App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.ജ്ഞാനനിക്ഷേപം എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ബെഞ്ചമിൻ ബെയിലി ആണ്.

2.വാർത്തകൾക്കൊപ്പം ചിത്രങ്ങളും ഉൾപ്പെടുത്തിയ ആദ്യമലയാളപത്രം എന്ന വിശേഷണവും ജ്ഞാന നിക്ഷേപത്തിന് ആണ്.

A1 മാത്രം ശരി.

B2 മാത്രം ശരി.

Cരണ്ടു പ്രസ്താവനകളും ശരിയാണ്

Dരണ്ട് പ്രസ്താവനകളും തെറ്റാണ്

Answer:

C. രണ്ടു പ്രസ്താവനകളും ശരിയാണ്

Read Explanation:

ജ്ഞാനനിക്ഷേപം

  • കോട്ടയത്തെ ചർച്ച് മിഷനറി സൊസൈറ്റിയുടെ ഉടമസ്ഥതയിൽ 1848-ൽ ബെഞ്ചമിൻ ബെയ്ലി ആരംഭിച്ച ഒരു പത്രം.
  • ആദ്യ പത്രാധിപർ ബെഞ്ചമിൻ ബെയ്ലി തന്നെയായിരുന്നു.
  • കോട്ടയം CMS പ്രസ്സിൽ നിന്ന് പ്രസിദ്ധീകരിക്കാൻ തുടങ്ങിയ പത്രം,വളരെക്കാലം CMS മഹാഇടവകയുടെ മുഖപത്രമായിരുന്നു

  • തിരുവിതാംകൂറില്‍ നിന്ന്‌ പ്രസിദ്ധീകരിച്ച ആദ്യ മലയാള പത്രം
  • അച്ചടിയന്ത്രത്തിലൂടെ പുറത്തിറങ്ങിയ ആദ്യ മലയാളപത്രം

  • മലയാളത്തിലെ ആദ്യകാല നോവലുകളിലൊന്നായ 'പുല്ലേലിക്കുഞ്ചു' എന്ന നോവൽ തുടർപരമ്പരയായി ആദ്യം പുറത്തുവന്നത് ഈ മാസികയിലൂടെയാണ്.
  • കുറച്ചുകാലം പ്രസിദ്ധീകരണം മുടങ്ങിയ പത്രം 1898ൽ വീണ്ടും തുടങ്ങുകയും കുറേക്കാലം കൂടി പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

Related Questions:

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.1930-ലാണ് മലയാള മനോരമ ഒരു ദിനപത്രം ആയി പ്രസിദ്ധീകരിക്കാൻ തുടങ്ങിയത്. 

2.തിരുവിതാംകൂറിലെ ദിവാനായിരുന്ന സർ സി. പി. രാമസ്വാമി അയ്യർക്കെതിരെ ലേഖനം  എഴുതുകയും ജനാധിപത്യ ആശയങ്ങൾക്ക്  പ്രചരണം കൊടുക്കുകയും ചെയ്തു  എന്ന കാരണത്താൽ 1938 ആയപ്പോഴേക്കും സി പി രാമസ്വാമി അയ്യർ മലയാളമനോരമ എന്ന പ്രസിദ്ധീകരണം കണ്ടുകെട്ടി.

തന്നിരിക്കുന്ന വിവരണങ്ങളിൽ നിന്ന് ആളെ തിരിച്ചറിയുക: 1.പള്ളത്തു മനക്കൽ കൃഷ്ണൻ നമ്പൂതിരി എന്ന സാമൂഹിക പരിഷ്കർത്താവിനെയാണ് അവർ വിവാഹം ചെയ്തത്. 2.പതിമൂന്നാം വയസ്സിൽ വിവാഹിതയായ നവോത്ഥാന നായിക 3.നമ്പൂതിരി സ്ത്രീകളുടെ ഉന്നമനത്തിനായി പ്രയത്‌നിച്ച നവോത്ഥാന നായിക. 4.തന്റെ സമുദായത്തിലെ പെൺകുട്ടികളെ സംഘടിപ്പിച്ചുകൊണ്ട് തൃത്താലയ്ക്ക് അടുത്ത് ഒരു വായനശാലയുടെ സമ്മേളനത്തിൽ ഘോഷയില്ലാതെ ഒരു ജാഥ സംഘടിപ്പിച്ച നവോത്ഥാന നായിക.
ശ്രീനാരായണഗുരുവും ഗാന്ധിജിയും കണ്ടുമുട്ടിയ വർഷം?
Who is said No caste, No religion and No god to tool?
"ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റുകാരൻ "അയ്യങ്കാളിയാണ് എന്ന് അഭിപ്രായപ്പെട്ടത് ?