App Logo

No.1 PSC Learning App

1M+ Downloads

തിരുവിതാംകൂറിലെ അവസാനത്തെ ഭരണാധികാരി ആയിരുന്ന ചിത്തിര തിരുനാളും ആയി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം?

1.തിരുവിതാംകൂറിൽ ഒരു ഭൂപണയ ബാങ്ക് സ്ഥാപിച്ച ഭരണാധികാരി.

2.ഗ്രാമീണ വികസനത്തെ മുൻനിർത്തിക്കൊണ്ട് തിരുവിതാംകൂറിൽ വില്ലേജ് യൂണിയൻ ആക്ട് കൊണ്ടുവന്ന ഭരണാധികാരി.

3.ആദ്യമായി സമുദ്ര യാത്ര നടത്തിയ തിരുവിതാംകൂര്‍ രാജാവ്.

4.രണ്ടാം തൃപ്പടിദാനം നടത്തിയ മഹാരാജാവ്.

A3 മാത്രം.

B2,3 മാത്രം.

C1 മാത്രം.

D4 മാത്രം.

Answer:

D. 4 മാത്രം.

Read Explanation:

1932 ൽ തിരുവിതാംകൂറിൽ ഒരു ഭൂപണയബാങ്ക് സ്ഥാപിച്ചത് ശ്രീചിത്തിരതിരുനാൾ ആണ്. സമുദ്രയാത്ര നടത്തിയ ആദ്യത്തെ തിരുവിതാംകൂർ ഭരണാധികാരി ശ്രീചിത്തിരതിരുനാൾ ആയിരുന്നു.ഗ്രാമീണ വികസനത്തെ മുൻനിർത്തിക്കൊണ്ട് തിരുവിതാംകൂറിൽ വില്ലേജ് യൂണിയൻ ആക്ട് കൊണ്ടുവന്ന ഭരണാധികാരിയും ഇദ്ദേഹമാണ്. രണ്ടാം തൃപ്പടിദാനം നടത്തിയ മഹാരാജാവ് ധർമ്മരാജ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കാർത്തികതിരുനാൾ രാമവർമ്മയാണ്.മാർത്താണ്ഡവർമ്മ ഒന്നാം തൃപ്പടി ദാനം നടത്തിയശേഷം അധികാരത്തിലെത്തിയ അനന്തരവൻ കാർത്തികതിരുനാൾ മഹാരാജാവ് അദ്ദേഹത്തിന്റെ ശ്രമഫലമായി തിരുവിതാംകൂറിൽ കൂട്ടിച്ചേർത്ത സ്ഥലങ്ങൾകൂടി 1766 ജൂല.യിൽ (941 മിഥുനം 23) ശ്രീപദ്മനാഭസ്വാമി തൃപ്പടിയിൽ സമർപ്പിച്ചു.


Related Questions:

സ്വാതിതിരുനാളുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത് ?

1.'സംഗീതജ്ഞരിലെ രാജാവ് ','രാജാക്കന്മാരിലെ സംഗീതജ്ഞൻ' എന്നീ വിശേഷണങ്ങളിൽ അറിയപ്പെടുന്നത് സ്വാതിതിരുനാൾ ആണ്'. 

2.കൊച്ചി രാജാവായ കേരളവർമ്മയും സ്വാതിതിരുനാളും തമ്മിൽ ഒപ്പുവച്ച ഉടമ്പടിയാണ് ശുചീന്ദ്രം ഉടമ്പടി.

3.പെറ്റി സിവിൽ കേസുകളും പോലീസ് കേസുകളും കേൾക്കാൻ മുൻസിഫ് കോടതികൾ സ്ഥാപിച്ച്  നീതിന്യായ ഭരണത്തെ പരിഷ്കരിച്ച രാജാവാണ് സ്വാതിതിരുനാൾ. 

തിരുവിതാംകൂറിൽ കയറ്റുമതി - ഇറക്കുമതി ചുങ്കങ്ങൾ നിർത്തലാക്കിയ ഭരണാധികാരി ആര് ?
The Diwan who built checkposts in travancore was?
The Secretariat System was first time introduced in Travancore by?

താഴെ തന്നിരിക്കുന്നവയിൽ കാർത്തികതിരുനാളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.തിരുവിതാംകൂറിൻ്റെ തലസ്ഥാനം പത്മനാഭപുരത്തുനിന്ന്‌ തിരുവനന്തപുരത്തേക്ക്‌ മാറ്റിയ രാജാവ്‌ 

2.ആധുനികതിരുവിതാംകൂറിൻ്റെ സ്ഥാപകനായി അറിയപ്പെടുന്ന അനിഴം തിരുനാൾ വീരമാർത്താണ്ഡവർമ്മയുടെ പിന്തുടർച്ചാവകാശിയായാണ്‌ കാർത്തിക തിരുനാൾ.

3.ടിപ്പുവിൻ്റെ ആക്രമണത്തിൽപെട്ടവർക്ക് തിരുവിതാംകൂറിൽ അഭയം നൽകിയ മഹാരാജാവ്.

4.ആട്ടക്കഥകൾ രചിച്ച തിരുവിതാംകൂർ മഹാരാജാവ്.