App Logo

No.1 PSC Learning App

1M+ Downloads

കുളച്ചൽ യുദ്ധവുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക.

(i)  ഇന്ത്യയിൽ വിദേശ നാവികസേനയോട് ഏറ്റുമുട്ടി വിജയിച്ച ആദ്യത്തെ യുദ്ധം

(ii) ഡച്ചു കപ്പിത്താനായ ഡെ ലനോയ് ഉൾപ്പെടെ ഇരുപത്തിനാലു ഡച്ചുകാർ യുദ്ധത്തിൽ കൊല്ലപ്പെട്ടു 

(iii) 1741 ഓഗസ്റ്റ് 10 ഡച്ചു സൈന്യത്തിന്റെ പീരങ്കികളും യുദ്ധസാമഗ്രികളും തിരുവിതാംകൂർ സൈന്യം കൈക്കലാക്കി. 

(iv) കുളച്ചൽ ഇപ്പോൾ സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരം ജില്ലയിലാണ് 

Aഎല്ലാ പ്രസ്താവനകളും ശരിയാണ്

B(ii) , (iii) പ്രസ്താവനകൾ തെറ്റാണു

C(iii) , (iv) പ്രസ്താവനകൾ തെറ്റാണു

D(ii), (iv) പ്രസ്താവനകൾ തെറ്റാണു

Answer:

D. (ii), (iv) പ്രസ്താവനകൾ തെറ്റാണു

Read Explanation:

കുളച്ചൽ യുദ്ധം :

  • മാർത്താണ്ഡവർമ്മ ഡച്ചുകാരെ തോൽപിച്ച യുദ്ധം
  • ഏഷ്യലാദ്യമായി ഒരു യൂറോപ്യൻ ശക്തി പരാജയപ്പെട്ട യുദ്ധം
  • കുളച്ചൽ യുദ്ധം നടന്ന വർഷം - 1741
  • കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മ കീഴടക്കിയ ഡച്ച് സൈന്യാധിപൻ - ഡിലനോയ്
  • ഡിലനോയ് പിന്നീട് മാർത്താണ്ഡവർമ്മയുടെ സൈന്യത്തിലെ 'വലിയ കപ്പിത്താനായി' ത്തീർന്നു.
  • നിർണായകമായ ഈ യുദ്ധത്തിലെ തോൽവിയിലൂടെ ഡച്ചുകാർക്ക് ഇന്ത്യയിലെ കോളനികളുടെ ആധിപത്യം നഷ്ടമായി.

Related Questions:

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

1.1947 ൽ സർ സി. പി രാമസ്വാമി അയ്യരെ ആക്രമിച്ച സോഷ്യലിസ്റ്റ് പാർട്ടി അംഗമായിരുന്നു കെ. സി. എസ് മണി 

2.സി. പി രാമസ്വാമി അയ്യർ ദിവാൻ ഭരണം രാജിവെച്ച് നാടുവിടാൻ കാരണമായ പ്രക്ഷോഭം ആണ് ഉത്തരവാദ ഭരണ പ്രക്ഷോഭം. 

3.സി. പി ക്ക് ശേഷം തിരുവിതാംകൂർ ദിവാൻ ആയ വ്യക്തിയാണ് പി. ജി. എൻ ഉണ്ണിത്താൻ 

The King who abolished "Pulappedi" :
1867 ൽ ജന്മികുടിയാൻ വിളംബരം നടത്തിയ തിരുവിതാംകൂർ ഭരണാധികാരി ആര് ?
തിരുവിതാംകൂറിൽ പോലീസ് സംവിധാനം ഉടച്ചു വാർത്ത ഭരണാധികാരി ആര് ?

തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന സ്വാതി തിരുനാൾ രാമവർമ്മയുമായിബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏത് ?

i) "ഗർഭ ശ്രീമാൻ' എന്നറിയപ്പെട്ടു.

ii) തിരുവനന്തപുരത്ത് വാനനിരീക്ഷണ കേന്ദ്രം തുടങ്ങി.

iii) ഒരു സത്യപരീക്ഷയായിരുന്ന "ശുചീന്ദ്രം പ്രത്യയം' അഥവാ "ശുചീന്ദ്രംകൈമുക്കൽ' നിർത്തലാക്കി.

iv) ഏറ്റവും കൂടുതൽ കാലം തിരുവിതാംകൂർ ഭരണാധികാരിയായി.