App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.165 തരം ചെറുകിട ചുങ്കങ്ങള്‍ നിര്‍ത്തലാക്കി വാണിജ്യത്തെ പ്രോത്സാഹിപ്പിച്ച തിരുവിതാംകൂര്‍ രാജാവാണ് സ്വാതിതിരുനാൾ.

2.തിരുവനന്തപുരത്ത് ആദ്യമായി സർക്കാർ പ്രസ് ആരംഭിച്ചത് സ്വാതിതിരുനാൾ ആണ്.

3.തിരുവിതാംകൂറില്‍ ജലസേചനം മരാമത്ത്‌ വകുപ്പ്‌ ഏര്‍പ്പെടുത്തിയത് സ്വാതി തിരുനാളായിരുന്നു.

4.മലയാള ഭാഷയുടെ ആധുനിക ലിപി വിളംബരം വഴി നടപ്പിലാക്കിയ തിരുവിതാംകൂര്‍ രാജാവ്‌ സ്വാതി തിരുനാളാണ്.

A1,2,3

B2,3,4

C2,3

D1,2,3,4

Answer:

D. 1,2,3,4

Read Explanation:

തിരുവിതാംകൂറിൽ 165 തരം ചെറുകിട ചുങ്കങ്ങള്‍ നിര്‍ത്തലാക്കി വാണിജ്യത്തെ പ്രോത്സാഹിപ്പിച്ച രാജാവാണ് സ്വാതിതിരുനാൾ. തിരുവനന്തപുരത്ത് ആദ്യമായി സർക്കാർ പ്രസ് ആരംഭിച്ചത് സ്വാതിതിരുനാൾ ആണ്.1839-ൽ തിരുവിതാംകൂറിലെ ആദ്യത്തെ ഇംഗ്ലീഷ്-മലയാളം കലണ്ടർ ഈ പ്രസ്സിൽ നിന്നും പുറത്തിറങ്ങി. പാശ്ചാത്യ എഞ്ചിനീയറിംഗ് വൈദഗ്ദ്ധ്യം മനസ്സിലാക്കിയ അദ്ദേഹം റസിഡന്റായിരുന്ന കേണൽ ഫ്രെയ്സറുമായി ആലോചിച്ച് ഒരു എഞ്ചിനീയറിംഗ് വകുപ്പ് സ്ഥാപിക്കുവാൻ കല്പിച്ചു. നാഞ്ചിനാട്ടെയും തിരുവനന്തപുരത്തെയും ജലസേചനജോലികളും മറ്റ് പ്രധാന ജോലികളും ഈ വകുപ്പിനെ ഏല്പിച്ചു. നാഞ്ചിനാട്ടിൽ ഒരു ജലസേചന മരാമത്ത് വകുപ്പ് സ്ഥാപിക്കുകയും ഒരു സൂപ്രണ്ടിനെ നിയമിക്കുകയും ചെയ്തു. മലയാള ഭാഷയുടെ ആധുനിക ലിപി വിളംബരം വഴി നടപ്പിലാക്കിയ തിരുവിതാംകൂര്‍ രാജാവ്‌ സ്വാതി തിരുനാളാണ്.


Related Questions:

കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മ ഡച്ചുകാരെ പരാജയപ്പെടുത്തിയ വർഷം?
The Travancore ruler who shifted Hajoor Kacheri from Kollam to Trivandrum was?
ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച തീയതി:
തൃപ്പടിദാനം നടന്ന വർഷം
തിരുവിതാംകൂറിൽ ആദ്യമായി മറവപ്പട എന്ന പേരിൽ സൈന്യത്തെ ഏർപ്പെടുത്തിയ രാജാവ് ആര് ?