ.

2.മലയാളി മെമ്മോറിയലിലെ മൂന്നാമത്തെ ഒപ്പുകാരൻ.

3.സ്വാമി വിവേകാനന്ദനെയും ശ്രീനാരായണ ഗുരുവിനെയും ബന്ധിപ്പിച്ച കണ്ണി എന്നറിയപ്പെട്ട വ്യക്തി.

4. തനിക്കും തന്റെ വംശത്തിനും നേരിടേണ്ടി വന്ന പീഡനങ്ങളെക്കുറിച്ച് മദ്രാസ് മെയിൽ  പത്രത്തിൽ  ലേഖന പരമ്പര എഴുതിയ നവോത്ഥാന നായകൻ

Aനടരാജ ഗുരു

Bസഹോദരൻ അയ്യപ്പൻ

Cഡോ: പൽപ്പു

Dബാരിസ്റ്റർ ജി പി പിള്ള

Answer:

C. ഡോ: പൽപ്പു

Read Explanation:

  • 'ഇന്ത്യൻ ചരിത്രത്തിലെ നിശ്ശബ്ദനായ വിപ്ലവകാരി' എന്ന് സരോജിനി നായിഡു വിശേഷിപ്പിച്ച കേരളത്തിലെ സാമൂഹിക നവോത്ഥാന നേതാവ് 
  • ബാംഗ്ലൂരിലും കൊൽക്കത്തയിലും പോയി പഠിക്കാൻ കുമാരനാശാന് സാമ്പത്തിക സഹായം നൽകിയ വ്യക്തി 
  • 'പൽപ്പുവിൻ്റെ മാനസപുത്രൻ' എന്നറിയപ്പെടുന്നത് കുമാരനാശാൻ ആണ്.
  • സ്വാമി വിവേകാനന്ദനെയും ശ്രീനാരായണ ഗുരുവിനെയും ബന്ധിപ്പിച്ച കണ്ണി എന്നറിയപ്പെട്ട വ്യക്തി പൽപ്പുവാണ്.
  • 1882ൽ മൈസൂർ കൊട്ടാരത്തിൽ വച്ച് പൽപ്പുവിന്  സ്വാമി വിവേകാനന്ദനിൽ നിന്നു കിട്ടിയ ഉപദേശം 1903 ൽ എസ്.എൻ.ഡി.പി യോഗം സ്ഥാപിക്കുന്നതിനു നിമിത്തമായി.
  • തനിക്കും തന്റെ വംശത്തിനും നേരിടേണ്ടി വന്ന പീഡനങ്ങളെക്കുറിച്ച് മദ്രാസ് മെയിൽ പത്രത്തിൽ ഡോ പല്പ്പു എഴുതി 
  • ഈ ലേഖന പരമ്പരയുടെ പേര് 'തിരുവിതാംകോട്ടെ തീയൻ' എന്നായിരുന്നു.

Related Questions:

എവിടെയാണ് ചട്ടമ്പി സ്വാമി സ്മാരകം സ്ഥിതിചെയ്യുന്നത്?
ഒന്നാം ലോകമഹായുദ്ധകാലത്ത് മാരങ്കുളം എന്ന സ്ഥലത്തുനിന്നും കുളത്തൂർ കുന്നിലേക്ക് ഒരു യുദ്ധവിരുദ്ധ ജാഥ നടത്തിയ സാമൂഹ്യപരിഷ്കർത്താവ് ആര്?
' ഒരു ജാതി ഒരു മതം ഒരു ദൈവം ' ഈ വചനമുള്ള ശ്രീനാരായണ ഗുരുവിന്റെ പുസ്തകം ഏതാണ് ?
"എന്റെ സഹോദരി സഹോദരന്മാരെ, കരിങ്കല്ലിനെ കല്ലായി തന്നെ കരുതുക, മനുഷ്യനെ മനുഷ്യനായും" ആരുടെ വാക്കുകളാണിവ?
Who started Prathyksha Raksha Daiva Sabha, a Dalit liberation movement in Kerala?